സൗദി: അഭിനന്ദന് വര്‍ത്തമാന്റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്. അഭിനന്ദന്റെ മീശ വെയ്ക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ ആഗ്രഹം നിരവേറ്റിയിരിക്കുകയാണ് സൗദി മലയാളികളായ രണ്ട് യുവാക്കള്‍. എന്നാല്‍ ഈ മീശകഥയ്ക്ക് കുറച്ചുകൂടെ ഹീറോയിസം കൂടുതലുണ്ട്. കാരാണം ഈ യുവാക്കള്‍ അഭിനന്ദന് സ്റ്റൈലില്‍ മീശ വെട്ടിയത് സൗദിയിലെ പാകിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലെത്തിയാണ്.
ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാകിസ്ഥാനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതാണ് ഇവരുടെ അടുത്ത ആഗ്രഹം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്. പാക്കിസ്ഥാന് പിടിയിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും മുഖമുദ്ര കൂടിയായിരുന്നു ആ മീശ.
18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ. അമേരിക്കയിലെ പോലീസുകാരും, പട്ടാളക്കാരും ഇത്തരം മീശയാണ് സാധാരണ വയ്ക്കാറ്. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് വിശേഷിപ്പിക്കാറ്. ഐഎഎഫ് പൈലറ്റ് അഭിനന്ദനെ പോലെ മീശ വെക്കണമെന്ന ആഗ്രഹവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.