വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 21 ശതമാനംവരെ കൂടും

ന്യൂഡൽഹി: വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂടും. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമുള്ള തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 21 ശതമാനംവരെ കൂടും. ഈ മാസം 16-ന്‌ വർധന നടപ്പാവും. ഇതുസംബന്ധിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.ഐ.) ഉത്തരവ്‌ പുറപ്പെടുവിച്ചു. സാധാരണയായി ഏപ്രിലിലാണ് ഇൻഷുറൻസ് നിരക്കുകളിൽ മാറ്റം വരുത്താറ്. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തീരുമാനമെടുത്തിരുന്നില്ല. 1000 സിസിയിൽ കുറവുള്ള കാറുകൾക്ക് 2,072 രൂപയാണ് പുതുക്കിയ നിരക്ക്. നിലവിൽ 1850 രൂപയാണ്. വർധന 12 ശതമാനം. 1000 മുതൽ 1500 വരെ സി.സി.യുള്ളവയ്ക്ക്…

Read More

മറ്റൊരു”സാലമരാഡ തിമ്മക്ക”.മരിച്ച ഭർത്താവിന്റെ ഓർമ്മ നിലനിർത്താൽ നഗരത്തിൽ 73000 മരങ്ങൾ വച്ച് പിടിപ്പിച്ച് ഒരു വീട്ടമ്മ.

ബെംഗളൂരു : ഇന്ന് കർണാടകക്കാരിയായ സാലമരാട (മരങ്ങളുടെ അമ്മ) തിമ്മക്കയെ എല്ലാവരും അറിയും, ലോകത്തെ സ്വാധീനിച്ച 100 വനിതകളിൽ ഒരാൾ, രാജ്യം പത്മശ്രീ നൽകി ആദരിച്ച തിമ്മക്ക തങ്ങൾക്ക് മക്കൾ ഇല്ലാത്ത വിഷമത്തിലാണ് മരങ്ങൾ വച്ച് പിടിപ്പിച്ചത് എങ്കിൽ, 2005 ൽ തന്റെ ഭർത്താവ് നഷ്ടപ്പെട്ടതോടെ ആ ഓർമ്മക്ക് മുന്നിൽ ഇതുവരെ 73000 മരങ്ങൾ വച്ചു പിടിപ്പിച്ച് പരിപാലിച്ച് പോരുകയാണ് കോറമംഗലക്കടുത്ത് ഈജിപുരയിൽ താമസിക്കുന്ന ജാനറ്റ് യേഗ്നേശ്വരൻ. തന്റെ ഭർത്താവിന്റെ മരണത്തോടെ ഒറ്റക്കായി മാറിയ ജാനറ്റ് സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യം…

Read More

ഒമാനിൽ നിന്ന് ദുബായിലേക്ക് പോയ യാത്രാ ബസ് അപകടത്തിൽ പെട്ട് 6 മലയാളികൾ അടക്കം 17 പേർ മരിച്ചു.

ന്യൂഡൽഹി : ഒമാനിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന യാത്രാ ബസ് അപകടത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം 17 ആയി ഇതിൽ 6 മലയാളികൾ അടക്കം 10 ഇന്ത്യക്കാർ ഉൾപ്പെടുന്നു. ജമാലുദ്ധീൻ, വാസുദേവ്, ദീപക് കുമാർ, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ.31 യാത്രക്കാരുമായി വന്ന ബസ് റാഷിദിയ മെട്രോ സ്റ്റേഷനു സമീപം സൈൻ ബോർഡിൽ ഇടിച്ച് പൂർണമായും തകരുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈദ് ആഘോഷങ്ങൾ കഴിഞ്ഞ് ഒമാനിൽ…

Read More

സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ബി.എം.ടി.സി.യുടെ ‘പിങ്ക് സാരഥി’ വാഹനങ്ങള്‍ നിരത്തില്‍

ബെംഗളൂരു: സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ബി.എം.ടി.സി.യുടെ ‘പിങ്ക് സാരഥി’ വാഹനങ്ങള്‍ നിരത്തില്‍. ബി.എം.ടി.സി. ബസുകളില്‍ സ്ത്രീകള്‍ അതിക്രമം നേരിടുന്നതായി ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിങ്ക് സാരഥി പദ്ധതി തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിധാന്‍ സൗധയില്‍ പിങ്ക് സാരഥി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ബസ് യാത്രയ്ക്കിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പിങ്ക് സാരഥിയെ അറിയിക്കാം. ലൈംഗിക അതിക്രമം, ബസ് ജീവനക്കാരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം, സ്ത്രീകളുടെ സീറ്റില്‍നിന്ന്‌ പുരുഷന്മാര്‍ മാറാതിരിക്കുക തുടങ്ങിയ പരാതികളെല്ലാം പിങ്ക്‌സാരഥിയെ അറിയിക്കാം. അത്യാധുനിക സംവിധാനങ്ങളുള്ള 25-ഓളം…

Read More

വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ അസീം പ്രേംജി വിരമിക്കുന്നു

ബെംഗളൂരു: വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ അസീം പ്രേംജി വിരമിക്കുന്നു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ആബിദ് അലി ഇസഡ് നീമൂച്ച് വാലയെ പുതിയ മാനേജിങ് ഡയറക്റ്ററായി നാമനിര്‍നിര്‍ദ്ദേശം ചെയ്തുവെന്നും കമ്പനി അറിയിച്ചു. ജൂലൈ അവസാനത്തോടെ അസീം പ്രേംജി കമ്പനിയില്‍ നിന്ന് പടിയിറങ്ങുമെന്നും കമ്പനിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി അദ്ദേഹം തുടരുമെന്നും വിപ്രോ വക്താവ് അറിയിച്ചു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് പ്രേംജി. അസിം പ്രേംജി ഫൗണ്ടെഷന്‍ എന്ന സ്ഥാപനത്തിന്റെ തണലില്‍ കഴിയുന്ന നിരവധി ജീവനുകളുണ്ട്. വിപ്രോയുടെ ഓഹരി വിഹിതത്തില്‍ നിന്നും ഒരു…

Read More

ആർബിഐ റിപ്പോ നിരക്ക്​ വീണ്ടും കുറച്ചു; ഭവന, വാഹന വായ്പകളുടെ ഇഎംഐ കുറയും!!

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിവേര്‍സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി.ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിരക്കില്‍ കുറവ് വരുത്തുന്നത്. ഇതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ കുറയും. ആർബിഐയുടെ മൊണെറ്ററി പോളിസി കമ്മിറ്റി മീറ്റിംഗിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ ആണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. കൂടാതെ, എ.ടി.എം ചാര്‍ജുകളെ സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്

Read More

കിടപ്പ് മുറിയില്‍ സി.സി.ടി.വി.ക്യാമറ സ്ഥാപിച്ച ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി.

ബെംഗളൂരു:മുംബൈ സ്വദേശിയും സദാശിവ നഗറില്‍ താമസിക്കുകയും ചെയ്യുന്ന ഋത്വിക് ഹെഗ്ടെ എന്ന യുവാവിനെതിരെയാണ് ഭാര്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്,അതെ അവരുടെ കിടപ്പ് മുറിയില്‍ യുവാവ്‌ സി സി ടി വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്. ബിസിനെസ് ആവശ്യവുമായി ഭര്‍ത്താവ് ദൂരെ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ വെട്ടിലെ ബെഡ് റൂമില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ആണത്രേ ക്യാമറ സ്ഥാപിച്ചത് എന്നാണ് യുവാവിന്റെ വിശദീകരണം.എന്തായാലും ക്യാമറയുടെ മുന്നില്‍ ജീവിക്കാന്‍ താല്പര്യമില്ല എന്ന് പറഞ്ഞ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.

Read More

സ്ത്രീധന കുടിശ്ശികയിലെ 4 ലക്ഷം രൂപ കൂടി ലഭിക്കാത്തത്തിന്റെ പേരില്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമാങ്ങളിലൂടെ സുഹൃത്തുക്കള്‍ക്ക് പങ്കുവച്ച് യുവാവ്‌.

ബെംഗളൂരു: മുന്‍പ് ആവശ്യപ്പെട്ട സ്ത്രീധനം മുഴുവന്‍ ലഭിക്കാത്തതിന്റെ പേരില്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതായി പരാതി.ബസവന ഗുഡി പോലീസ് കേസെടുത്തു. സ്ത്രീധനത്തിന്റെ ബാക്കി നല്‍കാനുള്ള നാല് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായി പരാതിയില്‍ യുവതി ഉന്നയിച്ചിട്ടുണ്ട്.കൂടുതല്‍ സമയം വേണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

Read More

യാത്ര തുടരാന്‍ കഴിയില്ല എന്നറിയിച്ച ഓട്ടോ ഡ്രൈവറെ യുവതികള്‍ ചെരുപ്പൂരി അടിച്ചു!

ബെംഗളൂരു: രണ്ടു ദിവസം മുന്‍പാണ്‌ സംഭവം നടന്നത് എം ജി റോഡില്‍ വച്ച് കയ്യേറ്റം ചെയ്തതായി ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി,എം ജി റോഡില്‍ നിന്ന് കയറിയ മൂന്നു യുവതികള്‍ മദ്യപിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു.മദ്യ ലഹരിയില്‍ യുവതികള്‍ ഡ്രൈവറോട് തര്‍ക്കിച്ചതോടെ യാത്ര തുടരാന്‍ പറ്റില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് യുവതികളില്‍ ഒരാള്‍ തന്റെ ചെരിപ്പൂരി ഡ്രൈവറെ അടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്,അതെ സമയം പ്രതികളെ പിടിക്കാത്തതിനാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നിട്ടില്ല.

Read More

സ്കൂളുകളുടെയും ആശുപത്രികളുടെയും 50 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ടവറുകള്‍ നിരോധിക്കുന്നു;പുതിയ നിര്‍ദേശവുമായി ബി.ബി.എം.പി.

ബെംഗളൂരു: മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് ബി ബി എം പി പുതിയ കരട് നിര്‍ദേശം പുറപ്പെടുവിച്ചു.ആശുപത്രികളുടെയും സ്കൂളുകളുടെയും അന്‍പതു മീറ്റെര്‍ ചുറ്റളവില്‍ മൊബൈല്‍ ടവറുകള്‍ നിരോധിക്കും.വനമെഖലകള്‍ ,നടീ തീരങ്ങള്‍ ,തടാകങ്ങള്‍ ,കുളങ്ങള്‍ എന്നിവയുടെ സമീപത്ത് ടവറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല. നഗരപരിധിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ ബി ബി എം പിക്ക് കെട്ടിവക്കണം എന്ന് മാത്രമല്ല കെട്ടിടങ്ങളുടെ മുകളില്‍ ടവര്‍ നിര്‍മിക്കുകയാണ്‌ എങ്കില്‍ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വകുപ്പിന്റെ അനുമതിപത്രം നിര്‍ബന്ധമായും വാങ്ങണം എന്നും കരടില്‍ പറയുന്നു.

Read More
Click Here to Follow Us