സിയോള്‍: ദ്വിദിന കൊറിയൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയിലെത്തി. ജനതയുടെ ഉയർച്ചക്കും സമാധാനത്തിനും വേണ്ടി ഉഭയകക്ഷി ബന്ധം ഭാവി കേന്ദ്രീകൃതമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മേക്കിംഗ് ഇന്ത്യ പോലുള്ള രാജ്യത്തിന്റെ പ്രധാനപ്പെട്ട സംരഭങ്ങളില്‍ ദക്ഷിണ കൊറിയ പങ്കാളിയാണെന്ന് യാത്ര തിരിക്കുമുമ്പ് മോദി പ്രസ്ഥാവനയില്‍ പറഞ്ഞിരുന്നു.
“Acting East”: from policy to action!
PM @narendramodi arrives in Seoul, Republic of Korea, his 2nd visit after the State Visit in May 2015. During the visit, PM will have bilateral & business engagements, unveil Gandhi bust & accept the Seoul Peace Prize conferred upon him. pic.twitter.com/x8uzRXk6IJ
— Randhir Jaiswal (@MEAIndia) February 21, 2019
തന്റെ രണ്ടാം സന്ദർശനത്തിനായി ദക്ഷിണ കൊറിയയിലെത്തുന്ന പ്രധാനമന്ത്രി, അവിടെ വെച്ച് സിയോൾ സമാധാന പുരസ്കാരം ഏറ്റു വാങ്ങും. അന്താരാഷ്ട്ര സഹകരണം, ആഗോള പുരോഗതി, മാനവിക വികസന നയങ്ങൾ തുടങ്ങിയവയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മുൻ നിർത്തി കഴിഞ്ഞ ഒക്ടോബറിൽ സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹം നിരവധി കരാറുകളിലും ഒപ്പ് വയ്ക്കും. മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം കൊറിയയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹം അവിടുത്ത ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും. മോദിയുടെ സന്ദര്‍ശനം ദക്ഷിണ കൊറിയയുമായുള്ള തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.