ബെംഗളൂരു: നെലമംഗലയിൽ കർണാടക ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് മൂന്നുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ബസ് ഡ്രൈവർക്കും പതിനൊന്ന് യാത്രക്കാർക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ മൈസൂരു റോഡ് പന്തരപ്പാറ സ്വദേശി ഏലുമലൈ (43), ഭാര്യ കമല ( 35), മക്കളായ കിരൺ ( 14) ഗിരിധർ(12), ഗീത (10) എന്നിവരാണ് മരിച്ചത്. ആദിചുംഗനഗരിയിലെ ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു കുടുംബം.
കാറോടിച്ചിരുന്നത് ഏലുമലൈയാണ്. അതിവേഗത്തിലെത്തിയ കാർ ബെംഗളൂരുവിൽ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ഐരാവത് ബസിലാണ് ഇടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പേ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നെലമംഗല പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.