വൈകാരികമായ രാജിക്കത്ത് നല്‍കി കര്‍ണാടകയുടെ”സിംഗം”പടിയിറങ്ങി!

ബെംഗളൂരു: ഒൻപത് വര്‍ഷത്തെ സേവനത്തിന് ശേഷം കറ കളഞ്ഞ സ‍ര്‍വീസ് ജീവിതം അവസാനിപ്പിക്കാൻ ഐപിഎസ് ഓഫീസര്‍ തീരുമാനിച്ചു. ക‍ര്‍ണ്ണാടക കേഡറിലെ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈയാണ് തന്റെ വൈകാരികമായ രാജിക്കത്ത് പുറത്തുവിട്ടത്. ഒരിക്കലും ആരാലും അഴിമതിക്കാരനെന്നോ കുറ്റവാളിയെന്നോ പേരുദോഷം കേൾപ്പിക്കാതെയാണ് ബെംഗലുരു സൗത്ത് ഡപ്യൂട്ടി പൊലീസ് കമ്മിഷണ‍ര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചത്. മകന് നല്ലൊരു അച്ഛനാകാനും നല്ല കുടുംബസ്ഥനാകാനുമാണ് ഇനിയുള്ള കാലം ചിലവഴിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. മധുക‍ര്‍ ഷെട്ടിയെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ താൻ അതീവ ദു:ഖിതനാണ്. മാസങ്ങൾക്ക് മുൻപ് കൈലാസ് മാനസസരോവരിലേക്ക്…

Read More

കഴിഞ്ഞ ഒരു വര്‍ഷം ഉപയോഗിച്ചിരുന്ന താജ് ഹോട്ടലിലെ സ്യുട്ട് റൂം ഉപേക്ഷിക്കാന്‍ തയ്യാറായി പാവങ്ങളുടെയും കര്‍ഷകരുടെയും മുഖ്യമന്ത്രി!

ബെംഗളൂരു: സാധാരണ ജെ.ഡി.എസ്സുകാര്‍ സ്വയം വിശേഷിപ്പിക്കാറുള്ളത് അവര്‍ കര്‍ഷകരുടെ പാര്‍ട്ടി ആണ് എന്നാണ്,പാവങ്ങളുടെയും കര്‍ഷകരുടെയും പാര്‍ട്ടിയുടെ മുഖ്യമന്ത്രി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നത് നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള ഏറ്റവും വിലകൂടിയ ഹോട്ടെലുകളില്‍ ഒന്നായ താജ് വെസ്റ്റ് എന്‍ഡിലെ ഒരു സ്യുട്ട് മുറിയില്‍ വച്ചായിരുന്നു എന്നത് നമുക്ക് എല്ലാം അത്ഭുതകരമായി തോന്നാം. തന്റെ ജെ പി നഗറില്‍ ഉള്ള വീട്ടില്‍ നിന്നോ താജ് വെസ്റ്റ് എന്‍ഡിലെ സ്യുട്ട് റൂമില്‍ നിന്നോ ആയിരുന്നു നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്നത് ,എന്നാല്‍ ഈ റൂം…

Read More

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വലിയ തിരിച്ചടി നൽകി തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്;സിപിഎമ്മിൽ നിന്നുള്ള ഒരു എംഎൽഎയും തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് 2 എം.എല്‍.എമാരും 50ല്‍ അധികം കൌണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു.

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വലിയ തിരിച്ചടി നൽകി തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. നേരത്തെ  തൃണമൂൽ കോൺഗ്രസ്സ് വിട്ട് ബിജെപി യിൽ ചേർന്ന മുകുൾ റോയിയുടെ മകനടക്കമുള്ള 2 എംഎൽഎ മാരും അമ്പതിലധികം കൗൺസിലർമാരും തൃണമൂൽ അംഗത്വം രാജി വച്ച് ബിജെപിയിൽ ചേർന്നു. സിപിഎമ്മിൽ നിന്നുള്ള ഒരു എംഎൽഎയും ഇതോടൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. Two TMC MLAs and one CPM MLA from West Bengal join BJP at party headquarters in Delhi.…

Read More

വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി.

ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വിനോദ് മഹാരാജ എന്നയാൾക്കൊപ്പം 21-കാരി ഒളിച്ചോടിയത്. മധ്യപ്രദേശിലെ ശിർനോജ് ന​ഗരത്തിലാണ് സംഭവം. മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം. വിനോദ് മഹാരാജയാണ് വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാരത്തിന്റെ ഭാ​ഗമായി മൂന്നാം ദിവസം വീട്ടിൽ തിരിച്ചെത്തി. പിന്നീട് വരന്റെ വീട്ടിലേക്ക് തിരിച്ച് പോയ യുവതിയെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസം മെയ് 23-ന് കാണാതായി. തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച്…

Read More

റോഷന്‍ ബെഗിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് മുന്‍ എം.പി.അബ്ദുള്ളക്കുട്ടി;മോദി രാജ്യ വികസനത്തിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട് എന്ന തന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു;കോൺഗ്രസിന്‍റെ ഭാവി അപകടത്തിലാണ്.

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ വികസനരാഷ്ട്രീയത്തെ പ്രകീർത്തിച്ചതിന് കെപിസിസി തന്നോട് വിശദീകരണം ചോദിച്ചതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞെന്ന് എ പി അബ്ദുള്ളക്കുട്ടി. നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി ഒരു ചാനല്‍ ചർച്ചക്കിടെ പറഞ്ഞു. കെപിസിസിക്ക് തീർച്ചയായും കൃത്യമായ മറുപടി നൽകും. പക്ഷേ മോദിയുടെ വികസനരാഷ്ട്രീയം സത്യസന്ധമായി വിലയിരുത്തിയില്ലെങ്കിൽ കോൺഗ്രസിന്‍റെ ഭാവി അപകടത്തിലാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നരേന്ദ്രമോദി രാജ്യത്തിന്‍റെ പുരോഗതിക്കായി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി ആവർത്തിച്ചു. ഇപ്പോൾ താൻ കോൺഗ്രസിനൊപ്പമില്ല എന്ന സൂചനയും എ പി അബ്ദുള്ളക്കുട്ടി നൽകി. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണം എന്ന…

Read More

ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിന് 25 ലക്ഷം രൂപ പാരിതോഷികം!!

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിന് സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സർക്കാരിൽ സമർദം ശക്തമായിരുന്നു. അഡീഷണൽ പോലീസ് കമ്മിഷണർ ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള 91 അംഗ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. തീവ്രഹിന്ദുസംഘടനയുമായി ബന്ധമുള്ളവരടക്കം 16 പേരെയാണ് കേസിൽ അറസ്റ്റുചെയ്തത്. http://bangalorevartha.in/archives/26883

Read More

നഗരത്തിലെ ജുഡീഷ്യല്‍ കോടതി വളപ്പിൽ പരിഭ്രാന്തി പരത്തി അത്യപൂര്‍വ്വ വെള്ളമൂര്‍ഖൻ!!

ബെംഗളൂരു: നഗരത്തിലെ ജുഡീഷ്യല്‍ കോടതി വളപ്പിൽ പരിഭ്രാന്തി പരത്തി അത്യപൂര്‍വ്വ വെള്ളമൂര്‍ഖൻ!! അപൂര്‍വയിനം പാമ്പിനെ കണ്ടതും കോടതിവളപ്പില്‍ ആകെ ബഹളമായി. ഒടുവില്‍ പാമ്പു പിടുത്തക്കാരനെത്തിയാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ പിന്നീട് നഗരത്തിന് പുറത്തുള്ള വനത്തില്‍ തുറന്നുവിട്ടു. സാധാരണ മൂര്‍ഖനില്‍ നിന്ന് വെള്ള മൂര്‍ഖന് നിറ വ്യത്യാസം ഉണ്ടെന്നല്ലാതെ മറ്റ് വ്യത്യാസങ്ങള്‍ ഒന്നുമില്ല. വിഷത്തിന്‍റെ കാര്യത്തിലും വെള്ള മൂര്‍ഖന്‍ മുന്നില്‍ത്തന്നെയാണ്.

Read More

നിഖില്‍ കുമാരസ്വാമിക്ക് എതിരെ വാര്‍ത്ത‍ കൊടുത്ത കന്നഡ പത്രാധിപര്‍ക്ക് എതിരെ കേസെടുത്തു;അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെന്ന് ബി.ജെ.പി.

ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ട്യയില്‍ നിന്ന് സുമലതയോട് തോല്‍ക്കുകയും ചെയ്ത നിഖില്‍ കുമാരസ്വാമിക്ക് എതിരെ വാര്‍ത്ത‍ നല്‍കിയതിന് കന്നഡ ദിനപത്രമായ വിശ്വവാണിയുടെ യുടെ എഡിറ്റര്‍ ഇന്‍ ചീഫ് വിശ്വേശ്വര്‍ ഭട്ടിനെതിരെ കേസെടുത്തു. ജെ.ഡി.എസ് ലീഗല്‍ സെല്ലിലെ അംഗമായ പ്രദീപ്‌ എസ്.പി എന്നാ ആളുടെ പരാതിയില്‍ ആണ് കേസ്.പത്രം മനപ്പൂര്‍വം നിഖിലിനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനും സൈഡ് ലൈന്‍ ചെയ്യാനും വേണ്ട രീതിയില്‍ വാര്‍ത്തകള്‍ നല്‍കി എന്നാണ് പരാതിയില്‍ പറയുന്നത്. ഐ പി സി 406 (criminal breach of trust),…

Read More

“പരമേശ്വരയെ പുറത്താക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ”

ബെംഗളൂരു: “പരമേശ്വരയെ പുറത്താക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ”എന്ന് എഴുതിയ പോസ്റ്ററുകള്‍ തുമുക്കുരുവില്‍ വിവിധ സ്ഥലങ്ങളില്‍ ഒട്ടിച്ചതായി കണ്ടെത്തി.ബി എച് റോഡ്‌,ബി ജി എസ് സര്‍ക്കിള്‍ ,വാല്മീകി നഗര്‍ എന്നിവിടങ്ങളില്‍ ആണ് ഉപ മുഖ്യമന്ത്രിക്ക് എതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലാ കോൺഗ്രസിലെ പരമേശ്വര വിരുദ്ധ വിഭാഗമാണ് ഇതിനു പിന്നിലെന്നാണു സംശയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിങ് എംപിയായ മുദ്ദേഹനുമെഗൗഡയ്ക്കു സീറ്റ് നിഷേധിച്ച്, ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ തുമക്കൂരുവിൽ മത്സരിപ്പിച്ചെങ്കിലും വിജയം കാണാത്തതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. ദേവെഗൗഡ ഇവിടെ മത്സരിക്കുന്നത് ആദ്യം എതിർത്ത പരിമേശ്വര എഐസിസി ഇടപെട്ടതിനെ തുടർന്ന് ദളിനായി പ്രചാരണം…

Read More

“ക്ലാര”ബി.ജെ.പിയിലേക്കില്ല,എന്‍.ഡി.എയെ പിന്തുണക്കാണോ എന്ന് അണികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ബെംഗളൂരു: കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ ജെ ഡി എസ്സിന്റെ കോട്ടയില്‍ എതിര്‍ത്തു തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ആണ് റിബല്‍ സ്റ്റാറിന്റെ പത്നി സുമലത മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എസ് എസ് കൃഷ്ണയെ കാണാന്‍ വന്നത്. സ്വതന്ത്രയായി മത്സരിച്ച തന്നെ പിന്തുണച്ചതിന് ബിജെപിക്ക് നന്ദി പറയാനായി എസ്.എം കൃഷ്ണയുടെ വസതിയിൽ എത്തിയ സുമലത, പാർട്ടി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പയുമായും കൂടിക്കാഴ്ച നടത്തി. പാർലമെന്റിലേക്കു സ്വതന്ത്രയായി ജയിച്ചു കഴിഞ്ഞാൽ ഒരു രാഷ്ട്രീയ കക്ഷിയിൽ ചേരാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും പിന്തുണയ്ക്കുക മാത്രമേ പാടുള്ളൂ എന്നാണു താൻ മനസിലാക്കുന്നതെന്നും സുമലത…

Read More
Click Here to Follow Us