ബെംഗളൂരു: ആതുരസേവന രംഗത്തെ മികവിന് ആംഗ്ലോ ഇന്ത്യൻ യൂണിറ്റി സെന്റർ നൽകുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് 2 മലയാളികൾ ഉൾപ്പെടെ 12 പേർക്ക്. ബെംഗളൂരു രാമയ്യ മെഡിക്കൽ കോളജ് നഴ്സിങ് സൂപ്രണ്ട് ലൈസാമ്മ മാത്യു, ഡോ. മാലതി മണിപ്പാൽ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സ് ടി.ബിനി മോൾ എന്നിവരാണ് അവാർഡ് നേടിയ മലയാളികൾ. വികാസ് സൗധയിൽ ഇന്ന് വൈകിട്ട് 4ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി യെഡിയൂരപ്പ അവാർഡ് സമ്മാനിച്ചു. http://bangalorevartha.in/archives/28271 അവാർഡ് നേടിയ മറ്റുള്ളവർ : എം.ജി മാല ( കിദ്വായ് മെമ്മോറിയൽ ഇൻസിറ്റ്യൂട്ട്…
Read MoreYear: 2019
ഫേസ്ബുക്ക് സുന്ദരിയോട് ചാറ്റിങ് നടത്തിയ യുവാവിന് നഷ്ടമായാത് 15 ലക്ഷം രൂപ!!
ബെംഗളൂരു: ഫേസ്ബുക്ക് സുന്ദരിയോട് ചാറ്റിങ് നടത്തിയ യുവാവിന് നഷ്ടമായാത് 15 ലക്ഷം രൂപ!! ദര്‍വാദ് ഹുബ്ബള്ളി താലൂക്കിലെ റായനാല നിവാസിയായ രുദ്രഗൗഡ മല്ലനഗൗഡ പാട്ടീലാണ് വ്യാജ പ്രൊഫൈലിന്റെ കെണിയില്‍ അകപ്പെട്ടത്. ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ സുഷമ എന്ന ‘പെണ്‍കുട്ടി’യുമായി പരിചയത്തിലാവുകയും രണ്ടുവര്‍ഷത്തോളം പതിവായി ചാറ്റ് തുടരുകയുമായിരുന്നു. പിന്നീട് ഈ ബന്ധം വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലേക്ക് വളര്‍ന്നു. ഇരുവരും വളരെ അടുത്തതോടെ തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് സുഷമ ഇയാളോട് പറഞ്ഞു. തുടര്‍ന്ന് പലതവണയായി ഏകദേശം 15 ലക്ഷം രൂപ രുദ്രഗൗഡയ്ക്ക് നഷ്ടമായിരുന്നു. ലക്ഷങ്ങള്‍ കൈക്കലാക്കിയ…
Read Moreമലയാളികളുടെ തൊഴുത്തിൽ കുത്ത് കണ്ട് മടുത്തിട്ടോ? ഫിയൽരാവൺ പോളാർ യാത്രക്കുള്ള വിജയികളുടെ പ്രഖ്യാപനം നീട്ടിവച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയുടെ പ്രധാന പ്രശ്നം ഫിയൽ രാവൺ പോളാർ യാത്രക്ക് ആരു പോകും എന്നതായിരുന്നു, പരിചയമുള്ളവരും ഇല്ലാത്തവരുമെല്ലാം ഫേസ് ബുക്കിൽ വോട്ട് ചോദിക്കുന്നത് നമ്മൾ കണ്ടതാണ്. രാജ്യത്തിന്റെ പേരിൽ ,ഭാഷയുടെ പേരിൽ, സംസ്ഥാനത്തിന്റെ പേരിൽ ലിംഗത്തിന്റെ പേരിൽ എന്തിനധികം മതത്തിന്റെ പേരിൽ വരെ വോട്ടു ചോദിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നടക്കുന്നതിലും വളരെ മോശമായി പരസ്പരമുള്ള പഴിചാരലും തൊഴുത്തിൽ കുത്തും. ഇന്നത്തോടെ സോഷ്യൽ മീഡിയ വഴി ഉള്ള വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ദി വേൾഡ് വിഭാഗത്തിൽ തെലങ്കാനക്കാരനായ യുവാവ്…
Read Moreമലയാളികളുടെ മനംകവർന്ന് ‘മാമാങ്കം’; മമ്മൂട്ടിയുടെ സൂപ്പർ എൻട്രിയിൽ ത്രില്ലടിച്ച് തീയേറ്ററുകളിൽ ഹർഷാരവം!!
മലയാളികളുടെ മനംകവർന്ന് ‘മാമാങ്കം’; മമ്മൂട്ടിയുടെ സൂപ്പർ എൻട്രിയിൽ ത്രില്ലടിച്ച് തീയേറ്ററുകളിൽ ഹർഷാരവം!! റിലീസിങ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകർ ഉത്സവമായാണ് ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്. ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണെന്നും അന്യ ഭാഷക്കാരെയും ഈ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കണമെന്നും നടനും സിനിമാ നിര്‍മ്മാതാവും കൂടിയായ മനോജ് പറഞ്ഞു. മമ്മൂട്ടിക്കൊപ്പം തന്നെ സിനിമയില്‍ തിളങ്ങുന്ന മറ്റൊരു…
Read Moreവീട്ടിൽ അതിക്രമിച്ചുകടന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു
ബെംഗളൂരു: വീട്ടിൽ അതിക്രമിച്ചുകടന്ന് പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. കെയ്യൂർ ദേവിനഗര സ്വദേശി ഹസൈനാർ (25) ആണ് അറസ്റ്റിലായത്. ഡിസംബർ എട്ടിനാണ് സംഭവം. സ്കൂൾ അവധിയായതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. അമ്മ പണിക്ക് പോയനേരം ഹസൈനാർ വീട്ടിൽ കയറി ഉറങ്ങിക്കിടന്ന കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബഹളംവെച്ചതിനെ തുടർന്ന് അയൽവാസികൾ എത്തിയപ്പോഴേക്കും ഹസൈനാർ ഓടി രക്ഷപ്പെട്ടു. പണി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയോട് കുട്ടി സംഭവം പറഞ്ഞെങ്കിലും മാനഹാനി ഭയന്ന് അമ്മ ആദ്യം പരാതിനൽകാൻ വിസമ്മതിച്ചു. എന്നാൽ മൂഡബദ്രിയിലുള്ള സഹോദരിയുടെ ഉപദേശത്തെ…
Read Moreഷെയ്ന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ മാപ്പ് അംഗീകരിക്കാനാകില്ലെന്ന് അമ്മ
നിര്‍മ്മാതാക്കള്‍ മനോരോഗികള്‍ എന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ മാപ്പ് അംഗീകരിക്കാനാകില്ലെന്ന് അമ്മ. ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. 22ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേ ഷെയ്ന്‍ വിഷയം ചര്‍ച്ചക്കെടുക്കൂ എന്നും അതുവരെ ചര്‍ച്ചകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. അതെസമയം, വിഷയത്തിൽ അമ്മ സംഘടന നിലപാട് വ്യക്തമാക്കട്ടെയെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും മധ്യസ്ഥരില്ലാതെ ചര്‍ച്ചക്ക് പ്രസക്തി ഇല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്ജിത്തും…
Read Moreസിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും നിലവില്‍ ചികിത്സയിലാണെന്നും മകന്‍ യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു. ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായ രീതിയിലല്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്‍ജിയോ പ്ലാസ്റ്റിസര്‍ജറിക്ക് വിധേയനാക്കിയെന്നും നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും യതീന്ദ്ര പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ പരാജത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചിരുന്നു.
Read Moreകാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സഹായകമായ പരിസ്ഥിതി പ്രവർത്തനത്തിന് ഇൻഫോസിസിന് യു.എൻ. പുരസ്കാരം!!
ബെംഗളൂരു: പ്രമുഖ ഐ.ടി. സ്ഥാപനമായ ഇൻഫോസിസിന് യു.എൻ. ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ അവാർഡ്. ‘ക്ലൈമറ്റ് ന്യൂട്രൽ നൗ’ വിഭാഗത്തിലാണ് പുരസ്കാരം. സ്പെയിനിൽ നടന്ന യു.എൻ. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഈ പുരസ്കാരം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഇൻഫോസിസ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് യു.എൻ. ക്ലൈമറ്റ് ആക്‌ഷൻ അവാർഡുകൾ നൽകുന്നത്. അന്തരീക്ഷത്തിൽ കാർബണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള(കാർബൺ ന്യൂട്രൽ) ശ്രമങ്ങളിലെ മികവ് കണക്കിലെടുത്താണ് അംഗീകാരം. സമൂഹത്തിന്റെ സുസ്ഥിരമായ വികസനം ലക്ഷ്യംവെച്ച് നടപ്പാക്കുന്ന പദ്ധതികളും പരിഗണിച്ചു. ‘കാർബൺ ന്യൂട്രാലിറ്റി’ രംഗത്തെ ഇൻഫോസിസിന്റെ…
Read Moreകർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് കൂട്ടി
ബെംഗളൂരു: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ഏർപ്പെടുത്തിയ ടോൾ യാത്രക്കാരുടെമേൽ ചുമത്തി കർണാടക ആർ.ടി.സി. കേരള-കർണാടക ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ള സർക്കാർവാഹനങ്ങളിൽനിന്നടക്കമാണ് നഞ്ചൻകോട് പാതയിൽ കഴിഞ്ഞദിവസം ടോൾ പിരിച്ചുതുടങ്ങിയത്. ടോൾ ഏർപ്പെടുത്തിയ മൈസൂരു-നഞ്ചൻകോട് പാതയിലോടുന്ന കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്കിൽ ചൊവ്വാഴ്ചമുതൽ അഞ്ചുരൂപയുടെ വർധന വരുത്തി. ചാമരാജനഗറിൽനിന്നു മൈസൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് 50 രൂപയായിരുന്നു. ഇത് ഇപ്പോൾ 55 രൂപയാണ്. നഞ്ചൻകോട് പാതയിലേതുകൂടാതെ ദേശീയപാതയിലെ ഗുണ്ടൽപേട്ടയ്ക്കുസമീപം മഡ്ഡൂരിലും മൈസൂരു-കൊല്ലഗൽ റോഡിലെ ടി.നരസിപുര റോഡിലും ടോൾ ഏർപ്പെടുത്തുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥാപിച്ച ബൂത്തുകളിൽ അടുത്തുതന്നെ ടോൾപിരിവ് തുടങ്ങാനിരിക്കുകയാണ്. ഇതുവഴി…
Read Moreനഗരത്തിലെ സ്‌ഫോടനപദ്ധതി കേസിൽ ഹൈക്കോടതി വിധി ഇങ്ങനെ
ബെംഗളൂരു: ഐ.ടി. സ്ഥാപനങ്ങൾ അടക്കമുള്ള നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന കേസിൽ അറസ്റ്റിലായ ‘ലഷ്‌കർ-ഇ-തൊയിബ’ പ്രവർത്തകൻ ഇമ്രാൻ ജലാലിന്റെ(44) ജീവപര്യന്തം തടവുശിക്ഷ കർണാടക ഹൈക്കോടതി ശരിവെച്ചു. ഐ.ടി. സ്ഥാപനങ്ങൾ, ബെംഗളൂരു വിമാനത്താവളം, വിധാൻ സൗധ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് ജമ്മുകശ്മീരിലെ ശ്രീനഗർ സ്വദേശിയായ ഇമ്രാൻ ജലാലിനെ പോലീസ് അറസ്റ്റുചെയ്തത്. കേസിൽ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി 2016 ഒക്‌ടോബറിലാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരേ ഇമ്രാൻജലാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമ(യു.എ.പി.എ.)ത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും…
Read More