തന്‍റെ ഓരോ സിനിമയുടേയും ഷൂട്ടിംഗ് കഴിയുമ്പോഴും വിജയ് എന്തെങ്കിലും സ്നേഹ സമ്മാനം കൂടെയുള്ളവര്‍ക്ക് നല്‍കാറുണ്ട്. ഇത്തവണയും അത് അദ്ദേഹം മുടക്കിയില്ല. Here is the One More Pic ! Which #ThalapathyVijay Gifted Ring Today at the #Bigil Last day shoot. #BigilDiwali @BigilOff 💥😎 pic.twitter.com/k1djv6K26F — Vijay Views (@Vijay_Views) August 13, 2019 ഇത്തവണ വിജയ്‌യുടെ സമ്മാനം ശരിക്കുമോന്ന് ഞെട്ടിച്ചു. ദീപാവലി റിലീസായ ‘ബിഗില്‍’ സിനിമയിലെ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനത്തില്‍ സിനിമയില്‍…
Read MoreDay: 14 August 2019
പ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ കബനി നദിയിലേക്ക് ചാടിയ 60-കാരൻ മരിച്ചെന്ന് കരുതി, പക്ഷേ രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തി!!
ബെംഗളൂരു: നഞ്ചൻകോട് സ്വദേശിയായ വെങ്കടേഷ് മൂർത്തിയാണ് (60) പ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ കബനി നദിയിലേക്ക് ചാടി അതിസാഹസികത കാണിച്ചത്. വിവിധ ഡാമുകൾ തുറന്നതോടെ കബനി നദി കരകവിഞ്ഞൊഴുകിയിരുന്നു. സംസ്ഥാനത്തെ പ്രളയത്തിൽ അമ്പതിലേറെ പേർ മരിക്കുകയും നിരവധിപേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുകയും ചെയ്തു. ഇതിനിടെയാണ് അറുപതുകാരനായ വെങ്കടേഷ് മൂർത്തി നാട്ടുകാരെ ഞെട്ടിച്ച് നദിയിലേക്ക് എടുത്തുചാടിയത്. നിമിഷനേരം കൊണ്ട് ഇയാളെ കാണാതാവുകയും ചെയ്തു. ഇതിന്റെ വീഡിയോ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിനിടെ, നദിയിലേക്ക് ചാടിയ വെങ്കടേഷ് മൂർത്തി മരിച്ചിരിക്കുമെന്ന് അധികൃതരും വിധിയെഴുതി. ചില…
Read Moreനാളെ സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി.കൾ 25 വീതം സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു
ബെംഗളൂരു: കേരളത്തിലേക്കുള്ള ബസ്, ട്രെയിൻ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചതോടെ നാട്ടിലേക്ക് ഇന്നു യാത്രാത്തിരക്കിനു സാധ്യത. നാളെ സ്വാതന്ത്ര്യദിന അവധി കൂടി കണക്കിലെടുത്ത് കേരള ആർടിസിയും കർണാടക ആർടിസിയും 25 വീതം സ്പെഷൽ ബസുകളും പ്രഖ്യാപിച്ചു. സേലം, പാലക്കാട് വഴി തൃശൂർ(4), എറണാകുളം(3), കോട്ടയം(3), പാലാ(2), മൈസൂരു വഴി കോഴിക്കോട്(6), കണ്ണൂർ(5), പയ്യന്നൂർ(1), ബത്തേരി(1) എന്നിവിടങ്ങളിലേക്കാണു കേരള ആർടിസി സ്പെഷലുകൾ. നിലമ്പൂർ വഴി ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാൽ ഈ റൂട്ടിലെ ബസുകൾ ഉപയോഗിച്ചാണ് പാലായിലേക്കു സേലം, കോയമ്പത്തൂർ വഴി 2 സ്പെഷൽ അനുവദിച്ചതെന്നു കേരള ആർടിസി ബെംഗളൂരു…
Read Moreകർണാടക ആർ.ടി.സി. ഇന്ന് കേരളത്തിലേക്ക് 52 സർവീസുകൾ നടത്തും..
ബെംഗളൂരു: കർണാടക ആർ.ടി.സി. ഇന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 52 സർവീസുകൾ നടത്തും. ചില ഇടങ്ങളിലേക്ക് അധിക സർവീസുകളും നടത്തുന്നുണ്ട്. സേലം വഴി കോട്ടയം(3), എറണാകുളം(9), തൃശൂർ(5), പാലക്കാട്(3), മൈസൂരു വഴി കോഴിക്കോട്(3), കണ്ണൂർ(2) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. സ്വകാര്യ ബസുകളും കേരളത്തിൽ എല്ലായിടത്തേക്കുമുള്ള ബസ് സർവീസ് പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തേക്കു 2500 രൂപയും എറണാകുളത്തേക്കു 2100 രൂപയുമാണ് ഏറ്റവും കൂടിയ നിരക്ക്.
