കഴിഞ്ഞ ഒരു വര്‍ഷം ഉപയോഗിച്ചിരുന്ന താജ് ഹോട്ടലിലെ സ്യുട്ട് റൂം ഉപേക്ഷിക്കാന്‍ തയ്യാറായി പാവങ്ങളുടെയും കര്‍ഷകരുടെയും മുഖ്യമന്ത്രി!

ബെംഗളൂരു: സാധാരണ ജെ.ഡി.എസ്സുകാര്‍ സ്വയം വിശേഷിപ്പിക്കാറുള്ളത് അവര്‍ കര്‍ഷകരുടെ പാര്‍ട്ടി ആണ് എന്നാണ്,പാവങ്ങളുടെയും കര്‍ഷകരുടെയും പാര്‍ട്ടിയുടെ മുഖ്യമന്ത്രി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നത് നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള ഏറ്റവും വിലകൂടിയ ഹോട്ടെലുകളില്‍ ഒന്നായ താജ് വെസ്റ്റ് എന്‍ഡിലെ ഒരു സ്യുട്ട് മുറിയില്‍ വച്ചായിരുന്നു എന്നത് നമുക്ക് എല്ലാം അത്ഭുതകരമായി തോന്നാം.

തന്റെ ജെ പി നഗറില്‍ ഉള്ള വീട്ടില്‍ നിന്നോ താജ് വെസ്റ്റ് എന്‍ഡിലെ സ്യുട്ട് റൂമില്‍ നിന്നോ ആയിരുന്നു നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്നത് ,എന്നാല്‍ ഈ റൂം ഇപ്പോള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി തീരുമാനിച്ചിരിക്കുകയാണ്,കോണ്‍ഗ്രെസ് നേതാവും സഖ്യത്തിന്റെ കോഓര്‍ഡിനേറ്ററും ആയ സിദ്ധാരമയയുടെ നിര്‍ദേശാനുസരണം ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌ എന്നാണ് ഒരു വാര്‍ത്ത‍,എന്നാല്‍ കുമാരസ്വാമി ഹോട്ടല്‍ റൂം ഒഴിയുന്നതിന് പിന്നില്‍ ജ്യോതിഷികളുടെ ഉപദേശം ആണ് എന്നും പറഞ്ഞ് കേള്‍ക്കുന്നു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

“ബടവര ബന്ധു”പാവങ്ങളുടെ സ്വന്തക്കാരന്‍ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി ഏറ്റവും വിലകൂടിയ ഹോട്ടെലില്‍ ആണ് താമസിക്കുന്നത് എന്ന് മാത്രമല്ല പ്രതിമാസം ലക്ഷക്കണക്കിന്‌ രൂപയാണ് ഹോട്ടല്‍ ബില്‍ നല്‍കുന്നത് എന്നും ബി ജെ പി വിമര്‍ശിച്ചു.

“പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും തന്നെ ഏതുസമയവും ബന്ധപ്പെടാം എന്ന് പറഞ്ഞ മുഖ്യമന്ത്രി ,പാവങ്ങള്‍ എങ്ങിനെ മുന്തിയ ഹോട്ടെലില്‍ വന്നു മുഖ്യമന്ത്രിയെ കാണും എന്ന് വെളിപ്പെടുത്തണം”യെദിയൂരപ്പ ആവശ്യപ്പെട്ടു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

മുഖ്യമന്ത്രിയുമായി അടുത്ത് ബന്ധമുള്ള ഒരു വ്യവസായി ആണ് ഈ ഹോട്ടെല്‍ ഒരു വര്‍ഷത്തേക്ക് ബുക്ക്‌ ചെയ്തിരിക്കുന്നത് എന്ന് ജെ ഡി എസ് അറിയിച്ചു.

“എന്തിനാണ് മുഖ്യമന്ത്രി പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പണിയെടുക്കുന്നത് ,ഇതു അദ്ധേഹത്തിന്റെ ജനപ്രീതിയെ കുറച്ചിട്ടുണ്ട് “ഒരു കോണ്‍ഗ്രസ്‌ നേതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts