ഇനി നഗരയാത്രക്ക് എ.സിയുടെ കുളിര്‍മ ഇല്ല;എല്ലാ എ.സി.ബസുകളും പിന്‍വലിക്കാന്‍ ഒരുങ്ങി ബി.എം.ടി.സി;സാമ്പത്തിക നഷ്ട്ടം തന്നെ കാരണം.

ബെംഗളൂരു: വരുമാനം നഷ്ട്ടം എന്നാ കാരണം പറഞ്ഞ് നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി എം ടി സി യുടെ എല്ലാ ബസുകളും പിന്‍വലിച്ചേക്കുമെന്ന് ഗതാഗത മന്ത്രി ഡി.സി തമണ്ണ.മൈസുരു,കോലാര്‍,തുമുകുരു എന്നീ നഗരങ്ങളിലേക്ക് ഈ ബസുകളുടെ സര്‍വീസ് മാറ്റും. എ സി ബസ് സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നോണ്‍ എ സി ബസുകള്‍ മാത്രമാണ് ബി എം ടി സി വാങ്ങുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം എ സി ബസ് സര്‍വീസുകളില്‍ നിന്ന് മാത്രം ബി എം ടി സി ക്ക് ഉണ്ടായ നഷ്ട്ടം…

Read More

വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി!

ബെംഗളൂരു: വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. സാലുമരദ തിമ്മക്ക സ്‌കൂളില്‍ പോയിട്ടില്ല. ലോകത്തിന്റെ കുതിപ്പിനെകുറിച്ച് വലുതായ അറിവൊന്നുമില്ല അവര്‍ക്ക്. എന്നാല്‍ വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നതിലൂടെ കയ്യടിവാങ്ങുകയാണ് ഈ 107കാരി. കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ 284 ആല്‍മരങ്ങള്‍ അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക്…

Read More

അസൂസ് സ്മാർട്ഫോൺ, ടാബ് ലെറ്റ് ഉൾപ്പടെ സെൻ ബ്രാന്റിലുള്ള ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് വിലക്ക്!

അസൂസ് സ്മാർട്ഫോൺ, ടാബ് ലെറ്റ് ഉൾപ്പടെ സെൻ ബ്രാന്റിലുള്ള ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് വിലക്ക്. ഡൽഹി ഹൈക്കോടതിയാണ് സെൻ ബ്രാന്റിലുള്ള ഉൽപന്നങ്ങളുടെ വിൽപന തടഞ്ഞ് ഇടക്കാല ഉത്തരവിറക്കിയത്. വിലക്കിനെ തുടർന്ന് രാജ്യത്ത് ഏറെ പ്രചാരമുള്ള സെൻഫോൺ സ്മാർട്ഫോണുകളുടെ വിൽപന നിർത്തിവെക്കേണ്ടി വരും. എട്ട് ആഴ്ചയാണ് വിലക്ക്. അസൂസ് അതിന്റെ ഉൽപ്പന്നങ്ങൾക്കായി ഉപയോഗിച്ചുവരുന്ന സെൻ ട്രേഡ് മാർക്കിന് മേൽ അവകാശം ഉന്നയിച്ചുകൊണ്ട് ടെലികെയർ നെറ്റവർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ കേസിൽ ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.…

Read More

സ്വകാര്യ വിമാനക്കമ്പനിയിലെ എയർ ഹോസ്റ്റസിനെ കൂട്ടബലാൽസംഗം ചെയ്തു;സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.

മുംബൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗ പരാതി. മുംബൈയിലാണ് സ്വകാര്യ വിമാനക്കമ്പനിയിൽ എയർഹോസ്റ്റസായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. 25 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് മുറിയിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ഇരയുടെ മൊഴി. സ്വപ്നിൽ ബദോനിയ എന്ന 23 കാരനായ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ട് പേരുടെ സംഭവത്തിലെ റോൾ എന്താണെന്ന് വ്യക്തമായിട്ടില്ല. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഹൈദരാബാദിൽ നിന്ന് മുംബൈയിലെത്തിയതായിരുന്നു ഇവർ. ഇവിടെ…

Read More

ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ ജയം; രോഹിത് ശർമയ്ക്ക് ഉജ്വല സെഞ്ചുറി!

സതാംപ്ടൺ: ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 47.3 ഓവറിൽ ലക്‌ഷ്യം കണ്ടു. രോഹിത് ശർമയ്ക്ക് ഉജ്വല സെഞ്ചുറി 122 (144). 144 പന്തുകൾ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്സുമടക്കം 122 റൺസോടെ പുറത്താകാതെ നിന്നു. രോഹിതാണ് പ്ലേയർ ഓഫ് ദി മാച്ച്. രോഹിത്തിന്റെ 23-ാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ രോഹിത് ശർമ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ…