Read Moreസംസ്ഥാനത്ത് 50,000 കോടിയുടെ നഷ്ടം, തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു..
ബെംഗളൂരു: കനത്ത മഴയിൽ 17 ജില്ലകളാണ് വെള്ളത്തിലായത്. 48 പേർ മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായ 12 പേരെ കണ്ടെത്താനായിട്ടില്ല. 50,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 3000 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അടിയന്തരസഹായമായി 5000 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു. 1224 ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ 3,93,956 പേർ. കൃഷിനാശം 4.30 ലക്ഷം ഹെക്ടർ. മഴക്കെടുതി ബാധിച്ച ഗ്രാമങ്ങൾ 2738, 565 പാലങ്ങൾ തകർന്നു. മഴക്കെടുതി ബാധിച്ച സ്ഥലങ്ങളിൽ…
Read Moreകുടുംബ വഴക്ക്;ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു.
ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. കെ.ആർ.പുരയിൽ താമസിക്കുന്ന അനന്തപൂർ സ്വദേശിയായ കൃഷ്ണമൂർത്തി (35)യെയാണ് ഭാര്യ മാധവി (30) തലക്കടിച്ച് കൊലപ്പെടുത്തിയത്. മരണം സംഭവിച്ചു എന്ന് മനസ്സിലായപ്പോൾ മൃതദേഹം വീടിന് പുറത്തു കൊണ്ടിടുകയും കാൽ തെറ്റി വീണ് മരിച്ചതാണെന്ന് അയൽക്കാരെ അറിയിക്കുകയും ചെയ്തു. പോലീസെത്തി വിശദമായ ചോദ്യം ചെയ്യൽ നടത്തിയപ്പോഴാണ് കൊലപാതകമാണ് എന്ന് മനസ്സിലായത്.
Read Moreബെംഗളൂരുവിൽ നിന്ന് റദ്ദാക്കിയ തീവണ്ടികളുടെ പട്ടിക.
ബെംഗളൂരു : കന്റോൺമെന്റ് സ്റ്റേഷനും സിറ്റി റെയിൽവേ സ്റ്റേഷനുമിടയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗ് ജോലികൾ നടക്കുന്നതിനാൽ 15 നും 16നും ഇതുവഴിയുള്ള 10 ട്രെയിനുകൾ പൂർണമായും 23 എണ്ണം ഭാഗികമായും റദ്ദാക്കും. കന്റോൺമെന്റ് – കോലാർ(76505/06) കോലാർ -ബംഗാർപേട്ട്(76501/02) കന്റോൺമെന്റ് – ബാഗാർപേട്ട്(76507/08) ബംഗാർപേട്ട് – കോലാർ(76503/04) വൈറ്റ് ഫീൽഡ് – ബെംഗളൂരു(66541/42) ബെംഗളൂരു – ബംഗാർപേട്ട്(16521/22) ബെംഗളൂരു- ബെയ്യപ്പനഹള്ളി(06570) വൈറ്റ് ഫീൽഡ് – ബയ്യപ്പനഹള്ളി(06594) ബെംഗളൂരു- തുമകുരു(56925/26) പാസഞ്ചറുകളാണ് റദ്ദാക്കിയിരിക്കുന്നത്.
Read Moreവീട് നിർമിച്ചു നൽകിയില്ലെങ്കിൽ സർക്കാരിനെ വീഴ്‌ത്തുമെന്ന് ബി.ജെ.പി. എം.എൽ.എ.യുടെ ഭീഷണി!!
ബെംഗളൂരു: മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകിയില്ലെങ്കിൽ സർക്കാരിനെ വീഴ്‌ത്തുമെന്ന് എം.എൽ.എ.യുടെ ഭീഷണി. ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ബി.ജെ.പി. എം.എൽ.എ. ബാലചന്ദ്ര ജാർക്കിഹോളിയാണ് സർക്കാരിനെ വീഴ്‌ത്തുമെന്ന് ഭീഷണി മുഴക്കിയത്. ഭീഷണി ഉയർത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ‘നിങ്ങൾക്ക് വീട് നിർമിച്ചുനൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിൽ പരാജയപ്പെടുകയാണെങ്കിൽ ഞങ്ങൾ സർക്കാരിനെ വീഴ്‌ത്തും’- ബെലഗാവി ജില്ലയിലെ അരഭാവിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരോട് ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. 2010-ൽ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ നടന്ന വിമതനീക്കത്തിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച 16 എം. എൽ.എ.…
Read More