കല്ലട വിവാദം ഉപകാരമായി;ഞായറാഴ്ചകളിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു;കൃഷ്ണരാജപുരത്ത് ട്രെയിൻ എത്തുന്നത് തിങ്കളാഴ്ച 8:40ന്.

Sunday Special Train announced between Kochuveli to KR Pura.KCVL-KJM SUVIDHA (82644)

Read More

ബെംഗളൂരു-കേരളം:അവസാനിക്കാത്ത യാത്രാദുരിതവും സ്വകാര്യ ലോബിയുടെ പിടിച്ചുപറിയും-വിഷ്ണുമംഗലം കുമാര്‍

ബെംഗളൂരു: കേരളീയര്‍ ഈയ്യിടെയായി രാജ്യത്തിനകത്ത് ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്നത് ബെംഗളൂരുവിലേക്കാണെന്നാണ് അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നത്. ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വ്യവസായ-വ്യാപാര കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നവരുമായ യുവതീയുവാക്കളാണ് യാത്രക്കാരില്‍ ഏറെയും. ഐ.ടിക്കാരായ മലയാളികള്‍ ബെംഗളൂരിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് യുവതീയുവാക്കള്‍ ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രവും സ്വഛന്ദവുമായ ജീവിതസാഹചര്യവും കേരളത്തില്‍ നിന്ന് ഏറെ അകലെയല്ല എന്നതും യുവതലമുറ ബെംഗളൂരുവിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണങ്ങളാണ്. കേരളത്തില്‍ നിന്നും ബെഗളൂരുവിലേക്കുള്ള ശരാശരി ദൂരം…

Read More

കേരളത്തില്‍ നിന്നും നഗരത്തിലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി വിവരം!

ബെംഗളൂരു: കേരള-ബെംഗളൂരു റൂട്ടില്‍ പുതിയൊരു ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യതയേറി. കേരളത്തില്‍ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായാണ് വിവരം. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെംബര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള വഴി തുറന്നത്. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് കൂടുതല്‍ പ്രതിദിന ട്രെയിനുകള്‍ വേണമെന്ന് കേരളം ശക്തിയായി വാദിച്ചുവെങ്കിലും ഇത് റെയില്‍വേ അംഗീകരിച്ചില്ലെന്നാണ് സൂചന. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സ്പെഷ്യല്‍…

Read More

കേരളത്തെ വീണ്ടും വിമര്‍ശിച്ച് പ്രധാനമന്ത്രി!!

വാരാണസി: കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തതിന്‍റെ അമര്‍ഷ൦ രേഖപ്പെടുത്തി പ്രധാനമന്ത്രി!! വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുന്‍പ് നടത്തിയ പ്രസംഗത്തിലാണ് കേരളത്തിനെതിരെ പ്രധാനമന്ത്രി സംസാരിച്ചത്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയാണെന്നും പ്രവര്‍ത്തകര്‍ ജീവന്‍ പണയം വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു൦ മോദി പറഞ്ഞു. അതേസമയം, കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി വാരണാസിയിലെ പ്രവര്‍ത്തകര്‍ക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകുന്ന ബിജെപി പ്രവര്‍ത്തകന്‍ ജീവനോടെ തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്ന് അമ്മമാരോട് പറയാറുണ്ടെന്നും കേരളത്തെ അപകീര്‍ത്തിപ്പെടുത്തി  നരേന്ദ്രമോദി പറഞ്ഞു. കേരളത്തിനൊപ്പം ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം…

Read More

അബദ്ധത്തില്‍ കൈതട്ടി കാറിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ന്നു;ഗ്ലാസിനിടയില്‍ തല കുരുങ്ങി 3 വയസ്സുകാരന് ദാരുണാന്ത്യം!

ബെംഗളൂരു : കാറില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന 3 വയസ്സുകാരന്‍ അവിശ്വസനീയമായ രീതിയില്‍ മരിച്ചു.അബദ്ധത്തില്‍ കൈ തട്ടി ഉയര്‍ന്ന വിന്‍ഡോയുടെ ഗ്ലാസ്സിനിടയില്‍ തല കുരുങ്ങുകയായിരുന്നു. ചന്നാരായണ പട്ടണയില്‍ നവീന്‍ കുമാര്‍-ഇന്ദ്രാണി ദമ്പതികളുടെ മകന്‍ രതന്‍ ആണ് മരിച്ചത്.സമീപത്തെ വയല്‍ കാണാന്‍ അമ്മാവന്‍ ഉമേഷിനോടൊപ്പം പോയപ്പോഴാണ് അപകടം നടന്നത്. ഉമേഷ്‌ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രതന്‍ കാറില്‍ തന്നെ ഇരുന്നു,അതിനു ശേഷം വിന്‍ഡോയിലൂടെ പുറത്തേക്ക് തലയിട്ടപ്പോള്‍ അബദ്ധത്തില്‍ പവര്‍ വിന്‍ഡോ ബട്ടണില്‍ അമര്‍ത്തുകയായിരുന്നു. ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങിയ നിലയില്‍ കണ്ട കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Read More

