ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുത്ത് ഐ.എസ്.ആർ.ഓ.; യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി!

ബെംഗളൂരു: ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുത്ത് ഐ.എസ്.ആർ.ഓ.; യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

ഗംഗയാന്‍ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികര്‍ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പുതിയ ചൊവ്വാ ദൗത്യം 2023-ല്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം നൽകുക ഇന്ത്യയിൽ തന്നെയായിരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്. ഗഗൻയാൻ പദ്ധതിക്കായി പ്രത്യേക സെൽ രൂപവത്കരിക്കും.

  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഐഎസ്ആർഒ ചെയർമാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാർ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്നു. ചന്ദ്രയാൻ രണ്ട് ദൗത്യം, ഗഗൻയാൻ ദൗത്യം, ആദിത്യ മിഷൻ, വീനസ് മിഷൻ എന്നീ നാല് വിക്ഷേപണ ദൗത്യങ്ങൾക്കാണ് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാൻ ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയാണ് ആദിത്യ മിഷൻ, ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യത്തിന്റെ പേര് വീനസ് മിഷൻ എന്നായിരിക്കും.

അതേസമയം  രണ്ടാം ചാന്ദ്രദൗത്യം ജൂലായ് 15 ന് ശ്രീഹരിക്കോട്ടയിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുലർച്ചെ 2:51 ന് ആണ് വിക്ഷേപണ സമയം.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ചന്ദ്രയാൻ പേടകത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ ഇന്ന് പുറത്തുവിട്ടിരുന്നു. 800 കോടി ചിലവിലാണ് നിർമിച്ചത്. ചന്ദ്രയാൻ ഒന്നിന്റെ തുടർച്ചയാണ് ഇത്. ഏറ്റവും സങ്കീർണമായ പ്രക്രിയയാണ് ഇതിൽ നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts