ഇനി കലബുറഗിയിലേക്ക് ദൂരം വെറും ഒരു മണിക്കൂർ !

ബെംഗളൂരു: സംസ്ഥാനത്തെ പിന്നോക്ക ജില്ലകളിൽ ഒന്നായ കലബുർഗി ( പഴയ ഗുൽബർഗ്ഗ) ഇന്ത്യയുടെ വ്യോമയാന ഭൂപടത്തിൽ ഇടം പിടിച്ചു.

740 ഏക്കറിൽ 230 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ മറ്റു രണ്ടാം നിര നഗരങ്ങളിലും വിമാനത്താവളങ്ങൾ തുറന്ന് ഐടി അനുബന്ധ വ്യവസായങ്ങൾ വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

ഹൈദരാബാദ് കർണാടക മേഖല എന്നറിയപ്പെട്ടിരുന്ന കലബുർഗി ഉൾപ്പെടുന്ന കല്യാണ കർണാടകയുടെ വികസനത്തിന് തടസ്സമായത് തുടർച്ചയായ വരൾച്ചയാണ് എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പിന്നോക്കം നിൽക്കുന്ന 114 താലൂക്കുകളിലും 29 എണ്ണവും ഈ മേഖലകളിലാണ്.

കലബുറഗിയിൽ വിമാനത്താവളം തുറന്നത് ബെംഗളൂരുവിൽനിന്നുള്ളവർക്ക് ഗുണകരമാകും.

റോഡ് മാർഗ്ഗം 14 മണിക്കൂറിലധികം വേണ്ടിവരുന്ന യാത്ര ഒരു മണിക്കൂറിൽ പൂർത്തിയാക്കാം.

വിമാന സർവീസുകൾ ഉടൻ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us