ബെംഗളൂരു : കേരള സമാജം പ്രസിഡന്റ് ശ്രീ സി.പി.രാധാകൃഷ്ണന്റെ പത്നി സൗധാമിനി അന്തരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച (27.10.19) രാവിലെ 8 മണിക്ക് രാമമൂർത്തി നഗറി (#37, ദ്വാരക, അപ്പാറാവു ലേഔട്ട്, ബെംഗളൂരു- 16) ലുള്ള വസതിയിലേക്ക് കൊണ്ടുവരും. ഉച്ചക്ക് 2 മണിക്ക് കലപ്പള്ളി സ്മശാനത്തിൽ സംസ്കാരം നടത്തും. സംഘടനക്ക് വേണ്ടി സമാജം ജെനറൽ സെക്രട്ടറി റജികുമാർ അനുശോചനം രേഖപ്പെടുത്തി.
Read MoreMonth: October 2019
ധോണി ഇനി ടീമിലെത്തുക വിടവാങ്ങല്‍ മത്സരത്തില്‍ മാത്രം?
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച് വരവുമാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ട് നിന്ന ധോണിയുടെ തിരിച്ചുവരവ് അസാധ്യമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തെത്തിയാതോടെ ധോനിയുടെ തിരിച്ചുവരവ് എളുപ്പമാകും എന്ന ആരാധകരുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. ഇനി വിടവാങ്ങല്‍ പരമ്പരയിലല്ലാതെ ധോണിക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വിടവാങ്ങല്‍ പരമ്പരയ്ക്ക് വേണ്ടി മാത്രമേ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ…
Read Moreഇരുപതോളം യുവതികളെ പീഡിപ്പിച്ച ശേഷം കൊലചെയ്ത സയനൈഡ് മോഹന് ഇത് നാലാം വധശിക്ഷ
ബെംഗളൂരു: ഇരുപതോളം യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് കലര്‍ത്തിയ ഗര്‍ഭ നിരോധന ഗുളിക നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2005-ലാണ് മോഹന്‍ 17-ാം കൊലപാതകം നടത്തിയത്. മംഗളൂരുവിൽ ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ (26) കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നീസ വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷംകുടിപ്പിക്കല്‍, ആഭരണ കവര്‍ച്ച, വഞ്ചന,…
Read More“മകന്‍ വീട്ടിലെത്തിയ പോലെ”വീട്ടിലെത്തിയ ടോവിനോയെ കണ്ടപ്പോള്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്‍റെ അമ്മയുടെ പ്രതികരണം;മകനുവേണ്ടി വാങ്ങിവച്ച ടീഷര്‍ട്ട് ടോവിനോക്ക് സമ്മാനമായി നല്‍കി അമ്മ.
ബെംഗളൂരു: മകന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇഷ്ടഭക്ഷണമായ അപ്പവും സ്റ്റ്യൂവുമാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍ നടന്‍ ടൊവിനോ തോമസിനുവേണ്ടി ഒരുക്കിയത്. പറഞ്ഞസമയത്തും ടൊവിനോയെ കാണാതായപ്പോള്‍ മുഖത്ത് ആശങ്ക. ഫോണില്‍ ബന്ധപ്പെട്ട് ഇടയ്ക്കിടെ എവിടെയെത്തിയെന്ന ചോദ്യം. ഒടുവില്‍ വൈകീട്ട് അഞ്ചുമണിയോടെ ടൊവിനോ വീടിനുമുന്നിലെത്തിയപ്പോഴാണ് ആശ്വാസമായത്. പിന്നെ കെട്ടിപ്പിടിച്ച് വീട്ടിനുള്ളിലേക്കുള്ള സ്വീകരണം. മകന്‍ വീട്ടിലെത്തിയപോലെ തോന്നുന്നെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യപ്രതികരണം. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍. തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ കണ്ടപ്പോള്‍, ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തില്‍ എവിടെയൊക്കെയോ…
Read Moreനടപ്പാതയിൽ മാലിന്യം തള്ളിയ സ്വിഗ്ഗിക്ക് 15000 രൂപ പിഴയിട്ട് ബി.ബി.എം.പി.
ബെംഗളൂരു : നടപ്പാതയിൽ മാലിന്യം തള്ളിയതിന് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിക്ക് പതിനഞ്ചായിരം രൂപ പിഴചുമത്തി ബി.ബി.എം.പി. സ്വിഗ്ഗി ആപ്പ് കൈകാര്യം ചെയ്യുന്ന ബല്ലണ്ടൂർ ബണ്ട്ൽ ടെക്നോളജി സിന്റെ ഓഫീസിന് പുറത്താണ് മാലിന്യം കണ്ടെത്തിയത്. മാലിന്യം തള്ളിയതിനുപുറമേ ഖര-ദ്രവ മാലിന്യം വേർതിരിക്കുന്നതിനും നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനും കൂടിയാണ് പിഴ ചുമത്തിയത്. മാലിന്യം വേർതിരിക്കാത്തതിന് ഒരു പി.ജി സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ഈടാക്കി ഇട്ടിട്ടുണ്ട്. മാലിന്യം വേർതിരിക്കാൻ കർശനമാക്കിയ നഗരസഭ വൻതോതിൽ മാലിന്യം ഉൽപാദിപ്പിക്കുന്ന പിജി സ്വകാര്യ കമ്പനികളും കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
Read Moreവര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ല, കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി!!
തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന 6 ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് ഭരണകക്ഷിക്ക് വിജയിക്കാനായി. സര്‍ക്കാരിനുള്ള ജനസമ്മിതിയാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കൈപിടിയിലിരുന്ന കോട്ടകളാണ് പാര്‍ട്ടി പിടിച്ചടക്കിയത്, മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ എല്‍ഡിഎഫിനുള്ള ജനകീയ അടിത്തറയും ജനപിന്തുണയും കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ എല്‍ഡിഎഫിന്‍റെ അംഗബലം 91ല്‍ നിന്ന് 93 ആയി വര്‍ദ്ധിച്ചു. ജാതിമതശക്തികള്‍ക്ക് ഈ മണ്ണില്‍ വേരോടിക്കാന്‍ കഴിയില്ല.…
Read Moreഉപതിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.കെ. ശിവകുമാറിന്റെ തിരിച്ചു വരവ് കോൺഗ്രസിൽ ആത്മവിശ്വാസം കൂട്ടി
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്ക ഡി.കെ. ശിവകുമാറിന്റെ തിരിച്ചു വരവ് കോൺഗ്രസിൽ ആത്മവിശ്വാസം കൂട്ടി. സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിൽ ശിവകുമാറിന്റെ പങ്ക് വലുതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ശിവകുമാറിനായിരുന്നു. പല ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. യുടെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുന്നതിന് സഹായിച്ചതും ട്രബിൾ ഷൂട്ടർ എന്ന് വിശേഷണമുള്ള ശിവകുമാറാണ്. അതിനാൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ ശക്തിപകരാൻ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കൾ. മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ ശിവകുമാറിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ജാമ്യം…
Read Moreകേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി. ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 83 ആം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര കാട്ടിയ അലംഭാവം. മുംബൈയ്ക്ക് ഇതിലും വലിയ അവസരം കൈവരാനില്ല. പ്രതിരോധ നിരയെ നിഷ്പ്രബമാക്കിയാണ് അമിനി ഷെര്‍മിറ്റിയുടെ ഷോട്ടു പാഞ്ഞു കയറിയത്. വിജയ ഗോളിനായി ആഞ്ഞുശ്രമിച്ചു നായകന്‍ ബര്‍ത്തലോമിയ ഓഗ്ബച്ചെയും സംഘവും. പക്ഷെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് കെട്ടിപ്പടുത്ത മുംബൈ കോട്ട തകര്‍ക്കപ്പെട്ടില്ല. ആദ്യ ഗോൾ കുടുങ്ങിയ…
Read Moreവട്ടിയൂർക്കാവിൽ”മേയർ ബ്രോ”;മഞ്ചേശ്വരത്ത് കമറുദ്ദീൻ;കോന്നിയിൽ ജനീഷ് കുമാർ;അരൂരിൽ ഷാനിമോൾ;എറണാകുളത്ത് വിനോദ്;മഹാരാഷ്ട്രയിൽ”ദേവേന്ദ്ര”;ഹരിയാനയിൽ ഖട്ടർ കിതക്കുന്നു.
ഡൽഹി : ഉപതെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ 3 എണ്ണം യു ഡി എഫ് നേടി, 2 എണ്ണം എൽഡിഎഫിന്, ഒരിടത്ത് രണ്ടാമത് എത്താൻ കഴിഞ്ഞു എന്നത് എൻ ഡി എ യുടെ ആശ്വാസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എൻ.സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ എൽ ഡി എഫിന്റെ തന്നെ “മേയർ ബ്രോ” പ്രശാന്ത് 14465 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബി ജെ പി മൂന്നാമതായി.എം പി യായ കെ മുരളീധരൻ രാജി വച്ച…
Read Moreസീസണിലെ രണ്ടാം മത്സരത്തിൽ വിജയം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!!
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2019 – 20 സീസണിലെ രണ്ടാം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!! കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. താരങ്ങളുടെ പരിക്ക് ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസ൦ ടീമിനൊപ്പമുണ്ട്. മധ്യനിരയിലെ സ്പാനിഷ് താരം മാരിയോ ആര്‍ക്വസിന്‍റെ പരിക്കാണ് ടീമില്‍ വലിയ ആശങ്കയുണ്ടാകുന്നത്. പ്രതിരോധത്തില്‍ നെടുംതൂണുകളാകേണ്ട ബ്രസീല്‍ താരം ജൈറോ റോഡ്രിഗ്സും ഡച്ച് താരം ജിയാനി സൂവര്‍ലൂണും പൂര്‍ണമായി ഫിറ്റല്ലെന്നാണ് സൂചന. മലയാളിയായ ഗോളി ടിപി…
Read More