ന്യൂഡല്‍ഹി:വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യൻ വാർത്താ ഏജൻസിയായ എഎൻഐ. ഇന്ത്യൻ സൈന്യത്തിന്റെ പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. ഒരു മിഗ് 21 വിമാനം നഷ്ടമായെന്നും പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുന്നതായി വാർത്താ ഏജൻസി വാർത്ത പുറത്തുവിട്ടു. #WATCH Raveesh Kumar, MEA: One Pakistan Air Force fighter aircraft was shot down by Indian Air Force. In this engagement, we have lost one MiG 21. Pilot is missing in action.…
Read MoreDay: 27 February 2019
മികച്ച നടന്മാര് ജയസൂര്യയും സൗബിൻ ഷാഹിറും;നിമിഷ സജയൻ മികച്ച നടി;ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ;സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ പങ്കിട്ട് ജയസൂര്യയും സൗബിൻ ഷാഹിറും. നിമിഷ സജയൻ മികച്ച നടിയായി. ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ. ഷെരീഫ് സി സംവിധാനം ചെയ്ത കാന്തൻ ദി ലവർ ഓഫ് കളർ മികച്ച ചിത്രമായി. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ മികച്ച നടനുള്ള പുരസ്ക്കാരം ജയസൂര്യക്കും സൗബിനും പങ്കിട്ട് നൽകാൻ ജൂറി തീരുമാനിക്കുകയായിരുന്നു..ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായിരുന്ന വിപി സത്യൻറെ ജീവിതം അവിസ്മരണമീയമാക്കിയ ക്യാപ്റ്റനും ട്രാൻസ്ജെണ്ടറിനറെ ജീവിതം പകർത്തിയ മേരിക്കുട്ടിയും ജയസൂര്യക്ക് തുണയായി. സുഡാനിയിലെ ഫുട്ബോൾ ടീം മാനേജർ മജീദാണ് സൗബിനെ നേട്ടത്തിനിയാക്കിയത്. ജോസഫിലൂടെ അവസാനറൗണ്ട്…
Read Moreഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്റെ പോര്‍വിമാനങ്ങള്‍;2 വിമാനങ്ങള്‍ വെടിവചിട്ടതായി സൂചന;തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം;നാല് വിമാനത്താവളങ്ങള്‍ അടച്ചു.
ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് 3 പാക് വിമാനങ്ങൾ. വിമാനങ്ങൾ നിയന്ത്രണരേഖയ്ക്കടുത്ത് ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ വെടിവച്ചു. രാവിലെ 11 മണിയോടെയാണ് പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ച് പറന്നെത്തിയത്. എഫ് 16 യുദ്ധവിമാനങ്ങളാണ് പറന്നെത്തിയതെന്ന് വ്യക്തമായി. രജൗരിയിലെ സൈനിക പോസ്റ്റിന് വിമാനങ്ങൾ ബോംബ് വർഷിച്ചു. ഇന്ത്യ ഉടൻ തിരിച്ചടിച്ചു. മൂന്ന് യുദ്ധവിമാനങ്ങളാണ് അതിർത്തി കടന്ന് പറന്നെത്തിയത്. ഇതിൽ ഒരു വിമാനത്തെ ഇന്ത്യ വെടിവച്ചിട്ടു. നൗഷേരയിലെ ലാം താഴ്വരയിലാണ് വിമാനങ്ങളെത്തിയത്. അതിർത്തിയ്ക്ക് മൂന്ന് കിലോമീറ്റർ ഇപ്പുറത്തേക്ക് എത്തിയ വിമാനങ്ങൾക്ക് നേരെ…
Read Moreപാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ച യുവാവ് പോലീസ് പിടിയിൽ
ബെംഗളൂരു: പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ച യുവാവ് പോലീസ് പിടിയിലായി. കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലിനോക്കുന്ന അസം സ്വദേശി സാദിഖാണ് (32) മണ്ഡ്യയിൽ പിടിയിലായത്. സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സാദിഖ് പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെത്തിയത്. പ്രദേശവസികൾ നൽകിയ പരാതിയെ തുടർന്ന് രാജ്യദ്രോഹ കുറ്റത്തിന് പോലീസ് കേസെടുത്തു.
Read Moreപ്രണയ നൈരാശ്യം: യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.
ബെംഗളൂരു: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് കാർമലാരം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കാർമലാരം സ്വദേശി ശിവമൂർത്തി (19) ആണ് മരിച്ച യുവാവ്. താൻ പ്രണയിച്ച പെൺകുട്ടിയെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുകയും, പിന്നീട് കല്യാണം നിശ്ചയിക്കുകയും ചെയ്തതിനാണ് മനം നൊന്ത് യുവാവ് ജീവനോടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
Read Moreരാജ്യാന്തര ചലചിത്രമേള നാളെ അവസാനിക്കും;സുഡാനി ഫ്രം നൈജീരിയ ഇന്ന് പ്രദർശിപ്പിക്കും;നൂറു രൂപക്ക് ഒരു ദിവസം മുഴുവൻ സിനിമ കാണാനുള്ള ടിക്കറ്റ് കൗണ്ടറിൽ ലഭിക്കും;ഇന്ന് പ്രദർശിപ്പിക്കുന്നത് 32 സിനിമകൾ.
ബെംഗളൂരു : ഒരാഴ്ചയായി തുടരുന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള നാളെ അവസാനിക്കും. വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ വാജു ഭായി വാല സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. രാജാജി നഗറിലെ ഓറിയോൺ മാളിലെ പി വി ആർ തീയേറ്ററിലെ 11 സ്ക്രീനുകളിലാണ് പ്രദർശനം നടക്കുന്നത്. ഷാജി എൻ കരുണിന്റെ സ്വം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.
Read Moreചാമുണ്ഡിഹിൽസിലും തീപ്പിടിത്തം; ഉണങ്ങിയ പുല്ലുകളിൽ പിടിച്ച തീ പിന്നീട് പടരുകയായിരുന്നു.
മൈസൂരു: ചാമുണ്ഡി മേഖലയിലും തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി ചാമുണ്ഡിഹില്ലിന് സമീപത്തുള്ള ഉട്ടാഹള്ളി ജങ്ഷനിലാണ് ആദ്യം തീ പിടിച്ചത്. പിന്നീടിത് സരസ്വതിപുരം പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു. മൈസൂരു – നഞ്ചൻകോട് റോഡിന്റെ സമീപത്താണ് ഈ പ്രദേശം. ഉണങ്ങിയ പുല്ലുകളിൽ പിടിച്ച തീ പിന്നീട് പടരുകയായിരുന്നു. പ്രദേശവാസികളും അഗ്നിരക്ഷാസേനയും വിദ്യാർഥികളും ചേർന്ന് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. ജില്ലാവനംവകുപ്പ് ഉദ്യോഗസ്ഥൻ കെ.പി. ഗുരുരാജ്, സ്റ്റേഷൻ ഓഫീസർമാരായ ശിവസ്വാമി, നാഗരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശ്രമഫലമായി തീയണക്കാനായി. തിങ്കളാഴ്ച മൈസൂരുവിലെ ഹുൻസൂർ, കെ. ആർ. നഗർ, പെരിയപട്ടണ, എച്ച്.…
Read Moreബന്ദിപ്പുർ കടുവാസംരക്ഷണകേന്ദ്രത്തിൽ ഉണ്ടായ കാട്ടുതീ അണച്ചു
മൈസൂരു: നിലവിൽ ബന്ദിപ്പുരിലെ അവസ്ഥ നിയന്ത്രണവിധേയമാണെന്ന് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശ്രീധർ പുനാട്ടി പറഞ്ഞു. ഉൾക്കാടുകളിലേക്കു വ്യാപിച്ച തീ വ്യോമസേനയുടെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ അണച്ചു. തീ നിയന്ത്രണവിധേയമായതിനാൽ ഒരു ഹെലികോപ്റ്റർ മടക്കി അയച്ചു. കാട്ടുതീയിലുണ്ടായ നഷ്ടം സംബന്ധിച്ച കണക്കുകൾ നൽകാൻ വനംവകുപ്പിന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർദേശം നൽകി. ഗോപാലസ്വാമി ബെട്ട മേഖലയിലാണ് കാട്ടുതീ കൂടുതൽ നാശം വിതച്ചത്. തീയണയ്ക്കുന്നതിനായി ചൊവ്വാഴ്ചമാത്രം 19,000 ലിറ്റർ വെള്ളം ഹെലികോപ്റ്ററിൽ കൊണ്ടുവന്ന് ഉപയോഗിച്ചു. തിങ്കളാഴ്ച രണ്ടു ഹെലികോപ്റ്ററുകളിലായി 30,000 ലിറ്റർ വെള്ളം ഉപയോഗിച്ചിരുന്നു. നുഗു അണക്കെട്ടിൽനിന്നുള്ള…
Read Moreഇന്ത്യ -ഓസ്ട്രേലിയ ട്വൻറി 20 മൽസരം ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ;ബിഎംടിസി പ്രത്യേക സർവ്വീസുകൾ നടത്തും;നമ്മ മെട്രോ അർദ്ധരാത്രി വരെ സർവ്വീസ് ദീർഘിപ്പിച്ചു.
ബെംഗളൂരു : ഇന്ന് നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ട്വൻറി 20 മൽസരത്തിന് ശേഷം തിരിച്ചു പോകാൻ ആരാധകർക്ക് സ്പെഷൽ സർവ്വീസുകൾ ഒരുക്കി ബി എം ടി സി.സ്റ്റേറ്റേഡിയത്തിന്റെ സമീപത്തുനിന്നാണ് രാത്രി സർവ്വീസ് ആരംഭിക്കുക. കഡുഗാഡി, സർജപുര, ഇലക്ട്രോണിക് സിറ്റി, ബെന്നാർ ഘട്ട നാഷണൽ പാർക്ക് ,കെംഗേരി, കെ എച്ച്ബി ക്വാർട്ടേഴ്സ്, ജനപ്രിയ ടൗൺഷിപ്പ് ,നെല മംഗല, യെലഹങ്ക 5 ഫേസ് ,യലഹങ്ക, ബാഗളൂർ എന്നിവിടങ്ങളിലേക്ക് സ്പെഷൽ സർവീസകൾ ഉണ്ടാകും. ബയപ്പന ഹളളി, യെലച്ചന ഹള്ളി, നാഗസാന്ദ്ര ,മൈസൂരു റോഡ് എന്നീ സ്റ്റേഷനുകളിൽ നിന്ന് നമ്മ…
Read Moreവിമാനം പുറപ്പെടുന്നത് വൈകിക്കാൻ ബോംബുഭീഷണി; ഐ.ടി. ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ, പോകാനിരുന്ന വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം നൽകിയ ഐ.ടി. ജീവനക്കാരൻ അറസ്റ്റിൽ. സൂറത്ത് സ്വദേശിയായ പ്രതീക് റാത്തോഡ്(49) ആണ് അറസ്റ്റിലായത്. വിമാനം പുറപ്പെടുന്നത് വൈകിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽനിന്ന് സൂറത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്നാണ് ഇയാൾ വിമാനത്താവളത്തിലേക്ക് ഫോണിൽ വിളിച്ചറിയിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. മിനുറ്റുകളുടെ വ്യത്യാസത്തിൽ വിമാനം നഷ്ടപ്പെടുമെന്നായപ്പോൾ ഇയാൾ വിമാനത്താവളത്തിന് പുറത്തുനിന്ന് ഫോൺചെയ്ത് വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഏഴുമണിക്ക് വിമാനം പുറപ്പെടാറായപ്പോഴാണ് പ്രതീക് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളം ഉദ്യേഗസ്ഥരും സുരക്ഷാസേനയായ സി.ഐ.എസ്.എഫും പരിശോധന…
Read More