ന്യൂഡൽഹി : ജെഎൻയുവിൽ ആക്രമണം നടത്തിയ ഒൻപതു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്.
ഇവരിൽ വിദ്യാർഥി യൂണിയൻ ചെയർമാൻ ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകരും എബിവിപി പ്രവർത്തകരും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു.
എഐഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരും അക്രമം നടത്തിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു.
പെരിയാർ, സബർമതി ഹോസ്റ്റലിൽ ആക്രമണം നടത്തിയത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്.
Dr. Joy Tirkey, DCP/Crime, Delhi Police on #JNUViolence: No suspect has been detained till now, but we will begin to interrogate the suspects soon. pic.twitter.com/WtpqVvx1nb
— ANI (@ANI) January 10, 2020
ജെഎൻയുവിൽ റജിസ്ട്രേഷന് എത്തിയവരെ ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകർ തടഞ്ഞു. ജനുവരി ഒന്നു മുതൽ അഞ്ചു വരെ ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങാനാണു തീരുമാനിച്ചിരുന്നത്.
എന്നാൽ എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് തുടങ്ങിയ ഇടതു സംഘടനകൾ ഇതിനെ എതിർത്ത് രംഗത്തുവന്നതായും പൊലീസ് അറിയിച്ചു. വിദ്യാർഥികൾ സെർവർ റൂമും തകർത്തെന്നാണു പൊലീസ് പറയുന്നത്.
ജെഎൻയുവിലെ അക്രമവുമായി ബന്ധപ്പെട്ടുള്ള ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്തുന്നത് ക്രൈം ബ്രാഞ്ചാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.