തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളുടെ പരാജയ൦; പുതിയ തീരുമാനവുമായി നയന്‍താര!

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര. മികച്ച ആരാധക പിന്തുണയുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാല്‍, തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളുടെ പരാജയ൦ താരത്തെയിപ്പോള്‍  പുതിയൊരു തീരുമാനത്തില്‍ എത്തിച്ചിരിക്കുകയാണ്. നിലവില്‍ 6 കോടി രൂപ പ്രതിഫലം വാങ്ങുന്ന നയന്‍താര തന്‍റെ പ്രതിഫലത്തുക കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ പ്രതിഫല കാര്യത്തില്‍ ഒട്ടും കടുംപിടിത്തം നടത്തില്ലെന്ന് താരം അറിയിച്ചതായാണ് സൂചന. താരത്തിന്‍റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും കാത്തു നിൽക്കുമ്പോഴാണ് നയന്‍താരയുടെ മാതൃകാപരമായ തീരുമാനം. ഈ…

Read More

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു കളഞ്ഞ ശേഷം കാണാനില്ലെന്ന് പരാതിയുമായി വന്ന ഭർത്താവ് പോലീസ് പിടിയിൽ

ബെംഗളൂരു: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു കളഞ്ഞ ശേഷം കാണാനില്ലെന്ന് പരാതിയുമായി വന്ന ഭർത്താവ് പോലീസ് പിടിയിൽ. ആഗസ്റ്റ് 12 നാണ് സംഭവം. ഭാര്യ ശിൽപയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കലേഷ്, സഹോദരൻ കൃഷ്‌ണപ്പ എന്നിവർ പിടിയിലായി. രാത്രിയിലുണ്ടായ വഴക്കിന് ശേഷം കലേഷ് ഭാര്യയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ശരീരം കത്തിച്ചുകളഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയുണ്ടായി. എന്നാൽ സംശയം തോന്നിയ പോലീസ് കലേഷിനെ ചോദ്യം ചെയ്യുകയും ഒടുവിൽ ഇയാൾ പിടിയിലാകുകയുമായിരുന്നു.…

Read More

വൻ കള്ളനോട്ട് കടത്ത്; ചാമരാജനഗറിൽ കോടികണക്കിന് രൂപയുടെ വ്യാജനോട്ട് പിടിച്ചു!!

ബെംഗളൂരു: ചാമരാജനഗറിൽ 3.16 കോടി രൂപയുടെ വ്യാജനോട്ട് പിടിച്ചു. അട്ടഗുളിപുരയിൽ ചിക്കഹോളെ അണക്കെട്ടിന് സമീപത്തുവെച്ചാണ് വ്യാജനോട്ട് കടത്തിയ ചരക്കുവാഹനം പോലീസ് പിടിച്ചത്. വാഹനത്തിന്റെ ഡ്രൈവർ മൈസൂരു സർഗുർ സ്വദേശി കാർത്തിക്കിനെ പിടികൂടി. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. രണ്ടായിരം രൂപയുടെ വ്യാജനോട്ടുകൾ പെട്ടിക്കുള്ളിലാക്കിയായിരുന്നു വാഹനത്തിൽ വെച്ചിരുന്നത്. ബെംഗളൂരുവിൽനിന്ന് ചാമരാജ്‌നഗർ വഴി തമിഴ്‌നാട്ടിലേക്ക് കോടികളുടെ വ്യാജനോട്ട് കൊണ്ടുപോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എല്ലാ വാഹനങ്ങളും പരിശോധിച്ചു വരുകയായിരുന്നുവെന്ന് എസ്.പി. എച്ച്.ഡി. അനന്തകുമാർ പറഞ്ഞു. വിരാജ്‌പേട്ടിൽ ബാർബർ ഷോപ്പ് നടത്തുന്ന കാർത്തിക് ഡ്രൈവറായും ജോലിചെയ്യാറുണ്ട്. വാഹനത്തിലുണ്ടായിരുന്നത് വ്യാജനോട്ടാണെന്ന് കാർത്തിക്കിന്…

Read More

നഗരത്തില്‍ വഴിയാത്രക്കാരെ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഭീതിജനകമായ വീഡിയോ!

ബെംഗളൂരു: നടപ്പാതയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ട് റോഡിലാണ് സംഭവം. സമീപത്തെ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെയും വഴി യാത്രക്കാരുടെയും നേർക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ നാലു പേർക്കു ഗുരുതരമായി പരുക്കേറ്റു. #WATCH Bengaluru: A drunk person drove his car over pedestrians on a footpath at HSR Layout locality. The driver was taken into police custody & injured were admitted to hospital. Case registered. #Karnataka pic.twitter.com/mmS8e69MPw —…

Read More

സുരക്ഷാ ഭീഷണി: സംസ്ഥാനത്ത് നിന്ന് സാറ്റലൈറ്റ് ഫോൺ വഴി പാകിസ്താനിലേക്ക് വിളിച്ചയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി

ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് സാറ്റലൈറ്റ് ഫോൺ വഴി പാകിസ്താനിലേക്ക് വിളിച്ചയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കഴിഞ്ഞദിവസം ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി ഗോവിന്ദൂർ ഗ്രാമത്തിൽനിന്ന് പാകിസ്താനിലേക്ക് സാറ്റലൈറ്റ് ഫോണിൽ വിളിച്ചതായുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്. വിധാൻസൗധ, മെട്രോ- റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഹൈക്കോടതി, മാളുകൾ, ആഡംബര ഹോട്ടലുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കർണാടക സായുധസേനയും ഗരുഡ കമാൻഡോകളും സുരക്ഷയ്ക്കുണ്ട്. തീവ്രവാദബന്ധമുള്ള രണ്ടുപേരെ കർണാടകത്തിൽനിന്ന്…

Read More

കർ”നാടകം”അവസാനിച്ചിട്ടില്ല;മറ്റൊരു രാഷ്ട്രീയ നീക്കം അണിയറയിൽ.

ബെംഗളൂരു : കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് സമാപ്തി ആയില്ല, ജനതാദൾ എസിൽ നിന്ന് 12 എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറാൻ തയ്യാറെടുക്കുന്നതായി സൂചന. ഒരു സ്വതന്ത്രൻ ഉൾപ്പെടെ 106 എംഎൽഎമാരുടെ പിന്തുണയുള്ള ബിജെപി സർക്കാരിൻറെ അടിത്തറ കൂടുതൽ ശക്തമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളായാണ് ഇതിനെ കണക്കാക്കുന്നത്  . യെദിയൂരപ്പ അധികാരത്തിലേറിയ ബിജെപിയെ പിൻതുണക്കാർ ഒരു വിഭാഗം ജെ.ഡി.എസ് എംഎൽഎമാർ ദേശീയ അധ്യക്ഷൻ ദേവഗൗഡയുടേയും നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി മേൽ സമ്മർദം ചെലുത്തിയിരുന്നു . 37 എംഎൽഎമാർ ഉണ്ടായിരുന്നതിൽ നിന്നും മൂന്നു പേർ മറ്റ് ഭരണകക്ഷി എംഎൽഎ…

Read More

നഗരത്തിൽ ഇന്ന് കനത്ത മഴക്ക് സാദ്ധ്യത!

ബെംഗളൂരു : തീരദേശ ജില്ലകളിലും ബെംഗളൂം ഉൾപ്പെടുന്ന ഉൾനാടൻ കർണാടകയിലും ഇന്ന് കനത്ത മഴയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തീരദേശ ജില്ലയായ ദക്ഷിണ കന്നഡയെ കൂടാതെ ചാമരാജനഗർ, ഹാസൻ, കുടക്, ചിക്കബെല്ലാപുര,ബെംഗളൂരു നഗര-ഗ്രാമ ജില്ലകൾ, രാമനഗര, മൈസൂരു, മണ്ഡ്യ, കോലാർ എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത കഴിഞ്ഞയാഴ്ച 17 ജില്ലകളിൽ രൂപപ്പെട്ട പ്രളയത്തിൽ കടന്നുപോയ മഴക്കെടുതിയിൽ 65 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൃഷിയിടങ്ങളും വീടുകളും നശിച്ചത് നാൽപതിനായിരം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Read More
Click Here to Follow Us