ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാർട്ടി അധ്യക്ഷ സോണിയാഗാന്ധി സന്ദർശിച്ചു. അംബികാ സോണിയ്ക്കൊപ്പമാണ് ഇന്ന് രാവിലെ ഡി കെ ശിവകുമാറിനെ കാണാൻ സോണിയ തിഹാർ ജയിലിലെത്തിയത്.
ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെന്നും മറ്റ് കോൺഗ്രസ് നേതാക്കളും ബിജെപിയുടെ നോട്ടപ്പുള്ളികളാണെന്നും സോണിയ ഗാന്ധി പറഞ്ഞതായി ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു.
പാർട്ടിയുടെ പൂർണ പിന്തുണ ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പുനൽകിയതായും സുരേഷ് കൂട്ടിച്ചേർത്തു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയിൽ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്നും സോണിയ പറഞ്ഞതായി സുരേഷ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.