ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇനി സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയിലാണ് ആരാധകർ. ഈ ലോകകപ്പിൽ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങൾ ഉപേക്ഷിച്ചിട്ടില്ല. റിസർവ് ദിവസങ്ങൾ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇംഗ്ലണ്ടിനേയും ഐ.സി.സിയേയും പരിഹസിച്ച് നിരവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Read MoreDay: 13 June 2019
റോഷന് ബേഗ് ഒരുങ്ങി പുറപ്പെടുന്നത് ബി.ജെ.പിയിലേക്ക് തന്നെയോ? ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി.
ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം വിമത ശബ്ദം ഉയര്‍ത്തുകയും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ചു സംസാരിക്കുകയും ചെയ്തു കോണ്ഗ്രെസ്സുകാര്ക്ക് തലവേദനയായ ശിവാജി നഗര്‍ എം എല്‍ എ റോഷന് ബേഗ് ഡല്‍ഹിയില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളുമായി കണ്ടു ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രെസ്സുകാരനും പത്രപ്രവര്‍ത്തകനും ആയിരുന്ന എം ജെ അക്ബര്‍ ,ന്യുനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരെയാണ് റോഷന് ഡല്‍ഹിയില്‍ വച്ച് കണ്ടു ചര്‍ച്ച നടത്തിയത്.…
Read Moreബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുത്ത് ഐ.എസ്.ആർ.ഓ.; യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി!
ബെംഗളൂരു: ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുത്ത് ഐ.എസ്.ആർ.ഓ.; യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഗംഗയാന്‍ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികര്‍ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പുതിയ ചൊവ്വാ ദൗത്യം 2023-ല്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം നൽകുക ഇന്ത്യയിൽ തന്നെയായിരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്. ഗഗൻയാൻ പദ്ധതിക്കായി പ്രത്യേക സെൽ രൂപവത്കരിക്കും. ഐഎസ്ആർഒ ചെയർമാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാർ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്നു. ചന്ദ്രയാൻ രണ്ട്…
Read Moreഒരുകോടിയിലേറെ ശമ്പളം വാങ്ങുന്ന ടി.സി.എസ്. ജോലിക്കാരുടെ എണ്ണം 100 കടന്നു!!
ബെംഗളൂരു: ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്ന ടി.സി.എസ്. ജോലിക്കാരുടെ എണ്ണം 100 കടന്നു. ടാറ്റ കൺസൾട്ടൻസി സർവീസിലെ ഈ ജോലിക്കാർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ. സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എൻജി സുബ്രഹ്മണ്യൻ. ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയർന്ന തസ്തികയിലുള്ള ജീവനക്കർ എന്നിവരെ ഉൾപ്പെടുത്താതെയാണിത്. ടിസിഎസിന്റെ ശമ്പളം കമ്പനിയുടെ ഓഹരി വിഹിതം ഉൾപ്പെടുത്താതെയാണ് കണക്കാക്കിയിട്ടുള്ളത്. ടിസിഎസ് ലൈഫ് സയൻസ് ആന്റ് ഹെൽത്ത്കെയർ വിഭാഗം തലവനായ ദെബാഷിസ് ഘോഷിന്റെ ശമ്പളം 4.7 കോടിയിലേറെയാണ്. ടെക് നോളജി സർവീസിന്റെ തലവനായ കൃഷ്ണൻ രാമാനുജൻ…
Read Moreകിവിസിനെതിരെ സന്നാഹമത്സരത്തിലേറ്റ തോൽവിക്ക് തിരിച്ചടി നൽകാൻ ഇന്ത്യ ഇന്നിറങ്ങുന്നു; മഴ പെയ്തില്ലെങ്കിൽ തീപാറുമെന്നുറപ്പ്!
കിവിസിനെതിരെ സന്നാഹമത്സരത്തിലേറ്റ തോൽവിക്ക് തിരിച്ചടി നൽകാൻ ഇന്ത്യ ഇന്നിറങ്ങുന്നു; മഴ പെയ്തില്ലെങ്കിൽ തീപാറുമെന്നുറപ്പ്. മുന്ചാംപ്യന്മാരെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നത്. സന്നാഹമല്‍സരത്തില്‍ കിവികളോടേറ്റ തോല്‍വി മുന്നിലുണ്ട്. ഇതുവരെ കളിച്ച ഒരുകളിയിലും പരാജയമറിഞ്ഞിട്ടില്ല ന്യൂസീലന്‍ഡ്. പക്ഷെ, സ്പിന്നിനുമുന്നില്‍ വട്ടംകറങ്ങുന്ന ബാറ്റിങ് നിരയില്‍ കിവികള്‍ക്ക് ഇപ്പോഴും അത്രവിശ്വാസമില്ല. അതിനാല്‍, യുസ്വേന്ദ്ര ചഹലിന്റെ നേതൃത്വത്തലുള്ള ഇന്ത്യന്‍ സ്പിന്നേഴ്സിന് കാര്യമായ അവസരമുണ്ട്. ഇന്ത്യന്‍നിരയില്‍ ഓപ്പണര്‍ ശിഖര്‍ധവാന്റെ അഭാവം പ്രകടമാകും. പകരം കെ.എല്‍ രാഹുലാകും രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ചെയ്യുകയെന്നാണ് സൂചന. നിര്‍ണായകമായ നാലാംനമ്പറില്‍ ആരെന്ന ചോദ്യം അവശേഷിക്കുകയാണ്. നോട്ടിങ്ഹാമില്‍…
Read Moreമലയാളിയെ നഗരത്തില്‍ വച്ച് കാണാതായതായി പരാതി.
ബെംഗളൂരു:ഇതോടൊപ്പമുള്ള ഫോട്ടോയിൽ കാണുന്ന നാദാപുരം സ്വദേശി രാജേഷ് ( 42 വയസ്സ് ) എന്നയാളെ ബാംഗ്ലൂരിൽ വെച്ച് കാണാതായതായി ബന്ധുക്കൾ അറിയിക്കുന്നു .ബെന്നാർഘട്ട റോഡിൽ ടി .ജോൺ കോളജിന് സമീപമുളള ഒരു ബേക്കറിയെ പറ്റി അന്വേഷിക്കാൻ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (9.6.19 ) രാജേഷ് ബാംഗ്ലൂരിൽ എത്തിയത് . അരീക്കരയിൽ മുറിയെടുത്തിരുന്നതായി സൂചനയുണ്ട് .തിങ്കളാഴ്ച ( 10.6.19 ) രാത്രി ഏഴരയോടെ സിറ്റിയിലേക്കുള്ള ബസ് പിടിക്കാനായി ഇയാളെ ഹുളിമാവ് ബസ് സ്റ്റോപ്പിൽ ഇറക്കിയതായി ഓട്ടോഡ്രൈവർ രവികുമാർ പറയുന്നു .അന്നുരാത്രി പത്തുമണിയ്ക്ക് നാട്ടിലെ സുഹൃത്തിനെ ഫോണിൽ വിളിച്ച്…
Read Moreഗുജറാത്തിനെ ഭീതിയിലാഴ്ത്തി ‘വായു’ അതിതീവ്ര ചുഴലിക്കാറ്റാകുന്നു; 3 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു!!
ഗുജറാത്തിനെ ഭീതിയിലാഴ്ത്തി ‘വായു’ അതിതീവ്ര ചുഴലിക്കാറ്റാകുന്നു; 30 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. അതിതീവ്രചുഴലിക്കാറ്റായി മാറിയ വായു മണിക്കൂറില്‍ 155 മുതല്‍ 180 കിലോമീറ്റര്‍ വേഗത്തിലാകും കരയിലെത്തുക. ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ദ്വാരകയ്ക്കും വെരാവലിനുമിടലിലാകും കൊടുങ്കാറ്റ് തീരമണയുക. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ നിന്നായി മൂന്നുലക്ഷത്തിലധികം ആളുകളെ ഗുജറാത്ത് സർക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സധ്യതയുണ്ട്. 70 ട്രെയിന്‍ സര്‍വീസുകളും, വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 52 ടീമുകള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികള്‍…
Read Moreഐ.എം.എ. തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, ലോകായുക്ത ഓഫീസർമാർ ഉൾപ്പെടുന്ന പത്തംഗ പ്രത്യേകസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി
ബെംഗളൂരു: ഐ.എം.എ. തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, ലോകായുക്ത ഓഫീസർമാർ ഉൾപ്പെടുന്ന പത്തംഗ പ്രത്യേകസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. നിക്ഷേപത്തട്ടിപ്പു കേസ് അന്വേഷിക്കാൻ ഡി.ഐ.ജി. രവികാന്തെ ഗൗഡയുടെ നേതൃത്വത്തിൽ ബെംഗളൂരു ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് (ക്രൈം) എസ്. ഗിരീഷ്, സെൻട്രൽ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബാലരാജു, സി.ഐ.ഡി. ഡെപ്യൂട്ടി എസ്.പി. കെ. രവിശങ്കർ, ഇന്റലിജൻസ് ഡിവൈ.എസ്.പി. രാജ ഇമാം കാസിം, ലോകായുക്ത ഡിവൈ.എസ്.പി. അബ്ദുൾഖാദർ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടാകും. പ്രത്യേക അന്വേഷണസംഘം എ.ഡി.ജി.പി. (ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്വർക്ക് ട്രാക്കിങ് ആന്റ്…
Read Moreഐ.എം.എ. ജൂവലറിയുടെ ഏഴു ഡയറക്ടർമാർ പോലീസിൽ കീഴടങ്ങി
ബെംഗളൂരു: ഐ.എം.എ. ജൂവലറിയുടെ ഏഴു ഡയറക്ടർമാർ പോലീസിൽ കീഴടങ്ങി. നാസിർ ഹുസൈൻ, നവീദ് അഹമ്മദ്, നിസാമുദ്ദീൻ അസീമുദ്ദീൻ, അൻസാർ, വാസിം, അർഷാദ് ഖാൻ, ദാദാപീർ എന്നിവരാണ് കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചതിനുപിന്നാലെയായിരുന്നു കീഴടങ്ങൽ. ജൂവലറി മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ ഖാൻ ഇപ്പോഴും ഒളിവിലാണ്. അതിനിടെ, പണം നിക്ഷേപിച്ചവർ ബുധനാഴ്ചയും ശിവാജിനഗർ ലേഡി കഴ്സൺ റോഡിലെ ഐ.എം.എ. ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. നിക്ഷേപകരിൽനിന്നു പരാതി സ്വീകരിക്കാൻ പോലീസ് ഒരുക്കിയ കൗണ്ടറുകളിൽ ഒട്ടേറെപ്പേരാണ് എത്തിയത്. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ റോഷൻ ബെയ്ഗ്…
Read Moreഔഷധക്കമ്പനിയുടെ പരിസരത്തുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് മർദനം
ബെംഗളൂരു: തുമകൂരുവിലെ ബേലൂർ ബയോടെക് ബോയ്ലർ കമ്പനിയുടെ പരിസരത്തുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് ജീവനക്കാരുടെ മർദനം. രാജ് ന്യൂസ്, സമയ ടി.വി. റിപ്പോർട്ടർമാരായ മഞ്ജുനാഥ്, ദേവരാജു എന്നിവരെ മർദിച്ചത്. രണ്ടുപേരും തുമകൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര പത്രപ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സംഭവവുമായി ബന്ധപ്പെട്ട്, കമ്പനിയിലെ നാലുജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെയാണ് അക്രമമുണ്ടായത്. കമ്പനിയിൽനിന്ന് ദുർഗന്ധത്തോടെ പുക വമിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്നാണ് മാധ്യമപ്രവർത്തകർ…
Read More