ന്യൂയോർക്ക് : ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ നേതാവെന്ന് അഭിസംബോധന ചെയ്ത് കവർ സ്റ്റോറി ചെയ്ത ടൈം മാഗസിൻ നിലപാട് മാറ്റി.
ദശാബ്ദത്തിൽ ഒരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധം മോദി ഇന്ത്യയെ ഒന്നിപ്പിച്ചു നിര്ത്തുന്നു എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലാണ് നിലപാട് നിലപാട് മാറ്റം.
ഭിന്നിപ്പിന്റെ നേതാവെന്നു സങ്കൽപ്പിക്കപ്പെടുന്ന ഒരാൾ എങ്ങനെയാണ് അധികാരം നിലനിർത്തുക യും ജനപിന്തുണ വർധിപ്പിക്കുകയും ചെയ്യുന്നതെന്ന ചോദ്യവും ലേഖനം മുന്നോട്ടു വയ്ക്കുന്നു. വർഗ വിഭജനം എന്ന ഇന്ത്യയുടെ വലിയ തെറ്റിനെ അതിജീവിക്കാൻ കഴിഞ്ഞതാണ് മോദിയുടെ ജനപിന്തുണ വർധിക്കാൻ കാരണമെന്നും ലേഖകൻ പറയുന്നു.
മനോജ് ലാദ്വ എഴുതിയ ലേഖനത്തിൽ ഇന്ത്യക്കാരെ ഒന്നിപ്പിച്ചു നിർത്തുന്ന നേതാവെന്നാണു മോദിക്കു നൽകുന്ന വിശേഷണം. പിന്നാക്ക വിഭാഗത്തിൽ ജനിച്ച് ഉന്നതിയിൽ എത്തിച്ചേർന്ന മോദി പ്രതിനിധീകരിക്കുന്നത് അധ്വാന വർഗത്തെയാണ്.
ഈ ഘടകം തന്നെയാണ് മോദിയെ ഐക്യത്തിന്റെ വക്താവായി ഉയർത്തിയതെന്നും ലേഖനം സമർത്ഥിക്കുന്നു.
വിവിധ തട്ടുകളായി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമർത്ഥമായി ഒന്നിപ്പിച്ചു.
ഈ തിരഞ്ഞെടുപ്പിൽ മോദി ചെയ്തതു പോലെ അഞ്ച് ദശാബ്ദത്തിനിടെ ഇന്ത്യയിലെ സമ്മതിദായകരെ ഇത്രയധികം ഒന്നിപ്പിച്ച നേതാവ് വേറെയില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.