ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയിൽ ‘സണ്ണി ലിയോണി’ക്ക് ഒന്നാംറാങ്ക്!!

പാറ്റ്ന: ബിഹാര്‍ പൊതു ആരോഗ്യ വകുപ്പിന്‍റെ കീഴിലെ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി “സണ്ണി ലിയോണ്‍”.

ആശ്ചര്യപ്പെടേണ്ട… ഇത് ബോളിവുഡ് നടി “സണ്ണി ലിയോണ്‍” അല്ല. നടിയുമായി പേരില്‍ ഉള്ള സാമ്യം മാത്രമേ ഈ ഉദ്യോഗാര്‍ത്ഥിയ്ക്കുള്ളൂ. ഈ സണ്ണി ലിയോണ്‍ ബിഹാറില്‍നിന്നുള്ള എഞ്ചിനീയറായ യുവതിയാണ്.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

എന്നാല്‍ ബോളിവുഡ് നടിയുമായി പേരിലുള്ള സാമ്യം ഇവരെയും ഒരടു ദിനംകൊണ്ട് പ്രശക്തയാക്കിയെന്നുമാത്രം. സണ്ണി എന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ പേര്. പിതാവിന്‍റെ പേരാണ് ലിയോണ്‍. ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയില്‍ 98.5 പോയിന്‍റ് നേടിയാണ് ഇവര്‍ ഒന്നാം റാങ്ക് നേടിയത്.

ബിഹാറിലെ ഒഴിവുവന്ന 214 ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) പോസ്റ്റിലേക്ക് ജനുവരി 15 മുതല്‍ 31 വരെയാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് “സണ്ണി ലിയോണ്‍” വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts