ഗർഭിണിയായ ഭാര്യയേയും,കുഞ്ഞിനേയും ഭർത്താവ് തീകൊളുത്തി കൊന്നു;ഒളിവിൽ പോയ നരാധമനെ തേടി പോലീസ്.

ബെംഗളൂരു : ആറു മാസം ഗർഭിണിയായ ഭാര്യയേയും രണ്ടര വയസ്സുള്ള മകളെയും ഭർത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു.

സംഭവം നടന്നത് ചാമരാജനഗറിലാണ് ലക്ഷ്മി (24) മകൾ പ്രനീത എന്നിവർക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്.

ലക്ഷ്മിയുടെ ഭർത്താവ് സോമശേഖറിന് എതിരെ ചാമരാജനഗർ ഈസ്റ്റ് പോലീസ് കേസെടുത്തു സോമശേഖർ ഒളിവിലാണ്. പോലീസ് തിരച്ചിൽ ആരംഭിച്ചു .

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

കുടുംബ വഴക്കിനെ തുടർന്നാണ് ഇയാൾ ഇത്തരമൊരു ക്രൂരകൃത്യം നടത്തിയത് അയൽവാസികൾ പൊലീസിനോടു പറഞ്ഞു.

ലക്ഷ്മിയേയും പ്രനീതയേയും ചാമരാജനഗർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു.

നാലു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts