കാത്തിരിപ്പുകള്‍ക്ക് വിരാമം; ജഗതി വീണ്ടും സ്ക്രീനിലേക്ക്!!

കൊച്ചി: ഏഴു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാര്‍ സ്ക്രീനിലേയ്ക്ക്. മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് വീണ്ടും സ്ക്രീനിലേയ്ക്ക് എത്തുന്നത് സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യ ചിത്രത്തിലൂടെയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന്‍ കൊച്ചിയില്‍ വച്ചാണ് പരസ്യ ചിത്രം പ്രകാശനം ചെയ്തത്. വാഹനാപകടത്തെ തുടര്‍ന്ന്‍ ചികിത്സയില്‍ കഴിയുകയായിരുന്ന താരത്തിന്‍റെ ഈ തിരിച്ചുവരവ് വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വരുന്ന ജഗതി തന്‍റെ ആരോഗ്യനിലയുടെ പരിമിതികളില്‍ നിന്നു കൊണ്ടാണ് അഭിനയിച്ചിരിക്കുന്നത്‌. ജഗതിയുടെ മകന്‍ രാജ് കുമാറിന്‍റെ നിര്‍മ്മാണ കമ്പനിയായ…

Read More

നഗരജീവിതത്തെ ദുരിതത്തിലാക്കി തുടർച്ചയായി രണ്ടാംദിവസവും കനത്ത മഴ; മരക്കൊമ്പ് പൊട്ടിവീണ് ഒരു കുട്ടി മരിച്ചു.

ബെംഗളൂരു: നഗരജീവിതത്തെ ദുരിതത്തിലാക്കി തുടർച്ചയായി രണ്ടാംദിവസവും കനത്ത മഴ; മരക്കൊമ്പ് പൊട്ടിവീണ് ഒരു കുട്ടി മരിച്ചു. കനത്ത കാറ്റിൽ എം.ജി. റോഡിൽ മരക്കൊമ്പ് പൊട്ടിവീണ് ആന്ധ്രാസ്വദേശിയായ പന്ത്രണ്ടുകാരനാണ് മരിച്ചത്. നഗരത്തിലെ കൂലിവേലക്കാരായ രാജേഷിന്റെയും മഹാലക്ഷ്മിയുടെയും മകൻ മനോജാണ് മരിച്ചത്. എം.ജി. റോഡിലെ കെട്ടിടത്തിനുമുന്നിൽ ഇരിക്കുമ്പോഴാണ് ഉണങ്ങിയ മരക്കൊമ്പ് കുട്ടിയുടെ തലയിലേക്ക് പൊട്ടിവീണത്. മരക്കൊമ്പിനടിയിൽ അകപ്പെട്ട കുട്ടി വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് കുട്ടിയുടെ മാതാപിതാക്കളും സമീപത്തുണ്ടായിരുന്നവരും ഓടിയെത്തി ചോരവർന്നു കിടന്ന കുട്ടിയെ പുറത്തെടുത്തു. ഉടനെ തന്നെ സമീപത്തെ ഹോസ്‌മറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കെട്ടിടത്തിന്റെ…

Read More

എയർഏഷ്യ വിമാനത്തിൽ വ്യാജബോംബ് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തിലെ ഓഫീസിലേക്കാണ് സന്ദേശമെത്തിയത്!!

ബെംഗളൂരു: എയർഏഷ്യ വിമാനത്തിൽ വ്യാജബോംബ് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തിലെ ഓഫീസിലേക്കാണ് സന്ദേശമെത്തിയത്!! ബംഗാളിലെ ബഗ്‌ദോഗ്രയ്ക്കും കൊൽക്കത്തയ്ക്കുമിടയിൽ സർവീസ് നടത്തുന്ന എയർഏഷ്യ വിമാനം അപകടത്തിലാണെന്ന് വ്യാജബോംബ് ഭീഷണി പരിഭ്രാന്തിക്കിടയാക്കി. ഇതേത്തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ ഒരുമണിക്കൂറോളം ജാഗ്രതാ നിർദേശം നൽകി. ഭീഷണിസന്ദേശമെത്തിയപ്പോൾ വിമാനം ബഗ്‌ദോഗ്രയിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ടിരുന്നു. അതിനാൽ കൊൽക്കത്ത വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷയൊരുക്കി അടിയന്തര ലാൻഡിങ്ങിന് സൗകര്യം ഏർപ്പെടുത്തി. ഭീഷണിയെത്തുടർന്ന് ബോംബ് സ്‌ക്വാഡും അഗ്നിരക്ഷാസേനയും റൺവേയിലെത്തി. എന്നാൽ, അന്വേഷണത്തിൽ വ്യാജഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ജീവനക്കാരുൾപ്പെടെ 187 പേർ വിമാനത്തിലുണ്ടായിരുന്നു.

Read More

ആംബുലൻസുമായി കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 5 പേർ മരിച്ചു.

ബെംഗളൂരു : സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ആംബുലൻസ് സ്കീമിലെ ആംബുലൻസുമായി കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. ആംബുലൻസ് ഡ്രൈവറും അതിൽ ഉണ്ടായിരുന്ന നഴ്സും പരിക്കുകളോടെ രക്ഷപ്പെട്ടു. അർദ്ധരാത്രി 12:30 നും 1 മണിക്കും ഇടയിലാണ് അപകടം സംഭവിച്ചത്. യലഹങ്കയിലെ കോഗിലുവിൽ വച്ചാണ് അപകടം ഉണ്ടായത്. കാറ് വിമാനത്താവളത്തിന്റെ എതിർ ദിശയിൽ വരികയായിരുന്നു ആംബുലൻസ് വിമാനത്താവളത്തിന്റെ ദിശയിലേക്ക് പോകുകയായിരുന്നു. ഡിവൈഡർ മറികടന്ന് അടുത്ത ലൈനിൽ വരുന്ന കാറിനെ ആംബുലൻസ് ഇടിക്കുകയായിരുന്നു, ആംബുലൻസ് ഡ്രൈവറുടെ തെറ്റാണ് എന്നാണ് ആദ്യ നിഗമനം, ഫയർ…

Read More

റോഷന്‍ ബേഗിന് നിര്‍ത്താന്‍ ഭാവമില്ല;പ്രധാനമന്ത്രിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ പോസ്റ്റ്‌;ബി.ജെ.പിയിലേക്ക് എന്ന് സൂചന!

ബെംഗളൂരു: ഒരാഴ്ച മുന്‍പ് സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തെ വെല്ലുവിളിക്കുകയും കെ സി വേണുഗോപാല്‍ അടക്കം ഉള്ളവരെ കളിയാക്കുകയും ചെയ്ത ശിവാജി നഗര്‍ എം എല്‍ എ യും സംസ്ഥാനത്തെ സീനിയര്‍ നേതാവുമായ റോഷന്‍ ബേഗ് വീണ്ടും കോണ്‍ഗ്രസ്‌ നേതൃത്വത്തിന് തലവേദന സൃഷ്ട്ടിച്ചു കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്. സാമൂഹിക മാറ്റങ്ങളിലേക്കു വെളിച്ചം വീശുന്നയാളാണു മോദിയെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശം ഇഷ്ടമായി എന്ന് പറഞ്ഞു പ്രധാനമന്ത്രിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.വിജയത്തിനു ശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു ആ വാക്കുകൾ.…

Read More

ഐ.ടി.ജീവനക്കാരെ കത്തി മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു;സംഭവം നടന്നത് മാര്‍ത്തഹള്ളിയില്‍.

ബെംഗളൂരു: സുഹൃത്തിന്റെ ജന്മദിനാഘോഷം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന മൂന്ന് ഐ ടി ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു. മാര്‍ത്തഹള്ളിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആണ് സംഭവം,കത്തിയും കത്രികയും ഇരുമ്പ് വടിയും കാണിച്ചു ഭീഷണിപ്പെടുത്തിയ അക്രമിസംഘം യുവാക്കളുടെ  മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന് കടന്നു കളഞ്ഞു. മാര്‍ത്തഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

Read More

റെയില്‍വേക്ക് കൊടുക്കാം ഒരു കയ്യടി!കഴിഞ്ഞ ഒരുവര്‍ഷം മാത്രം വീടുവിട്ടിറങ്ങി കാണാതായ 1299 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ;ദക്ഷിണ പശ്ചിമ റെയില്‍വേ രക്ഷിച്ചത്‌ 523 കുട്ടികളെ.

ബെംഗളൂരു: സ്വയം വീടുവിട്ടിറങ്ങിയും തട്ടിക്കൊണ്ട് പോയും വഴിതെറ്റിയും കര്‍ണാടകയില്‍ എത്തിയ 523 കുട്ടികളെ ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം രക്ഷപ്പെടുത്തി. 174 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 1299 പേരെയാണ് കഴിഞ്ഞ വര്‍ഷം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് രക്ഷപ്പെടുത്തിയത്.കര്‍ണാടകയിലെ ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനില്‍ ആണ് ഏറ്റവും അധികം കുട്ടികള്‍ വഴി തെറ്റി എത്തിയത്. 407 ആൺകുട്ടികളും 83 പെൺകുട്ടികളും. മൈസൂരു സ്റ്റേഷനിൽ എത്തിയ 260 ആൺകുട്ടികളെയും 26 പെൺകുട്ടികളെയും റെയിൽവേ സുരക്ഷാ സേന രക്ഷപ്പെടുത്തി. കവർച്ച, അവയവ കടത്ത്, വേശ്യാവൃത്തി എന്നിവയിൽ നിന്നു കുട്ടികളെ…

Read More

ഗോരക്ഷയുടെ പേരിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ അക്രമം!

മാംസം കടത്താരോപിച്ച്‌ ഗോരക്ഷാ പ്രവർത്തകർ ആക്രമണം തുടരുന്നു. ചത്തീസ്ഗഡിലെ റായ്പൂരില്‍ ബീഫ് കടത്ത് ആരോപിച്ച്‌ മുസ് ലീം യുവാവിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ ഡയറി ഫാം അടിച്ചുതകര്‍ക്കുമായിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്‌റംഗ് ദള്‍ ഉള്‍പ്പെട്ടെ വലത് സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. റായ്പൂരിലെ ഗോകുല്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമിലേക്ക് ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ശനിയാഴ്ച വൈകീട്ടെടെ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന ഉടമ ഉസ്മാന്‍ ഖുറേഷിയെ ഇവര്‍ കയ്യേറ്റം ചെയ്യുകയും ഫാം തകർക്കുകയുമായിരുന്നു.…

Read More

ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;അൽപേഷ് താക്കൂർ ബി.ജെ.പിയിലേക്ക്.

അഹമ്മദാബാദ്: ഗുജറാത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വട്ടപൂജ്യമായിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ മോശമായിട്ടാണ് തുടരുന്നത്. ഗുജറാത്ത് എംഎല്‍എയും പ്രമുഖ ഒബിസി നേതാവുമായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും ഒഴിവാക്കുകയാണ്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വലിയൊരു കുതിപ്പിന് സഹായിച്ചത് അല്‍പേഷ് താക്കൂറാണ്. അതേസമയം താക്കൂര്‍ പാര്‍ട്ടി വിടുന്നത് വന്‍ തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ഒബിസി, ദളിത് വിഭാഗങ്ങള്‍ അടുത്തിടെ ബിജെപി വലിയ രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. താക്കൂര്‍ പാര്‍ട്ടി വിടുന്നതോടെ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ഉറപ്പാണ്. നേരത്തെ ജിഗ്നേഷ് മേവാനി,…

Read More

കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി. ജൂനിയർ ലീഗ് ഫൈനലിൽ.

കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി. ജൂനിയർ ലീഗ് ഫൈനലിൽ. 2-0 നായിരുന്നു ബെംഗളൂരു എഫ്.സിയുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 54-ാം മിനിറ്റിലാണ് ആദ്യ ഗോൾ വന്നത്. ലാൽതൻഗ്ലിയാനയുടെ പാസിൽ സോൺമിൻതാങ്ങ് ഹോകിപാണ് ലക്ഷ്യം കണ്ടത്. ഇതോടെ ബെംഗളൂരു ഒരു ഗോൾ ലീഡെടുത്തു. ബെംഗളൂരിന്റെ അടുത്ത ഗോളും വന്നത് ഹോകിപിന്റെ ബൂട്ടിൽ നിന്നായിരുന്നു 2-0. ഇത്തവണ റീബൗണ്ട് വന്ന പന്തിൽ നിന്നാണ് ഹോകിപ് സ്കോർ ചെയ്തത്.

Read More
Click Here to Follow Us