ഡൽഹി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ തീപിടിത്തം. ഒമ്പത് പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ നിരവധി മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മരിച്ച ഒമ്പത് പേരില്‍ ഒരു മലയാളിയും. കൂടാതെ രണ്ട് മലയാളികളെ കാണാതാകുകയും ചെയ്തു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 13 അംഗ സംഘത്തിലെ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത് . ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഹോട്ടലിലുണ്ടായിരുന്ന മലയാളി സംഘത്തിലെ 10 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
Delhi: Earlier visuals from Hotel Arpit Palace in Karol Bagh where a fire broke out today. Firefighting and rescue operations underway. More details awaited. pic.twitter.com/l6Jd1pJpM6
— ANI (@ANI) February 12, 2019
26 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.