ബെംഗളൂരു : ഇന്ന് രാവിലെ നഗരത്തിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട അശോക ബസ് അപകടത്തിൽ പെട്ടു. രാവിലെ 7.45 ന് മഡിവാളയിൽ നിന്നും പുറപ്പെട്ട ബസ് ചന്നപട്ടണക്ക് സമീപത്ത് വച്ചാണ് അപകടത്തിൽ പെട്ടത്. ചന്നപട്ടണ സിഗ്നലിന് സമീപം മറ്റൊരു കർണാടക ആർ ടി സി ബസ് ഇടിച്ച് തെറിപ്പിച്ച ഇരുചക്രവാഹനക്കാരൻ അശോക ബസിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കില്ല, എന്നാൽ കഴിഞ്ഞ 3-4 മണിക്കൂറായി സ്വകാര്യ ബസിനെ ചന്നപട്ടണ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയാണ്…
Read MoreDay: 2 November 2019
സ്കാനിയ ബസുകൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കില്ലെന്ന് കേരള ആർ.ടി.സി.!!
ബെംഗളൂരു: ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സ്കാനിയ ബസുകൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കില്ലെന്ന് കേരള ആർ.ടി.സി. അധികൃതർ പറഞ്ഞു. കേരള ആർ.ടി.സി.യുടെ മറ്റൊരു വാടക ബസ് കൂടി വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കമ്പനി പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ മൾട്ടി ആക്സിൽ സ്‌കാനിയ ‘ടി.എൽ.-മൂന്ന്’ ബസാണ് പിടിച്ചെടുത്തത്.
Read Moreസ്വകാര്യമേഖലയിലെ ജോലികൾക്ക് കന്നഡികർക്ക് മുൻഗണന നൽകുമെന്ന് സർക്കാർ!!
ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ജോലികൾക്ക് കന്നഡികർക്ക് മുൻഗണന എന്ന നയം കൊണ്ടുവരാനൊരുങ്ങി സർക്കാർ. സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണംവേണമെന്ന് ശഠിക്കുന്നതിനുപകരം മുൻഗണന നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കന്നഡികർക്ക് മുൻഗണന നൽകണമെന്ന് സ്വകാര്യ കമ്പനികളോട് ആവശ്യപ്പെടുമെന്ന് നിയമമന്ത്രി ജെ. മധുസ്വാമി പറഞ്ഞു. സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണം വേണമെന്ന് 1983-ൽ സരോജിനി മഹിഷി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടും മാറിമാറിവന്ന സർക്കാരുകൾ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നഡ വികസന അതോറിറ്റി ചെയർമാൻ എസ്.ജി. സിദ്ധരാമയ്യ പറഞ്ഞു. 2017-ൽ കോൺഗ്രസ് സർക്കാർ സരോജിനി മഹിഷി…
Read Moreകേരള ആർ.ടി.സി.യുടെ മറ്റൊരു സ്കാനിയ ബസ് കൂടി ഫിനാൻസ് കമ്പനി പിടിച്ചെടുത്തു!!
ബെംഗളൂരു: കേരള ആർ.ടി.സി.യുടെ മറ്റൊരു വാടക ബസ് കൂടി വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കമ്പനി പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ മൾട്ടി ആക്സിൽ സ്‌കാനിയ ‘ടി.എൽ.-മൂന്ന്’ ബസാണ് പിടിച്ചെടുത്തത്. വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ‘ടി.എൽ.-അഞ്ച്’ സ്കാനിയ ബസ് ഫിനാൻസ് കമ്പനിയധികൃതർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തിയാണ് ബസ് കൊണ്ടുപോയത്. ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സ്കാനിയ ബസുകൾ…
Read More