തറയിൽ ബാഗ് തലയിണയാക്കി ഉറങ്ങുന്ന ധോണിയും സാക്ഷിയും!!

ചെന്നൈ: ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുകയാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചും വിജയിച്ച് പോയിന്‍റ് നിലയില്‍ ഒന്നാമതെത്തി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്നാലിപ്പോള്‍, വാര്‍ത്തകളില്‍ ഇടം നേടുന്നത് ഐപിഎല്ലും ചെന്നൈ സൂപ്പര്‍ കിംഗ്സും ഒന്നുമല്ല. സോഷ്യല്‍ മീഡിയയിലെ സ്ഥിര സാന്നിധ്യമായ ധോണിയുടെയും സാക്ഷിയുടെയും ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തറയില്‍ ബാഗ് തലയിണയാക്കി ധോണിയും സാക്ഷിയും ഉറങ്ങുന്നതാണ് ചിത്രത്തിലുള്ളത്. താരം തന്നെയാണ് തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ…

Read More

യശ്വന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്’ആര്‍എസി’ കണ്‍ഫേമായി!

റെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍ മലയാളി യാത്രക്കാരോട് ചെയ്ത തെറ്റ്, തിരുത്തിയത് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ .കണ്ണൂര്‍ എക്‌സ്പ്രസ് (16527) യശ്വന്തപുരത്തേക്ക് തിരിച്ചെത്തുമ്പോള്‍ അണിയറക്കഥകള്‍ പലതുണ്ട്. യാത്രക്കാരുടെ മുറവിളിയും മലയാളി കൂട്ടായ്മകളുടെ ഇടപെടലുകളും അവഗണിക്കുകയായിരുന്നു റെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍. ചെന്നുകണ്ട പ്രതിനിധികളോട്, സാങ്കേതിക പ്രശ്‌നമുണ്ട്, മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട് എന്നൊക്കെയാണ്, ഈ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിനിടയില്‍ രൂപംകൊണ്ട ആര്‍എസി (റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍) എന്ന ചെറിയ കൂട്ടായ്മയുടെ പ്രതിനിധികള്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ട് പ്രശ്‌നത്തിന്റെ ഗൗരവം വിവരിച്ചു. യശ്വന്തപുരം ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്തിലെ…

Read More

കോണ്‍ഗ്രസ്‌ ക്രിസ്ത്യനികളെ അവഗണിക്കുന്നു എന്നാരോപിച്ച് മുന്‍ മന്ത്രി അലക്സാണ്ടറിന് പിന്നാലെ”സുപ്പര്‍ ഹീറോ”സാംഗ്ലിയാനയും കോൺഗ്രസ് വിട്ടു.

ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് വേണ്ടത്ര പ്രാതിനിധ്യം നല്കിയില്ല എന്ന് ആരോപിച്ച് മുന്‍ എം പി യും മുന്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറുമായിരുന്ന എച് ടി സാംഗ്ലിയാന കോണ്‍ഗ്രസ്‌ വിട്ടു. ഇതേ വിഷയം ഒരു വര്ഷം മുന്‍പ് പ്രിയങ്ക ഗാന്ധിയെ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതേ കാരണം ഉന്നയിച്ചുകൊണ്ട് മലയാളിയും മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന ശ്രീ അലക്സാണ്ടര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചിരുന്നു,അദ്ധേഹത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ കാണുകയും അനുനയിപ്പിക്കുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കും…

Read More

മാസങ്ങളായി ശമ്പളം നല്‍കാത്ത സ്വകാര്യസ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയി!!

ബെംഗളൂരു: ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ് (23) നെയാണ് മാസങ്ങളായി ശമ്പളം നല്‍കാത്ത കാരണത്താൽ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയത്. സുജയ്‌യെ തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചതിന് നാല് പേരെ ഹലസുരു പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. മാര്‍ച്ച് 21 നാണ് ജീവനക്കാര്‍ സുജയ്നെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര്‍ ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കിയത്. ശേഷം ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് ഉപദ്രവിച്ചു. ശമ്പളം ഉടനെ നല്‍കാമെന്ന് സുജയ് വാഗാദാനം നല്‍കിയതിനെ തുടര്‍ന്നാണ് സംഘം ഇയാളെ മോചിപ്പിച്ചത്. എന്നാല്‍ സുജയ്…

Read More

നോട്ടീസിൽ നൽകിയ കലാകാരൻമാരിൽ പകുതിയും വന്നില്ല;മലയാളി സംഘടന നടത്തിയ സ്റ്റേജ് പ്രോഗ്രാമിനെതിരെ അമർഷം രേഖപ്പെടുത്തി വൻ തുക നൽകി ടിക്കറ്റെടുത്തവർ.

ബെംഗളൂരു : ഒരു പഴയ മലയാള സിനിമയിലെ നർമ്മരംഗത്തെ ഓർമിക്കുന്ന സംഭവ വികാസങ്ങൾ ആണ് കഴിഞ്ഞ ആഴ്ച നഗരത്തിൽ ഒരു മലയാളി സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോക്കിടെ ഉണ്ടായത്. “മോഹൻലാൽ വരുമോ” എന്ന് കാണികൾ ചോദിക്കുമ്പോൾ മോഹൻലാൽ എന്തായാലും വരും എന്ന് ഉറപ്പ് നൽകുന്ന സംഘാടകനും അതിനെ തുടർന്ന് ഉണ്ടാകുന്ന നർമ്മ മുഹൂർത്തവും നമ്മൾ ആരും മറന്നിരിക്കാൻ സാധ്യതയില്ല. ഏകദേശം ഇതുപോലെ യായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ. ഹൊസൂർ റോഡിൽ “സുഹൃത്തുക്കളുടെ ക്ഷേമം” മുന്നിൽ കണ്ടു നല്ല നിലയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടന തങ്ങളുടെ ഓഫീസ്…

Read More

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി!!

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി!! കേസില്‍ പുതിയ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കുന്ന തിയതി സുപ്രീംകോടതി പിന്നീട് തീരുമാനിക്കും. ചോര്‍ന്നു കിട്ടിയ രേഖകള്‍ പരിശോധിക്കാമെന്നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌. ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌. ഹിന്ദു ദിനപത്രവും എഎന്‍ഐയും പുറത്തുവിട്ട രേഖകൾ റഫാൽ കേസിൽ പരിഗണിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുന്നത്. പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഈ മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകള്‍…

Read More

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.

മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെട്ട യുവതാരം സണ്ണി വെയിന്‍ വിവാഹിതനായി.ഇന്ന് രാവിലെ ആറു മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.ബാല്യകാല സുഹൃത്തു രഞ്ജിനി ആണ് വധു. സ്വകാര്യമായി നടത്തിയ ചടങ്ങില്‍ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.   സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ കായംകുളം കൊച്ചുണ്ണി, ആൻ മരിയ…

Read More

രാഹുൽ ഗാന്ധി കർണാടകയിൽ നിന്നു മൽസരിക്കാത്തത് ദേവഗൗഡ പിന്നിൽ നിന്ന് കുത്തുമെന്ന് ഭയന്ന് :പ്രധാനമന്ത്രി;ശബരി മലയിൽ വിശ്വാസ സംരക്ഷണം ഉറപ്പാക്കും.

ബെംഗളൂരു : കർണാടകക്ക് പകരം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് സീറ്റ് തെരഞ്ഞെടുത്തത് ജനതാദൾ എസ് ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡ പിന്നിൽ നിന്ന് കുത്തുമെന്ന ഭയം മൂലമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇന്നലെ മൈസൂരുവിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി. സംസ്ഥാനത്ത് സഖ്യ സർക്കാർ ആണെങ്കിലും ദളിനെ കോൺഗ്രസ് കാര്യമാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ ഭരണഘടനാപരമായ വിശ്വാസ സംരക്ഷണം ഉറപ്പാക്കുമെന്നും ഭക്തരുടെ നിലപാട് മാനിക്കുന്നതോടൊപ്പം അനുഷ്ഠാനങ്ങൾ എന്താണ് എന്ന് തെളിയിക്കുന്ന രേഖകൾ സുപ്രീം കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മൈസൂരു പാതയിൽ വീണ്ടും മലയാളി അക്രമിക്കപ്പെട്ടു;വയനാട് സ്വദേശിയായ ലോറി ഡ്രൈവർ ക്രൂരമായി അക്രമിക്കപ്പെട്ടത് മണ്ഡ്യക്ക് സമീപം !

ബെംഗളൂരു : നഗരത്തിൽ നിന്നും മൈസൂരു വഴി ഉത്തരകേരളത്തിലേക്കുള്ള പാതയിൽ അക്രവണ സംഭവങ്ങൾ ഒരറുതിയും ഇല്ലാതെ തുടരുകയാണ്, ശരാശരി മാസത്തിൽ 2 എന്ന നിലക്കാണ് അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതിൽ ഇരയാകുന്നതിൽ മലയാളികളും ഉണ്ട്. കഴിഞ്ഞ ദിവസം വയനാട് കമ്പളക്കാട് സ്വദേശി ആലഞ്ചേരി ഷെമീറിനെ (37) പത്തംഗ സംഘം ആക്രമിക്കുകയും പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു. മണ്ഡ്യയിൽ നിന്ന് 40 കിലോമീറ്റർ അകലെ മദ്ദൂർ – കുണിഗൽ റോഡിലാണ് സംഭവം നടന്നത്. 15000 രൂപയും മൊബൈൽ ഫോണും നഷ്ട്ടപ്പെട്ടു.ലോറിയുടെ ഡീസലും ഊറ്റിയെടുത്തു. ബൈക്കുകളിൽ…

Read More

അവസാനം കണ്ണൂർ എക്സ്പ്രസ് തിരിച്ചെത്തി;14 മുതൽ യശ്വന്ത് പുരയിൽ നിന്ന് സർവ്വീസ് ആരംഭിക്കും.

ബെംഗളൂരു : യശ്വന്ത് പുരയിൽ നിന്ന് ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂർ എക്സ്പ്രസ് 16527/28 തിരിച്ച് പഴയ സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 14 മുതൽ തീവണ്ടി യശ്വന്ത് പുരയിൽ നിന്ന് യാത്ര ആരംഭിക്കും. മലയാളി സംഘടനകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നയിച്ചത്. ബുക്കിംഗ് വെബ് സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല. മലയാളികളുടെ പോരാട്ടത്തിന്റെ നാൾവഴികൾ താഴെ:  

Read More
Click Here to Follow Us