“പരമേശ്വരയെ പുറത്താക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ”

ബെംഗളൂരു: “പരമേശ്വരയെ പുറത്താക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ”എന്ന് എഴുതിയ പോസ്റ്ററുകള്‍ തുമുക്കുരുവില്‍ വിവിധ സ്ഥലങ്ങളില്‍ ഒട്ടിച്ചതായി കണ്ടെത്തി.ബി എച് റോഡ്‌,ബി ജി എസ് സര്‍ക്കിള്‍ ,വാല്മീകി നഗര്‍ എന്നിവിടങ്ങളില്‍ ആണ് ഉപ മുഖ്യമന്ത്രിക്ക് എതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ജില്ലാ കോൺഗ്രസിലെ പരമേശ്വര വിരുദ്ധ വിഭാഗമാണ് ഇതിനു പിന്നിലെന്നാണു സംശയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിങ് എംപിയായ മുദ്ദേഹനുമെഗൗഡയ്ക്കു സീറ്റ് നിഷേധിച്ച്, ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ തുമക്കൂരുവിൽ മത്സരിപ്പിച്ചെങ്കിലും വിജയം കാണാത്തതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. ദേവെഗൗഡ ഇവിടെ മത്സരിക്കുന്നത് ആദ്യം എതിർത്ത പരിമേശ്വര എഐസിസി ഇടപെട്ടതിനെ തുടർന്ന് ദളിനായി പ്രചാരണം ഏകോപിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts