തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽനിന്ന് നഗരത്തിലെത്തിയത് 3000 ടൺ ഉള്ളി!!

ബെംഗളൂരു: തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽനിന്ന് നഗരത്തിലെത്തിയത് 3000 ടൺ ഉള്ളി!! വിലവർധനയെത്തുടർന്ന് തെരുവോര ഉന്തുവണ്ടികച്ചവടക്കാരിൽ ഭൂരിഭാഗവും ഉള്ളിവിൽപ്പന നിർത്തിയിരുന്നു. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽപേർ കച്ചവടം പുനരാരംഭിച്ചു.

വിദേശത്തുനിന്ന് ഉള്ളിയെത്തിയതോടെ മൊത്തവിപണിയിൽ ഉള്ളിവില കുറയുന്നു. 100 മുതൽ 120 രൂപവരെയാണ് ഇപ്പോൾ മൊത്തവിപണിയിലെ ഉള്ളിവില. അതേസമയം, ലഭ്യത കൂടിയിട്ടും ചില്ലറവിൽപ്പനകേന്ദ്രങ്ങളിൽ ഉള്ളിവിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ചില്ലറവിപണിയിൽ ഗുണമേന്മയുള്ള ഉള്ളിയെത്തുന്നില്ലെന്നും പരാതിയുണ്ട്.

  ബെംഗളൂരുവിനെ നടുക്കി ഹോട്ടലിലെ അഗ്നിബാധ; ഒരാൾ ശ്വാസം മുട്ടി മരിച്ചു, നാലുപേരുടെ നില ഗുരുതരം.

വലുപ്പംകുറഞ്ഞ ഉള്ളിയാണ് നിലവിൽ വിൽക്കുന്നത്. അതേസമയം, ഉള്ളി വാങ്ങുന്നവരുടെ എണ്ണത്തിലും കുത്തനെ കുറവുണ്ടായിട്ടുണ്ട്. ഹോട്ടലുകൾ ഉൾപ്പെടെ ഉള്ളിവാങ്ങുന്നത് പകുതിയായി കുറച്ചിരുന്നു. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നും ഉള്ളിയെത്തുന്നുണ്ട്. വരുംദിവസങ്ങളിൽ ഇവിടെനിന്നുള്ള ഉള്ളി നഗരത്തിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts