ബെംഗളൂരു: നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുന്നു. സ്ഥാനത്ത് ഈ വർഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 1,130 ആയി. ഇതിൽ 729 പേരും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പരിധിയിലാണെന്ന് ആരോഗ്യമന്ത്രി ശിവാനന്ദ് എസ്. പാട്ടീൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഈ വർഷം 26.5 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. ജനുവരി മുതൽ മേയ് വരെയുള്ള കണക്കനുസരിച്ചാണ് 1,130 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഡെങ്കിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എല്ലാ ആശുപത്രികളിലും മരുന്നുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ചികിത്സയ്ക്കുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കോർപ്പറേഷൻ കൊതുകു നശീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താത്തിനാലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതെന്ന് ആരോപണമുയർന്നു. കൊതുകു നശീകരണത്തിനായി ഫോഗിങ് ഉൾപ്പെടെയുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പുവന്നതോടെ നിർത്തിവെയ്ക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.