ബെംഗളൂരു : മുൻകൂർ നോട്ടീസ് നൽകാതെ മെട്രോ ട്രെയിൻ സർവീസുകൾ പ്രതിസന്ധിയിലാക്കുന്ന മിന്നൽ പണിമുടക്ക് ഇനി വേണ്ടെന്ന് നമ്മ മെട്രോ ജീവനക്കാരോട് സർക്കാർ അറിയിച്ചു. ഇതിനായി വ്യാവസായിക തർക്കപരിഹാര നിയമത്തിൽ പെടുത്തി ആറുമാസത്തേക്ക് മെട്രോ സർവീസുകളെ പൊതുജന സേവന ഉപാധിയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ഇതനുസരിച്ച് കുറഞ്ഞത് ആറ് ആഴ്ച മുമ്പ് എങ്കിലും നോട്ടീസ് നൽകിയാൽ മാത്രമേ ജീവനക്കാർക്ക് സമരം ചെയ്യാൻ കഴിയുകയുള്ളൂ. ഇതിനു മുൻപ് പലവട്ടം ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. നമ്മ മെട്രോ 42 കിലോമീറ്റർ പാതയിൽ ദിവസേന 4.5 ലക്ഷം പേർ യാത്ര…
Read MoreYear: 2019
ഡി.വൈ.എസ്.പി.ജീവനൊടുക്കിയ കേസിൽ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.ജെ.ജോർജിനെ കുറ്റവിമുക്തനാക്കി.
ബെംഗളൂരു : ഡിവൈഎസ്പി എംകെ ഗണപതി ജീവനൊടുക്കിയ കേസിൽ മുൻ ആഭ്യന്തരമന്ത്രി എം കോൺഗ്രസ് എംഎൽഎയുമായ കെ ജോർജിനെ സിബിഐ കുറ്റവിമുക്തനാക്കി. കേസിലെ മറ്റു പ്രതികളായ മുൻ മുൻ ഡിജിപി കെ എം പ്രസാദ് ,ഐ ജി പ്രണാബ് മൊഹന്തി എന്നിവർക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മംഗളൂരു റേഞ്ച് ഐജി ഓഫീസിലെ ഡിവൈഎസ്പി ആയിരിക്കെ 2016 ജൂലൈ ഏഴിനാണ് ലോഡ്ജ് മുറിയിൽ ഗണപതി തൂങ്ങി മരിച്ചത്. മരണത്തിന്തൊ ട്ടുമുൻപ് ജോർജിനും, പ്രണബിനും, പ്രസാദിനുമെതിരെ തൊഴിൽ പീഡനം ആരോപിച്ച് സ്വകാര്യ ചാനലിൽ…
Read Moreവായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ഫിനാൻസ് കമ്പനിക്കാർ പിടിച്ച സ്കാനിയകൾ ക്രിസ്തുമസിനും വരാൻ സാദ്ധ്യതയില്ല;കൊള്ള നിരക്കിൽ സ്വകാര്യ ബസുകളുടെ ടിക്കറ്റെടുക്കാൻ നിർബന്ധിതരായി ബെംഗളൂരു മലയാളികൾ.
ബെംഗളൂരു : വായ്പ അടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കാർ പിടിച്ചെടുത്ത വാടക സ്കാനിയ ബസുകൾ നില നിരത്തിലിറക്കാൻ ഇതുവരെ നടപടിയായില്ല . തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ യാത്ര തിരക്കു വളരെ കൂടുതലുള്ള റൂട്ടുകളിലാണ് ബസ്സുകൾ പിൻവലിച്ചത്. ഒറ്റ സർവീസിന് കുറഞ്ഞത് 65,000 രൂപ കിട്ടുന്ന് റൂട്ടുകളാണ് ക്രിസ്മസ് തിരക്ക് തുടങ്ങുന്ന ഡിസംബർ 20ന് ഡീലക്സ് ബസ്സുകളിലാണ് റിസർവേഷൻ തുടങ്ങിയത്. പിൻവലിച്ച സ്കാനിയകൾ തിരിച്ച് എത്തുമെന്ന് പ്രതീക്ഷ കെ എസ് ആർ ടി സി അധികൃതരും പറയുന്നു. കർണാടക ആർ ടി സി കേരളത്തിലേക്ക് സ്പെഷൽ…
Read Moreഇനി നഗരത്തിൽ 24 മണിക്കൂറും ഭക്ഷണം കിട്ടും!
ബെംഗളൂരു : റസ്റ്റോറൻറ്കൾ ക്കും മറ്റും ആശ്വാസമായി സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ ഉത്തരവ്. 10 പേരിൽ അധികം ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാനാണ് അനുമതി. നിലവിൽ വെള്ളിയും ശനിയും പബ്ബുകൾക്കും ബാറുകൾക്കും ഹോട്ടലുകൾക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. പുതിയ ഉത്തരവനുസരിച്ച് എല്ലാദിവസവും 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
Read Moreകേരളത്തിലേക്കു 10 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.
ബെംഗളൂരു: ക്രിസ്മസ് അവധിയോടാനുബന്ധിച്ച് റിസർവേഷൻ തുടങ്ങിയ ദിവസം തന്നെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് 10 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. കോട്ടയം(2), എറണാകുളം(3), തൃശൂർ(2), പാലക്കാട്(2), കോഴിക്കോട്(1) എന്നിവിടങ്ങളിലേക്കാണ് ആദ്യദിനം സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത്. തിരക്കനുസരിച്ചു കേരളത്തിലേക്കു കൂടുതൽ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി ഉറപ്പു നൽകി.
Read Moreക്രിസ്മസ് അവധി: നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 3000 രൂപയിലെത്തി!!
ബെംഗളൂരു: ക്രിസ്മസ് അവധിക്ക് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 3000 രൂപയിലെത്തി. കേരള ആർടിസി സ്ഥിരം എസി സർവീസുകൾ നിർത്തലാക്കിയതോടെ സ്ഥിതി രൂക്ഷമായി. ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സർവീസുകളിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം റൂട്ടിലാണ് ടിക്കറ്റ് ചാർജ് കൂടുതൽ. ബെംഗളൂരു-പമ്പ സ്പെഷൽ സർവീസുകൾക്കു പുറമേ, തിരക്കനുസരിച്ചു കേരളത്തിലേക്കു കൂടുതൽ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി ഉറപ്പു നൽകി.
Read Moreവിമത എംഎല്‍എമാരുടെ ആസ്തിയില്‍ വന്‍ വര്‍ധന!! സര്‍ക്കാരിനെ താഴെയിറക്കാന്‍ കിട്ടിയ പണമെന്ന് കോൺഗ്രസ്
ബെംഗളൂരു: സംസ്ഥാനത്ത് അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരുടെ ആസ്തിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയാണ് വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അവസരത്തിലാണ് ആസ്തി വര്‍ധനവിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ മന്ത്രി എം.ടി.ബി. നാഗരാജിന്റെയും ആനന്ദ് സിംഗിന്റെയും ആസ്തി 100 കോടിയിലധികം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കോൺഗ്രസ് ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നല്കിയ പണമാണിതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ ബി.ജെ.പി.യിൽ ചേരുകയും, പാര്‍ട്ടി അവര്‍ക്ക് സ്ഥാനാര്‍ഥിത്വവും നല്‍കിയിരുന്നു. ഡിസംബര്‍ 5ന്…
Read Moreഡിസംബർ ഒന്നുമുതൽ ഫാസ്ടാഗ് ട്രാക്ക് തെറ്റിച്ചാൽ ഇരട്ടി ടോൾ
ന്യൂഡൽഹി: ഡിസംബർ ഒന്നു മുതൽ ദേശീയപാതയിലെ ടോൾ പിരിവ് ഫാസ്ടാഗ് അടിസ്ഥാനത്തിലായിരിക്കും. ഫാസ്ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് ഡിസംബർ ഒന്നു മുതൽ ഇരട്ടി ടോൾതുക ഈടാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. രാജ്യത്തെ എല്ലാ ടോൾപ്ളാസകളിലും രണ്ടു വശങ്ങളിലേക്കും നാലുട്രാക്കുകൾ വീതം ഫാസ്ടാഗ് ആക്കണമെന്നാണു നിർദേശം. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോൾ ബാരിക്കേഡ് സ്വയം വീഴും. അപ്പോൾ കൗണ്ടറിൽ യഥാർഥ ടോൾ തുകയുടെ ഇരട്ടിത്തുക നൽകേണ്ടിവരും. റോഡിന്റെ ഇരുവശത്തും ഒരോ ട്രാക്കുകൾ പണമടച്ച് പോകുന്നതിനായുണ്ടാകും.…
Read Moreസംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഇനി സ്ത്രീകൾക്ക് ‘നൈറ്റ് ഷിഫ്റ്റ്’
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ വ്യവസായസ്ഥാപനങ്ങളിലും രാത്രിഷിഫ്റ്റിൽ ജോലിചെയ്യാൻ സ്ത്രീകൾക്ക് അനുമതി. ഐ.ടി., ഐ.ടി.അനുബന്ധ സ്ഥാപനങ്ങളിൽമാത്രമാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്. മതിയായ സുരക്ഷ ഒരുക്കണമെന്നതുൾപ്പെടെയുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാന തൊഴിൽവകുപ്പിന്റെ വിജ്ഞാപനം. രാത്രി ഏഴുമുതൽ രാവിലെ ആറുവരെയാണ് സംസ്ഥാന ഫാക്ടറിനിയമപ്രകാരമുള്ള രാത്രിഷിഫ്റ്റ് സമയം. തുല്യനീതിയെന്ന ആശയത്തിലൂന്നിയാണ് തൊഴിൽവകുപ്പ് പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇതോടെ തൊഴിലിടങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ, സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും കൈകാര്യംചെയ്യാനുള്ള പ്രത്യേകസമിതി എന്നിവയും ആവശ്യമായിവരും. പ്രത്യേകം കാന്റീനുകളും വൈദ്യസഹായം ഉറപ്പാക്കാനുള്ള സംവിധാനവും വേണമെന്ന് വിജ്ഞാപനത്തോടൊപ്പമുള്ള നിർദേശങ്ങളിൽ പറയുന്നു. രാത്രി ഷിഫ്റ്റുകളിൽ ജോലിചെയ്യുന്നവർക്ക് പൂർണമായി സുരക്ഷയൊരുക്കേണ്ടത് തൊഴിലുടമയുടെ…
Read Moreതങ്ങളുടെ കിടപ്പറയിലെ നഗ്ന ദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തിയ കുടുംബ സുഹൃത്തിനെ കൊന്ന് മൃതദേഹം റോഡിലുപേക്ഷിച്ച് ദമ്പതികൾ.
ബെംഗളൂരു : തങ്ങളുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയും അവകാണിച്ച് തുടരെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുടുംബ സുഹൃത്തിനെ കൊന്ന് റോഡിൽ ഉപേക്ഷിച്ച് ദമ്പതികൾ. ലഗ്ഗരെയിൽ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മഞ്ജു (35) ,ഭാര്യ സാവിത്രി (28) എന്നിവരാണ് പോലീസിന്റെ പിടിയിലാായത്. കുടുംബ സുഹൃത്തായ സന്തോഷി (33) ന്റെ മൃതദേഹം സമീപത്തുള്ള റോഡിൽ കാണപ്പെടുകയായിരുന്നു. സന്തോഷിന്റെ ഭാര്യയും ഭാര്യാപിതാവും ചേർന്നാണ് ഈ കൃത്യം ചെയ്തത് എന്ന സംശയത്തിൽ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൻ വിളികളുടെ ഹിസ്റ്ററി പിൻതുടർന്ന പോലീസിന് പ്രതി മഞ്ജുവാണ് എന്ന് കണ്ടെത്താൻ…
Read More