ബെംഗളൂരു: വിധാൻസൗധയിൽ കഴുത്തും കൈഞരമ്പും മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മൂന്നാംനിലയിലെ ശുചിമുറിയിലായിരുന്നു സംഭവം. ചിക്കബെല്ലാപുര സ്വദേശി രേവണ്ണകുമാറാണ്(44) ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചിക്കബെല്ലാപുര അനൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് ലൈബ്രേറിയനാണ് രേവണ്ണ. മിനിമം വേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിക്ക് നൽകാനുള്ള അപേക്ഷയുമായി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് രേവണ്ണ എത്തിയതെന്ന് ബെംഗളൂരു സെൻട്രൽ ഡി.സി.പി. ഡി. ദേവരാജ് പറഞ്ഞു. ശുചിമുറിയിലെ തറയിൽ കഴുത്തുമുറിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇവിടെയുണ്ടായിരുന്നവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രേവണ്ണ അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു. രണ്ടുദിവസംമുമ്പാണ് മന്ത്രിയെ കാണാൻ രേവണ്ണകുമാർ കുടുംബത്തോടൊപ്പം…
Read MoreMonth: June 2019
കോടീശ്വരനായ നമ്മുടെ മുഖ്യന് നിലത്ത് കിടന്നുറങ്ങാൻ ചെലവ് വെറും ഒരു കോടി രൂപ!;ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 25 ലക്ഷം;ഗ്രാമങ്ങളെ അടുത്തറിയാൻ വേണ്ടി കുമാരസ്വാമി നടത്തുന്ന സന്ദർശനങ്ങളുടെ ചെലവുകൾ ഞെട്ടിക്കുന്നത്.
ബെംഗളൂരു : ഇവിടെ പട്ടിണി കിടക്കാൻ തന്നെ 100 രൂപ വേണം എന്ന് പറയുന്ന ഒരു നർമം ശകലം നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും, ഏകദേശം അതുപോലെയാണ് നമ്മുടെ മുഖ്യമന്ത്രിയുടെ ഗ്രാമ സന്ദർശനത്തിന്റെ ചെലവ് കണക്കുകൾ പുറത്ത് വരുന്നത്. പാവങ്ങളായ സംസ്ഥാനത്തെ ഗ്രാമീണരെ കാണുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുക, ഇടപെടുക, നിവൃത്തി വരുത്തുക തുടങ്ങിയ ലക്ഷ്യവുമായാണ് കുമാരസ്വാമി “ഗ്രാമ വാസ്തവ്യ”പരിപാടി ആരംഭിച്ചത്.കഴിഞ്ഞ ആഴ്ച യാദ് ഗീർ സന്ദർശിച്ച് അവിടുത്തെ ചന്ദ്രകി ഗ്രാമത്തിൽ പോയ മുഖ്യമന്ത്രി ഒരു സ്കൂളിലെ നിലത്ത് കിടക്കുന്ന ചിത്രം വൻ ശ്രദ്ധ നേടിയിരുന്നു. എന്നാൽ…
Read Moreവാട്സ് അപ്പിനെകൊണ്ട് ഇങ്ങനെയും ഉപകാരങ്ങള്‍ ഉണ്ട്;മാതാപിതാക്കളെ കാണാതെ വിഷമിച്ച കുട്ടിയെ വെറും മണിക്കൂറുകള്‍ കൊണ്ട് മാതാപിതാക്കളുടെ അടുത്തെത്തിച്ചത് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ!
ബെംഗളൂരു : സോഷ്യല്‍ മീഡിയ വെറും സമയം കൊല്ലിയാണ് എന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്,എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇത്രയും വേഗത്തില്‍ മറ്റൊരു തരത്തിലും ചെയ്തു തീര്‍ക്കാന്‍ കഴിയില്ല എന്നതും സത്യമാണ്. കഴിഞ്ഞ ദിവസം കെ എസ് ലയൌട്ടിലേക്ക് പോകുകയായിരുന്ന തന്റെ ബസില്‍ ഒരു കുട്ടിയെ പുട്ടരാജു എന്നാ കണ്ടക്ടര്‍ ശ്രദ്ധിക്കുന്നത്,രാഹുല്‍ എന്ന് പേര് പറഞ്ഞ കുട്ടിക്ക് മാതാപിതാക്കളുടെ പേര് മാത്രം അറിയാം രുദ്രേഷ് -നേത്ര ,എന്നാല്‍ അവരുടെ നമ്പര്‍ കുട്ടിക്ക് ഓര്‍മയില്ല,കുട്ടിയെ അടുത്തുള്ള പോലീസ് സ്റ്റേഷനായ തലഘട്ടപുര യില്‍ എത്തിച്ചു.…
Read Moreസ്വകാര്യ ബസ്സുടമകൾക്ക് വൻ തിരിച്ചടി; കെ.എസ്.ആര്‍.ടി.സിയുടെ 49 ബെംഗളൂരു സര്‍വീസുകള്‍ ബുക്കിങ് ആരംഭിച്ചു, 8 അധിക സര്‍വീസുകള്‍ കൂടി ഉടൻ!!
സ്വകാര്യ ബസ്സുടമകൾക്ക് വൻ തിരിച്ചടി; കെ.എസ്.ആര്‍.ടി.സിയുടെ 49 ബെംഗളൂരു സര്‍വീസുകള്‍ ബുക്കിങ് ആരംഭിച്ചു, 8 അധിക സര്‍വീസുകള്‍ കൂടി ഉടൻ ആരംഭിക്കും. എന്ത് വിലകൊടുത്തും സമരത്തെ നേരിടാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. സൂപ്പര്‍ ഡീലക്‌സ്, എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളായിരിക്കും സര്‍വീസ് നടത്തുക. അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സമരത്തെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി കേരളത്തിനു പുറത്തേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അനാവശ്യ പിഴ ഈടാക്കുന്നതായി ആരോപിച്ചാണ് അന്തര്‍ സംസ്ഥാന ബസ് ഉടമകള്‍ പണിമുടക്കുന്നത്. ഇതോടെ സ്വകാര്യ…
Read Moreമെട്രോ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടും!
ബെംഗളൂരു : നമ്മമെട്രോയുടെ ഗ്രീന്‍ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡ് മെട്രോ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടാന്‍ ബി എം ആര്‍ സി എല്‍ തീരുമാനിച്ചു.നാഗസന്ദ്ര യെലച്ചനഹള്ളി റൂട്ടില്‍ ബനശങ്കരിക്കും ജയനഗറിനും ഇടയിലുള്ള സ്റ്റേഷന്‍ ആണ് ആര്‍ വി റോഡ്. ബൊമ്മസാന്ദ്രയില്‍ നിന്ന് ആരംഭിച്ച് ആര്‍ വി റോഡ് വരെ വരുന്ന രണ്ടാം ഘട്ടത്തിലെ യെല്ലോ ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഈ സ്റ്റേഷന്‍ അടച്ചിടെണ്ടി വരുന്നത്.എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബി എം ആര്‍ സി എല്‍ അറിയിച്ചു. ബൊമ്മസാന്ദ്രയില്‍ തുടങ്ങി…
Read Moreമോഡിയുടെ പേരിലുള്ള മുസ്ലിം പള്ളിയെ കുറിച്ച് തർക്കം; വിശദീകരണവുമായി ഇമാം!
ബെംഗളൂരു: മോഡിയുടെ പേരിലുള്ള മുസ്ലിം പള്ളിയെ കുറിച്ച് തർക്കം; വിശദീകരണവുമായി ഇമാം ഗുലാം റബ്ബാനി. നഗരത്തിലെ തസ്കറിൽ മോഡി മോസ്‌കിനെക്കുറിച്ച് ഏതോ ബി.ജെ.പി. പ്രവര്‍ത്തകന്റെ പോസ്‌റ്റാണു തര്‍ക്കത്തില്‍ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഒടുവില്‍ ഗ്രാന്‍ഡ് മോഡി മോസ്‌കിന്റെ ഇമാം ഗുലാം റബ്ബാനി തന്നെ വിശദീകരണവുമായി എത്തുകയായിരുന്നു. “പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 69 വയസാണു പ്രായം. ഈ പള്ളിക്ക് 170 വര്‍ഷം പഴക്കമുണ്ട്. മോഡിയെന്ന പേരുമായുള്ള സാമ്യം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു”- അദ്ദേഹം പറഞ്ഞു. 1800കളില്‍ തസ്‌കര്‍ പട്ടാള- വ്യാപാര കേന്ദ്രമായിരുന്നു. അന്നു പ്രശസ്‌തനായിരുന്ന വ്യാപാരി മോഡി അബ്‌ദുള്‍ ഗഫൂറാണു മോസ്‌ക്…
Read Moreവായുവിൽ പിന്നിലേക്ക് മറയുന്നത് ടിക്ക് ടോക്കിൽ പകർത്തുന്നതിനിടെ ഡാൻസറായ യുവാവ് കഴുത്തൊടിഞ്ഞ് മരിച്ചു.
ബെംഗളൂരു :വായുവിൽ പിന്നിലേക്ക് മറയുന്നത് ടിക്ക് ടോക്കിൽ പകർത്തുന്ന സമയത്ത് അപകടത്തിൽ കഴുത്തൊടിഞ്ഞ് 20 കാരനായ ഡാൻസർ മരിച്ചു.കഴിഞ്ഞ 15 ന് നടന്ന അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തുമുക്കുരു ചിക്കനായകനഹള്ളി നദുവനഹള്ളി കുമാരസ്വാമി ആണ് മരിച്ചത്. രാമുമെലഡീസ് എന്ന് പേരുള്ള സംഗീത നൃത്ത ഗ്രൂപ്പിലെ അംഗമായിരുന്നു. കർഷകനായ മുർത്തണ്ണയുടെയും രാമക്കയുടെയും ഏകമകനാണ്.അപകടം നടന്ന അന്നു തന്നെ രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഒരു സ്മാർട്ട് ഫോൺ പോലും ഇല്ലാത്ത കുമാരസ്വാമി സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ടാണ് ഇങ്ങനെ ഒരു പ്രകടനത്തിന് മുതിർന്നതെന്ന് ബന്ധുക്കൾ…
Read Moreഅന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം; ബെംഗളൂരുവിലേക്ക് അടക്കമുള്ള യാത്രക്കാര്‍ വലയും
തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ അനീശ്ചിതകാല സമരം ഇന്ന് മുതൽ തുടങ്ങിയതിനാൽ ബെംഗളൂരുവിലേക്ക് അടക്കമുള്ള യാത്രക്കാര്‍ വലയും. സുരേഷ് കല്ലട ബസിലെ സംഭവങ്ങളുടെ പേരില്‍ സ്വകാര്യബസുകളെ മോട്ടോര്‍വാഹന വകുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. പെര്‍മിറ്റ് ലംഘനത്തിന്റ പേരിലുള്ള പിഴ അയ്യായിരത്തില്‍ നിന്ന് പതിനായിരമായി ഉയര്‍ത്താന്‍ തീരുമാനിച്ചതും ബസുടമകളെ ചൊടിപ്പിച്ചു. അതേസമയം പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. മുന്നൂറ്റി അറുപത് ബസുകളാണ് ബംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ഇത്തരം…
Read Moreപണിമുടക്ക് തുടർന്നാൽ സ്വകാര്യ ബസുകൾക്ക് പണികൊടുക്കാൻ തയ്യാറായി കെ.എസ്.ആർ.ടി.സി;വ്യാഴാഴ്ച മുതൽ സ്പെഷൽ സർവീസുകൾ;തമിഴ്നാട് പെർമിറ്റ് ലഭിച്ചതോടെ സേലം വഴിയും സർവ്വീസുണ്ടാകും.
ബെംഗളൂരു :ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഇന്നു മുതൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെ അവസരം മുതലെടുക്കാൻ തയ്യാറായി കേരള ആർ ടി സി യും. കേരള ആർടിസിയുടെ പെർമിറ്റ് നടപടികൾ പൂർത്തിയായതോടെ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ പ്രത്യേക സർവ്വീസ് നടത്താൻ കഴിയും. തമിഴ്നാടിന്റെ പെർമിറ്റ് കൂടി ലഭിച്ചതോടെ സേലം വഴി തെക്കൻ കേരളത്തിലേക്കുള്ള സർവ്വീസുകൾ കൂടി നടത്താൻ കേരള ആർടിസിക്ക് കഴിയും. സ്വകാര്യ ബസ് സമരം തുടരുകയാണെങ്കിൽ കർണാടക ആർ ടി സി യും കേരളത്തിലേക്ക് പ്രത്യേക സർവ്വീസുകൾ നടത്താൻ സാദ്ധ്യതയുണ്ട്.
Read Moreഐ.എം.എ. ജൂവലറി ഉടമ പോലീസിൽ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടു
ബെംഗളൂരു: ഐ.എം.എ. ജൂവലറി ഉടമ പോലീസിൽ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടു. ആത്മഹത്യാ സന്ദേശം പ്രചരിപ്പിച്ച് ഒളിവിൽപോയ മുഹമ്മദ് മൻസൂർ ഖാൻ 15 ദിവസത്തിനുശേഷമാണ് ഇങ്ങനെ ഒരു സന്ദേശം അയക്കുന്നത്. പോലീസിൽ കീഴടങ്ങാൻ തയ്യാറാണെന്നും അന്വേഷണസംഘവുമായി സഹകരിക്കുമെന്നും പറയുന്ന വീഡിയോയിൽ രാഷ്ട്രീയനേതാക്കളെയും ലക്ഷ്യം വെക്കുന്നുണ്ട്. തനിക്കും കടുംബത്തിനും ഭീഷണിയുണ്ടെന്നും കൂടെയുള്ളവരും അടുപ്പമുള്ള രാഷ്ട്രീയക്കാരും വഞ്ചിച്ചെന്നും 18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്നു. “ഐ.എം.എ. ജൂവലറിയെ ഉപദ്രവിക്കാൻ പലരും വിവിധ മാർഗങ്ങൾ സ്വീകരിച്ചു. എല്ലാ കാര്യങ്ങളും ഇന്ത്യയിലെത്തി പോലീസിലും കോടതിയിലും വെളിപ്പെടുത്തും. ജൂൺ…
Read More