കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചില്‍ സ്ഥാനം പിടിച്ച നടിയാണ് ലെന. നായികയായും സഹനടിയായും തിളങ്ങി നില്ക്കുന്ന ലെന എല്ലാത്തരം കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചു. എന്നു നിന്റെ മൊയ്തീന് എന്ന സിനിമയിലെ പൃഥിരാജിന്റെ അമ്മ വേഷം ലെന ശരിക്കും തകര്‍ത്ത് അഭിനയിച്ചു എന്നുതന്നെ പറയാം അതുപോലെ അവര്‍ തന്റെ കഴിവ് തെളിയിച്ച എത്രഎത്ര കഥാപാത്രങ്ങള്‍. ഇപ്പോള്‍ ലെനയുടെ പുതിയ ഫോട്ടോഷൂട്ടും വീഡിയോയുമാണ് വൈറലാകുന്നത്. സിനിമയില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും വലിയ മേക്കോവര്‍ നടത്തുന്ന ലെനയുടെ പുതിയ ലുക്ക് അടിപൊളിയാണ്. തോമസ് ജേക്കബ്…
Read MoreDay: 11 April 2019
യുപിയിൽ ബിഎസ്പിയ്ക്ക് കുത്തിയാല്‍ ബിജെപിയ്ക്ക് വോട്ട് വീഴുന്നുവെന്ന് ആരോപണം!!
ന്യൂഡല്‍ഹി: ബിജിനോര്‍ മണ്ഡലത്തിലെ ഒരു വോട്ടറാണ് വോട്ടിംഗ് യന്ത്രത്തിന്റെ അപാകത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബി.എസ്.പിയുടെ ആന ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ തെളിയുന്നത് ബി.ജെ.പി ചിഹ്നത്തിന് നേരയുള്ള ലൈറ്റാണെന്നാണ് വെളിപ്പെടുത്തല്‍. ഇന്ന് 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ക്കെതിരെ ആരോപണം ഉയർന്നത്. This BSP voter in Bijnore claims that every time he pressed the elephant symbol, the lotus was blooming! We are verifying the claim..…
Read Moreവാരണാസിയിൽ നിന്ന് നരേന്ദ്ര മോഡി തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും പ്രധാനമന്ത്രിയാവുകയാണെങ്കിൽ താൻ രാഷ്ട്രീയം വിടുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണ!
ബെംഗളൂരു :വാരാണസിയിൽനിന്ന് നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ട് വീണ്ടും പ്രധാനമന്ത്രിയായാൽ താൻ രാഷ്ട്രീയം വിടുമെന്ന് കർണാടക പിഡബ്ല്യുഡി മന്ത്രിയും മുതിർന്ന ജെഡിഎസ് നേതാവുമായ എച്ച്.ഡി. രേവണ്ണ. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെ ഗൗഡയുടെ മകനും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരനുമാണ് രേവണ്ണ. മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി സി.എച്ച്. വിജയ ശങ്കറിന് വേണ്ടി പ്രചാരണം നടത്തുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന. സിറ്റിംങ് എം പി പ്രതാപ് സിൻഹയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. 2014 ദേവഗൗഡ വിജയിച്ച ഹാസൻ മണ്ഡലത്തിൽ രേവണ്ണയുടെ മകൻ പ്രജ്വൽ ആണ് ജെഡിഎസ് –…
Read Moreപ്രചാരണത്തിനിടയിൽ കോൺഗ്രസ് നേതാവും സിനിമാതാരവുമായ ഖുശ്ബുവിനെ അപമാനിക്കാൻ ശ്രമം; അക്രമിയുടെ”കരണം പുകച്ച്” താരം;പോലീസിന് കൈമാറിയ യുവാവിനെതിരെ കേസെടുക്കാതെ ഉപദേശിച്ച് വിട്ട് ബെംഗളൂരു പോലീസ്.
ബെംഗളൂരു :ഒരു കാലത്ത് തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു ഖുഷ്ബു എന്ന സിനിമാ നടി.എന്നാൽ ഇപ്പോൾ അവർ രാഷ്ട്രീയക്കാരി കൂടിയാണ്. ദേശീയ ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ കോൺഗ്രസ് പർട്ടിയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രധാന വക്താവുമാണ്. എന്നാൽ ഇന്നലെ അവർ വാർത്തയിൽ നിറഞ്ഞത് ധൈര്യത്തിന്റെ പേരിലാണ്, തന്നെ അപമാനിക്കാൻ ശ്രമിച്ച അക്രമിക്ക് കൃത്യ സമയത്ത് കൃത്യമായ മറുപടി നൽകുകയായിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. https://youtu.be/P5n8tslFqUU സംസ്ഥാന കോണ്‍ഗ്രസിലെ യുവനേതാവായ റിസ്വാൻ അർഷാദ് മൽസരിക്കുന്ന ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലാണ് സംഭവം.റിസ്വാന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി…
Read Moreഇന്ദിരാനഗറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഖുശ്ബുവിനെതിരെ ലൈംഗികാക്രമണം; പിടിച്ചയാളുടെ കരണത്തടിച്ച് നടി.
ബെംഗളൂരു: ഇന്ദിരാനഗറില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ പിന്നില്‍ നിന്ന് കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്വാന് അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ലൈംഗികാക്രമണം ഉണ്ടായത്. പ്രചരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുന്നതും ഖുശ്ബു തിരിഞ്ഞുവന്ന് അയാളുടെ മുഖത്തടിക്കുന്നതിന്റെയും വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. This is called Kapala Moksha in Kannada. @khushsundar slapped a man who…
Read Moreഅമേഠിയില്‍ പര്യടനത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ തലയില്‍ തെളിഞ്ഞ പച്ച വെളിച്ചം എ.ഐ.സി.സിയുടെ ഫോട്ടോ ഗ്രാഫറുടെ മൊബൈലില്‍ നിന്ന്:അഭ്യന്തര മന്ത്രാലയം.
ന്യൂഡല്‍ഹി : ഇന്നലെ രാഹുല്‍ ഗാന്ധി അമേഠിയില്‍ നടത്തിയ തുറന്ന വാഹനത്തില്‍ ഉള്ള പര്യടനത്തിന് ഇടയില്‍ അദ്ധേഹത്തിന്റെ തലയില്‍ ഏഴു പ്രാവശ്യം പച്ച നിരത്തില്‍ ഉള്ള വെളിച്ചം പതിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മൂന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്പിജി. പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്ന് വന്നതാണെന്ന് എസ്പിജി ഡയറക്ടർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…
Read Moreരാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം?അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്റെ രശ്മികള്‍ പതിച്ചതായി പരാതി.
ഡല്‍ഹി :കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നിപര്‍ ഗണിന്റെ രശ്മികള്‍ പതിച്ചതായാണ് ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്. അമേഠിയില്‍ ബുധനാഴ്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഈ റോഡ് ഷോയില്‍ രാഹുലിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചുവെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി രാഹുല്‍ സംസാരിക്കുന്നതിനിടെയാണ്…
Read Moreബി.ബി.എം.പി.മുന്‍ ഡെപ്യൂട്ടി മേയറും സീനിയര്‍ ബി.ജെ.പി നേതാവുമായ എം.ലക്ഷ്മി നാരായണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ബെംഗളൂരു: സീനിയര്‍ ബി.ജെ.പി. നേതാവും ബി.ബി.എം.പി. മുൻ ഡെപ്യൂട്ടി മേയറുമായ എം. ലക്ഷ്മിനാരായൺ കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി. ഓഫീസിൽ പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിന്റെയും നിരവധി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കോൺഗ്രസിൽ പ്രവേശിച്ചത്. വിജയനഗര നിയോജക മണ്ഡലത്തിലെ ബി.ജെ.പി. നേതാക്കളും കോൺഗ്രസിൽ ചേർന്നു. എം. കൃഷ്ണപ്പ എം.എൽ.എ., ബെംഗളൂരു സൗത്ത് സ്ഥാനാർഥി ബി.കെ. ഹരിപ്രസാദ് തുടങ്ങിയ നേതാക്കളും കോൺഗ്രസിൽ ചേർന്നു.ബെംഗളൂരു സൗത്ത് സ്ഥാനാർഥി ബി.കെ. ഹരിപ്രസാദ് എം. കൃഷ്ണപ്പ എം.എൽ.എ., തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ജെ.ഡി.എസിലെ മുൻ കൗൺസിലർമാരായ ഇമ്രാൻ പാഷ,ആരിഫ് എന്നിവരും…
Read Moreലോക്സഭ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ഭരണ പക്ഷത്ത് നിന്നും 8 എം.എല്‍.എ മാര്‍ രാജിവയ്ക്കും;സഖ്യ സര്‍ക്കാര്‍ വീഴും :ബിഎസ് യെദ്യൂരപ്പ.
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളില്‍ അതൃപ്തരായി എട്ട് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും കര്‍ണ്ണാടകയിലെ സഖ്യസര്‍ക്കാര്‍ താഴെ വീഴുമെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന അദ്ധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ നിന്നും 22 സീറ്റെങ്കിലും ലഭിക്കും. അത് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ തന്നെ സഹായിക്കുമെന്നും യെദ്യൂരപ്പ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകത്തില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്താകുമെന്ന വാദം…
Read Moreഅന്തരിച്ച കെ.എം.മാണിക്ക് പകരം വൈദ്യുതി മന്ത്രി എം.എം.മണിയുടെ ചിത്രത്തോടൊപ്പം വാര്‍ത്ത നല്കി ഹിന്ദി ദിനപത്രം!
അന്തരിച്ച കേരള കോൺഗ്രസ്(എം)ചെയർമാനും മുന്‍മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാർത്ത നൽകിയ ഹിന്ദി പത്രത്തിനു പറ്റിയത് ഭീമാബദ്ധം. മാണിക്ക് പകരം വൈദ്യുതി മന്ത്രി എം എം മണി അന്തരിച്ചുവെന്നാണ് പത്രം റിപ്പോർട്ട് നൽകിയത്. വാർത്തയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. കേരളത്തിന്റെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എം മണി അന്തരിച്ചു എന്ന് മന്ത്രിയുടെ ചിത്രമടക്കമാണ് വാർത്ത കൊടുത്തിരിക്കുന്നത്. മരിക്കുമ്പോൾ 86 വയസ്സായിരുന്നുവെന്നും മുൻ മന്ത്രിയായിരുന്നുമൊക്കെ കൃത്യമായി റിപ്പോർട്ട് ചെയ്ത പത്രത്തിന് പക്ഷേ, ചിത്രവും പേരും തെറ്റി. തെറ്റായി വാർത്ത നൽകിയ പത്രം…
Read More