വീട്ടിൽ അതിക്രമിച്ചുകടന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു

ബെംഗളൂരു: വീട്ടിൽ അതിക്രമിച്ചുകടന്ന് പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. കെയ്യൂർ ദേവിനഗര സ്വദേശി ഹസൈനാർ (25) ആണ് അറസ്റ്റിലായത്.

ഡിസംബർ എട്ടിനാണ് സംഭവം. സ്കൂൾ അവധിയായതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. അമ്മ പണിക്ക്  പോയനേരം ഹസൈനാർ വീട്ടിൽ കയറി ഉറങ്ങിക്കിടന്ന കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."

കുട്ടി ബഹളംവെച്ചതിനെ തുടർന്ന് അയൽവാസികൾ എത്തിയപ്പോഴേക്കും ഹസൈനാർ ഓടി രക്ഷപ്പെട്ടു. പണി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയോട് കുട്ടി സംഭവം പറഞ്ഞെങ്കിലും മാനഹാനി ഭയന്ന് അമ്മ ആദ്യം പരാതിനൽകാൻ വിസമ്മതിച്ചു.

എന്നാൽ മൂഡബദ്രിയിലുള്ള സഹോദരിയുടെ ഉപദേശത്തെ തുടർന്ന് തൊട്ടടുത്തദിവസം കെയ്യൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us