കെ.ആർ. മാർക്കറ്റിന് സമീപത്തെ മാലിന്യം കത്തിച്ചതിനെത്തുടർന്നുണ്ടായ പുക ആളുകളെ ശ്വാസംമുട്ടിച്ചു

ബെംഗളൂരു: കെ.ആർ. മാർക്കറ്റിന് സമീപത്തെ മാലിന്യം കത്തിച്ചതിനെത്തുടർന്നുണ്ടായ പുക ആളുകളെ ശ്വാസംമുട്ടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മാർക്കറ്റിന് സമീപത്തെ മാലിന്യം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ജീവനക്കാർ കൂട്ടിയിട്ട് കത്തിച്ചത്. പുക സമീപത്തെ പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ പലർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. മാസങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യത്തിനാണ് തീയിട്ടത്. മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് പുകയ്ക്ക് ശമനമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read More

8 ഭരണപക്ഷ എംഎൽഎമാരുമായി രഹസ്യ യോഗം ചേർന്ന് രമേഷ് ജർക്കിഹോളി;വീണ്ടും ആടിയുലഞ്ഞ് കുമാരസ്വാമിയുടെ മുഖ്യമന്ത്രിക്കസേര.

ബെംഗളൂരു : വീണ്ടും കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങൾ തകൃതി. ബെളഗാവി ഗോഖക്കിലെ വിമത എം എൽ എ രമേഷ് ജാർക്കി ഹോളിയുടെ നീക്കം വീണ്ടും ജെഡിഎസ് കോൺഗ്രസ് സർക്കാറിന് ഭീഷണിയാകുന്നു. 8 കോൺഗ്രസ് എംഎൽഎമാർ രമേഷുമായി നഗരത്തിൽ രഹസ്യ യോഗം ചേർന്നതായി സൂചനയുണ്ട്. മുൻപേ വിമതനായിരുന്ന മഹേഷ് കുമത്തല്ലിയുടെ പിൻതുണ ഇവർക്ക് ഉണ്ട്. 8 എം എൽ എ മാർ തന്റെ കൂടെ ഉണ്ടെന്നും അവർ കൂട്ടത്തോടെ ബിജെപിയിൽ ചേരാനാണ് നീക്കം നടക്കുന്നത് എന്നാണ് വാർത്തകൾ. രമേഷിന്റെ വിമത നീക്കം സർക്കാറിനെ ബാധിക്കും എന്നായതോടെ…

Read More

ഗർഭിണിയായ ഭാര്യയേയും,കുഞ്ഞിനേയും ഭർത്താവ് തീകൊളുത്തി കൊന്നു;ഒളിവിൽ പോയ നരാധമനെ തേടി പോലീസ്.

ബെംഗളൂരു : ആറു മാസം ഗർഭിണിയായ ഭാര്യയേയും രണ്ടര വയസ്സുള്ള മകളെയും ഭർത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. സംഭവം നടന്നത് ചാമരാജനഗറിലാണ് ലക്ഷ്മി (24) മകൾ പ്രനീത എന്നിവർക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. ലക്ഷ്മിയുടെ ഭർത്താവ് സോമശേഖറിന് എതിരെ ചാമരാജനഗർ ഈസ്റ്റ് പോലീസ് കേസെടുത്തു സോമശേഖർ ഒളിവിലാണ്. പോലീസ് തിരച്ചിൽ ആരംഭിച്ചു . കുടുംബ വഴക്കിനെ തുടർന്നാണ് ഇയാൾ ഇത്തരമൊരു ക്രൂരകൃത്യം നടത്തിയത് അയൽവാസികൾ പൊലീസിനോടു പറഞ്ഞു. ലക്ഷ്മിയേയും പ്രനീതയേയും ചാമരാജനഗർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു. നാലു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം…

Read More

#JusticeForMadhu എൻജിനീയറിങ് വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ധർണ്ണ

Protests In Bengaluru After Engineering Student Found Hanging From Tree In Raichur...

Read More
Click Here to Follow Us