തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽനിന്ന് നഗരത്തിലെത്തിയത് 3000 ടൺ ഉള്ളി!!

ബെംഗളൂരു: തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽനിന്ന് നഗരത്തിലെത്തിയത് 3000 ടൺ ഉള്ളി!! വിലവർധനയെത്തുടർന്ന് തെരുവോര ഉന്തുവണ്ടികച്ചവടക്കാരിൽ ഭൂരിഭാഗവും ഉള്ളിവിൽപ്പന നിർത്തിയിരുന്നു. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽപേർ കച്ചവടം പുനരാരംഭിച്ചു. വിദേശത്തുനിന്ന് ഉള്ളിയെത്തിയതോടെ മൊത്തവിപണിയിൽ ഉള്ളിവില കുറയുന്നു. 100 മുതൽ 120 രൂപവരെയാണ് ഇപ്പോൾ മൊത്തവിപണിയിലെ ഉള്ളിവില. അതേസമയം, ലഭ്യത കൂടിയിട്ടും ചില്ലറവിൽപ്പനകേന്ദ്രങ്ങളിൽ ഉള്ളിവിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ചില്ലറവിപണിയിൽ ഗുണമേന്മയുള്ള ഉള്ളിയെത്തുന്നില്ലെന്നും പരാതിയുണ്ട്. വലുപ്പംകുറഞ്ഞ ഉള്ളിയാണ് നിലവിൽ വിൽക്കുന്നത്. അതേസമയം, ഉള്ളി വാങ്ങുന്നവരുടെ എണ്ണത്തിലും കുത്തനെ കുറവുണ്ടായിട്ടുണ്ട്. ഹോട്ടലുകൾ ഉൾപ്പെടെ ഉള്ളിവാങ്ങുന്നത് പകുതിയായി കുറച്ചിരുന്നു. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നും ഉള്ളിയെത്തുന്നുണ്ട്.…

Read More

മലയാളത്തിന്റെ താര രാജാക്കന്മാർ ബിഗ് ബജറ്റ് ആക്ഷൻ സിനിമകളുമായി നേർക്കുനേർ!

മലയാളത്തിന്റെ താര രാജാക്കന്മാർ ബിഗ് ബജറ്റ് ആക്ഷൻ സിനിമകളുമായി നേർക്കുനേർ! മലയാളത്തിലെ വൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. അതേസമയം, ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുകയാണ് മോഹൻലാലിൻറെ ബിഗ് ബ്രദർ. എന്നാൽ, ഇരുചിത്രങ്ങളും പ്രദർശനത്തിനെത്തും മുൻപേ തന്നെ ബിഗ് ബ്രദർ, മാമാങ്കത്തിന്റെ ഒരു റെക്കോർഡ് തകർത്തു എന്നാണ് റിപോർട്ടുകൾ. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ബിഗ് ബ്രദറിന്റെ നോണ്‍-ജിസിസി ഓവര്‍സീസ് റൈറ്റ് വിറ്റുപോയത്. ആഗോളതലത്തിൽ റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ട ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെയും മോഹൻലാൽ ചിത്രത്തിന്റെയും നോണ്‍-ജിസിസി വിതരണവകാശം നേടിയെടുത്തത് ട്രൈ…

Read More

പൗരത്വ ബില്‍: ത്രിപുരയിൽ ജനജീവിതം സ്തംഭിച്ചു!!

അഗര്‍ത്തല: ദേശീയ പൗരത്വ ബില്ലിനെതിരെ ത്രിപുരയില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമാകുകയാണ്. ഇതേതുടര്‍ന്ന്, സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, മൊബൈലിലൂടെ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ത്രിപുര സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എസ് എം എസ്, വാട്സാപ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക്, യുട്യൂബ് എന്നിവിടങ്ങൾ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ത്രിപുര സർക്കാർ…

Read More

മകളെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നതായി യുവതിയുടെ പരാതി!

ബെംഗളൂരു: മകളെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നതായി യുവതിയുടെ പരാതി. കോട്ടൺപേട്ട് സ്വദേശിയായ യുവതിയാണ് പന്ത്രണ്ടുവയസുകാരിയായ മകളെ അപരിചിതനായ യുവാവ് തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നതായി പരാതി നൽകിയത്. സ്കൂളിൽ നിന്ന് വന്നതിനുശേഷം ട്യൂഷന് പോകുന്നതിനിടെ റോഡിൽ വച്ച് അപരിചിതനായ ഒരാൾ കുട്ടിയുടെ അമ്മ പറഞ്ഞയച്ചിട്ട് വരികയാണെന്നും ഉടൻ കൂടെ ചെല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയെ വിശ്വസിപ്പിക്കുന്നതിനായി അമ്മ തന്നയച്ചതാണെന്നു കാണിച്ച് ചില ഡ്രോയിങുകൾ കാണിക്കുകയും ചെയ്തു. പോകാൻ വിസമ്മതിച്ച പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്ന് കോട്ടൺപേട്ട് പൊലീസിന് യുവതി നൽകിയ പരാതിയിൽ പറയുന്നു. അക്രമിയിൽ…

Read More

ഇൻഫോസിസ് സഹസ്ഥാപകൻ ഷിബുലാലിന്റെ മകൾ ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഇരയായി!!

ബെംഗളൂരു: ഇൻഫോസിസ് കമ്പനിയുടെ സഹസ്ഥാപകനായ എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാലിന്റെപേരിലുള്ള ക്രെഡിറ്റ് കാർഡിൽ തട്ടിപ്പ് നടത്തി പണം തട്ടിയതായി പരാതി. മൂന്നുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ശ്രുതി ഷിബുലാലിന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാർഡിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. അയർലൻഡിലെ എ.ടി.എമ്മിൽനിന്നാണ് പണം പിൻവലിക്കപ്പെട്ടതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ മനസ്സിലായി. കമ്പനിയുടെ ഫിനാൻഷ്യൽ കൺട്രോളർ നാഗേന്ദ്ര പ്രശാന്താണ് കാർഡ് കൈകാര്യം ചെയ്തിരുന്നത്. ഡിസംബർ ഒന്നിന് വൈകീട്ട് 5.20-നും രണ്ടിന് പുലർച്ചെ 1.04-നും ഇടയിൽ 60,000 രൂപ വീതം അഞ്ചു തവണകളായിട്ടാണ് പിൻവലിച്ചത്. പണം പിൻവലിക്കപ്പെട്ടത് മനസ്സിലാക്കിയതോടെ നാഗേന്ദ്ര…

Read More

“ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല എങ്കില്‍ ഒരുമിച്ചു മരിക്കാം”എന്ന ഉറപ്പു നല്‍കി കാമുകിയുടെ ശരീരത്തില്‍ മാത്രം പെട്രോള്‍ ഒഴിച്ച് കത്തിച്ച് രക്ഷപ്പെട്ട മലയാളിയായ കാമുകനെ കണ്ടെത്താന്‍ പോലീസ് സഹായം തേടി മഡിവാളയില്‍ താമസിക്കുന്ന മലയാളി യുവതി.

ബെംഗളൂരു: 28 വയസ്സുള്ള മലയാളി എഞ്ചിനീയര്‍ തന്റെ കാമുകിയെ വിവാഹം ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ആത്മഹത്യാ നാടകം കളിക്കുകയും യുവതിയെ മാത്രം വധിച്ചു രക്ഷപെടാന്‍ ഉള്ള ശ്രമം നടത്തുകയും ചെയ്തു,യുവതിയുടെ ഭാഗ്യവും യുവാവിന്റെ ദൌര്‍ഭാഗ്യവും കാരണം യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെടുകയും സത്യം പോലീസിനെ അറിയിക്കുകയും ചെയ്തു.കേസ് രെജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെ വധിക്കാന്‍ ശ്രമിച്ച മിഥുന്‍ മേനോന്‍ എന്നാ യുവാവിനെ കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്. എങ്ങിനീയര്‍ മാരായ രണ്ട് പേരും മലയാളികള്‍ ആണ്.തങ്ങളുടെ കുടുംബം ഈ ബന്ധം അംഗീകരിക്കില്ല എന്നാ കാരണത്താല്‍…

Read More

ക്രിസ്മസ് തലേന്ന് കേരളത്തിലേയ്ക്കുള്ള ബസ് സർവീസിന് 4000 രൂപ!! നടപടിക്കൊരുങ്ങി സർക്കാർ

ബെംഗളൂരു: നഗരത്തിൽ നിന്ന് ക്രിസ്മസ് തലേന്ന് കേരളത്തിലേയ്ക്കുള്ള സർവീസിന് 4000 രൂപ വരെ ടിക്കറ്റ് നിരക്ക്. ബെംഗളൂരു മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ബസ് ഉടമകൾ. കേരളത്തിൽ നിന്നുള്ള ആർടിസി ബസുകൾ പലതും സർവീസ് നടത്താത്തത് സ്വകാര്യ ബസുകൾക്ക് ചാകരയാകുന്നു. അവധി മുന്നിൽ കണ്ട് ആഴ്ചകൾക്കു മുമ്പു തന്നെ ഓൺലൈനിൽ ടിക്കറ്റുകൾക്ക് അമിത നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. എന്നാൽ സർവീസ് നടത്താൻ ആവശ്യത്തിന് ബസ് ഇല്ലാത്തത് കെഎസ്ആർടിസിക്ക് തിരിച്ചടിയാകുകയാണ്. കർണാടക, കേരള ആർടിസി ടിക്കറ്റുകൾ ഇതിനകം ഏതാണ്ട് മുഴുവൻ തന്നെ വിറ്റഴിഞ്ഞു. അമിത നിരക്ക് ഈടാക്കുന്ന ബസുകൾക്ക് ഇത്തവണ പിടിവീഴുമെന്ന്…

Read More

30 ലക്ഷം കിലോ സവാളയെത്തി;നഗരത്തിൽ മൊത്ത വിതരണ കേന്ദ്രങ്ങളിൽ വില കുറഞ്ഞു; അടുത്ത ദിവസങ്ങളിൽ ചെറുകിട വ്യാപാരികളും വില കുറച്ചേക്കും.

ബെംഗളൂരു : ഇന്നലെ രാവിലെ 9 മണിയോടെ 30 ലക്ഷം കിലോ വലിയ ഉള്ളിയാണ് നഗരത്തിലെത്തിയത്, ഇതു കാരണം സവാളയുടെ മൊത്ത വില കിലോക്ക് 200ൽ നിന്ന് 20- 30 രൂപയായി കുറഞ്ഞു. 50 കിലോ വരുന്ന 60000 ചാക്കുകൾ ആണ് 280 ട്രക്കുകളിലായി യശ്വന്ത് പുര എ.പി.എം.സി.യാഡിൽ എത്തിയത്.ഇതിൽ 57000 ചാക്കുകൾ കർണാകയിലെ ചിത്രദുർഗ, ബാഗൽ കോട്ട്, ഗദ്ദഗ്, വിജയപുര എന്നിവിടങ്ങളിൽ നിന്നാണ് ,ബാക്കി രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും എത്തിയത്. ഇന്ന് സോലാപൂരിൽ നിന്നും സവാള ഇറക്കുമതി ചെയ്തതായി ബെംഗളൂരു ഒനിയൻ…

Read More

കിടിലൻ മെയ്ക്കോവിറന് ഒരുങ്ങി നമ്മൂരു;2025 ഓടെ 300 കിലോമീറ്റർ മെട്രോ ലൈൻ പ്രവർത്തനക്ഷമമാകും;2021ൽ ഇലക്ട്രോണിക് സിറ്റി ലൈൻ ഓടിത്തുടങ്ങും;2023ൽ വിമാനത്താളത്തിലേക്കുള്ള ലൈനും തയ്യാറാകും;മുഖ്യമന്ത്രിയുടെ ഉറപ്പ്.

ബെംഗളൂരു : ഭരണം മാറുന്നതും മുഖ്യമന്ത്രി മാറുന്നതും ഒന്നും ഈ നഗരത്തിന്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നാണ് മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ നിന്നും സാധാരണ ജനം മനസ്സിലാക്കേണ്ടത്.കഴിഞ്ഞ 10 വർഷത്തിൽ അര ഡസനോളം തവണ ഭരണമാറ്റങ്ങൾ സംഭവിച്ചു എന്നാൽ വികസന വിഷയങ്ങൾ തുടരുകയാണ്. 2025 ഓടെ നഗരത്തിൽ 300 കിലോമീറ്ററോളം ദൂരം മെട്രോ സർവ്വീസ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പ ഉറപ്പ് നൽകുന്നത്. ബൊമ്മ സാന്ദ്ര, ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, ബി.ടി.എം വഴി ഗ്രീൻ ലൈനിലെ ആർ.വി റോഡിൽ ചെന്നു ചേരുന്ന…

Read More

ഏകദിന ജൈവ കൃഷി പരിശീലനം.

ബെംഗളൂരു : കൃഷിഭൂമി ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏകദിന ജൈവകൃഷി പരിശീലനം നടത്തുന്നു. ഡിസംബർ 14 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഇന്ദിരാനഗർ അടുത്തുള്ള ഡൊംളൂർ ക്ലബിലാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 7676076266 ലോ 87928 45150 ലോ ഡിസംബർ 12 നുള്ളിൽ ബന്ധപ്പെടുക. കേരളത്തിലെമ്പാടും കേരളത്തിനു പുറത്തും ജൈവകൃഷിപരിശീലനം സംഘടിപ്പിച്ചിട്ടുള്ള കൂട്ടായ്മയിൽ 3 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. പച്ചക്കറികൾ വിഷരഹിതമായി ഉൽപ്പാദിപ്പിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ജൈവകർഷകരാണ് ക്ളാസുകൾ നയിക്കുന്നത്. പങ്കെടുക്കുന്നവർക്ക് വിത്തുകൾ സൗജന്യമായി നൽകുന്നതാണ്.

Read More
Click Here to Follow Us