Read More

സ്കൂളിലെ സി.സി.ടി.വി കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 8 വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂളില്‍ സ്ഥാപിച്ച സി സി ടി വി കാമറയുടെ കേബിളില്‍ നിന്ന് വൈദ്യുതാഘാത മേറ്റ് മൂന്നാം ക്ലാസ്സുകാരന്‍ മരിച്ചു,സംഭവം നടന്നത് ,ജെ പി നഗറിന് അടുത്തുള്ള കോനാനകുണ്ടെ യിലെ  ജംബു സവാരി ദിന്നെ സൈന്റ്റ്‌ ഫ്രാന്‍സിസ് കോണ്‍വെന്റില്‍ ഈ മാസം ഒന്നാം തീയതിയാണ് ഈ ദാരുണ സംഭവം നടന്നത്.എട്ടു വയസുകാരന്‍ അക്ഷയ് ആണ് മരിച്ചത്. ലഭിച്ച ഇടവേളയില്‍ ഒന്നാം നിലയിലെ ക്ലാസിന് സമീപത്തുള്ള ഗ്രില്ലില്‍ കുട്ടി പിടിച്ചു നില്കുകയായിരുന്നു,അതെ ഗ്രില്ലില്‍ ഘടിപ്പിച്ചിരുന്ന സി സി ടി വി കാമറയില്‍ നിന്ന് വൈദ്യുതി ലോഹ ഗ്രില്ലിലൂടെ പ്രവഹികുകയായിരുന്നു…

Read More

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി;കന്നഡ ചാനലായ പ്രജാ ടി.വി.യില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ നയാസ് ഖാനെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കന്നഡ ചാനല്‍ ആയ പ്രജാ ടി വി യിലെ “സ്ട്രിംഗ്” പരിപാടികള്‍ അവതരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആണ് നയാസ് ഖാന്‍. ഇന്ന് രാവിലെ കെ ആര്‍ പുരയില്‍ ഉള്ള വസതിയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്,ആത്മഹത്യാ തന്നെയാണ് എന്നാണ് ആദ്യ നിഗമനം.മൃതശരീരം പോസ്റ്റ്‌ മോര്‍ട്ടതിന് അയച്ചു.ഫലം ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ ടി സുനീല്‍ കുമാറും മറ്റു പോലീസ് ഉദ്യോഗസ്ഥരും സംഭവ…

Read More

‘എൽഎസ്’–ഗ്രിഗെസ് കുഞ്ഞാവയുടെ കുപ്പായത്തിൽ സ്വന്തം ലോഗോ!

കുഞ്ഞുടുപ്പിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരം തുന്നിച്ചേർത്ത ലോഗോ ടർക്കിയിൽ കു‍ഞ്ഞിന്റെ പേരായ ഗ്രിഗെസ് ഇംഗ്ലീഷ് കൂട്ടക്ഷത്തിൽ തുന്നിച്ചേർത്തിട്ടുണ്ട്… വസ്ത്രങ്ങളിൽ എംബ്രോയിഡറി വർക്കുകൾ ചെയ്യുന്നതും ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ഇഷ്ടചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്നതുമൊക്കെ ഇപ്പോൾ സാധാരണയാണ്. താൻ ധരിക്കുന്ന വസ്ത്രങ്ങളിൽ എന്തൊക്കെ പുതുമ കൊണ്ടുവരാമോ അതൊക്കെ പരീക്ഷിക്കുന്നവരാണ് മലയാളികൾ. എന്നാൽ തങ്ങളുടെ പൊന്നോമനയെ ഒരുക്കാൻ ഒരു വെറൈറ്റി പരീക്ഷണം തന്നെ നടത്തിയിരിക്കുകയാണ് തൃശൂർ ‌സ്വദേശികളായ ലിജോ ചീരൻ ജോസ് – ഡോക്ടർ സൂസൻ കുര്യൻ ദമ്പതികൾ എന്താണെന്നല്ലെ…. കുഞ്ഞിനെ മാമോദിസയ്ക്ക് അണിയിക്കാൻ തയാറാക്കിയ കുഞ്ഞുടുപ്പിൽ…

Read More

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ എച്ച്.വണ്‍.എന്‍.വണ്‍ രോഗി മരിച്ചു;കാരിത്താസ്,മാതാ എന്നീ സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചതായി ആരോപണം.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു എന്ന് ആക്ഷേപം. കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്‍വൺഎൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്‍റിലേറ്റർ ഇല്ലാത്തതിനാൽ ആശുപത്രി അധികൃത‍ർ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെൻറിലേറ്റർ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ് , മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും…

Read More

ദേവഗൌഡയുടെ പരാജയത്തില്‍ സിദ്ധരാമയ്യക്ക് എതിരെ വിരല്‍ ചൂണ്ടി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റിന്റെ രാജി.

ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജെ.ഡി.എസ്സിന് ഉണ്ടായ മോശം പ്രകടനത്തിന്റെ കാരണം സ്വയം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ എ എച് വിശ്വനാഥ് രാജിവച്ചു.ദേശീയ അധ്യക്ഷന്‍ ആയ ദേവഗൌഡ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രെസിന്റെ സീനിയര്‍ നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ സഖ്യ സര്‍ക്കാരിലെ വിള്ളല്‍ വെളിവാക്കി.ജനതാദൾ എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന് എ.എച്ച്. വിശ്വനാഥ് ആരോപിച്ചു. ദേവഗൗഡയെ തുമകൂരുവിൽ മത്സരിപ്പിച്ച് പരാജയപ്പെടുത്തുന്നതിന് ഗൂഢാലോചനനടന്നു. സംസ്ഥാനത്തിനും രാജ്യത്തിനും ഏറെ സംഭാവന നൽകിയ നേതാവാണ് ദേവഗൗഡ. വിശ്വസിച്ചവർ…

Read More
Click Here to Follow Us