പൗരത്വ ഭേദഗതിക്കെതിരെ അസിം പ്രേംജി സർവ്വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും.

ബെംഗളൂരു:പൗരത്വഭേദഗതിനിയമത്തിൽ ദുഃഖവും വേദനയും അറിയിച്ച് ബെംഗളൂരുവിലെ അസിം പ്രേംജി സർവകാലാശാല വിദ്യാർഥികളും അധ്യാപകരും ഗവേഷകരും.

ഭരണഘടനാവിരുദ്ധമായ നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നതെന്ന് സർവകലശാലാ പ്രൊഫസർമാരും വിദ്യാർഥികളും ഗവേഷകരും ജീവനക്കാരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്ററിലും പൗരത്വഭേദഗതി നിയമത്തിലും തീവ്രദുഃഖവും വേദനയും പങ്കുവെച്ചു.

ഉത്തർ പ്രദേശ്, ഡൽഹി, മംഗളൂരു എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധവും അറിയിച്ചു. സമാധാനപരമായി പ്രതിഷേധം നടത്തുന്നവർക്ക് ഐക്യദാർണ്ഡ്യവും പ്രഖ്യാപിച്ചു. സർവകലാശാലയിലെ 76 പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

ജെ.എൻ.യു. കോളേജിലെ ഫീസ് വർധനയ്ക്കെതിരേ പ്രതിഷേധം നടത്തുന്നവർക്കെതിരേ നടന്ന ആക്രമണം ജനാധിപത്യ വിരുദ്ധമാണ്.

പൗരത്വഭേദഗതിനിയമം ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. നിയമം സമൂഹങ്ങൾക്കിടയിൽ ഭയമുണ്ടാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ പ്രതിഷേധക്കാർക്കുനേരെ ക്രൂരമായ ആക്രമണമാണുണ്ടായത്.

മംഗളൂരുവിലും സമാനമായ ആക്രമണങ്ങൾ അരങ്ങേറി. ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സൗകര്യം വിഛേദിച്ചത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us