ബെംഗളൂരു : എസൻസാ ഗ്ലോബൽ ബെംഗളൂരുവിന്റെ “സയൻഷ്യാ – 19 ” പ്രഭാഷണ പരമ്പര ജൂൺ 9 ന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ വച്ച് നടക്കും.
“ആനയും ഉറുമ്പും”എന്ന ശീർഷകത്തിൽ പ്രശസ്ത പ്രഭാഷകനായ രവിചന്ദ്രൻ സംസാരിക്കും.
” മതനിരപേക്ഷതയും ആധ്യാത്മികതയും”എന്ന വിഷയത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനും പരിഭാഷകനും കൈരളി കലാസമിതിയുടെ അമരക്കാരനുമായ സുധാകരൻ രാമന്തളി സംസാരിക്കും.
“വിമോചന സമരം”എന്ന വിഷയം സജീവൻ അന്തിക്കാടും”ഇടയൻ മാരുടെ മേച്ചിൽപ്പുറങ്ങൾ”എന്ന് വിഷയം ഷാജു തൊറയനും അവതരിപ്പിക്കും.
ദൈവത്തിന്റെ കൈയ്യൊപ്പുകൾ (തങ്കച്ചൻ പന്തളവും), സോപഹാസം (മണികണ്ഠൻ ഇൻഫ്രാ കിഡ്സ്), സയൻടോളജി (ശ്രീജിത്ത് എസ് ) എന്നിവയാണ് മറ്റ് പ്രഭാഷണങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.