ബെംഗളൂരു: നഗരത്തില് താമസമാക്കിയ മലയാളികളായ ഒരുകൂട്ടം യുവാക്കള്‍ ഒരുക്കിയ പ്രണയ വീഡിയോ ആൽബം “നീ എൻ സഖി”യൂട്യൂബിൽ ശ്രദ്ധേയമാവുന്നു. നടൻ ഉണ്ണിമുകുന്ദൻറെ അനിയൻ സിദ്ധാർത്ഥ് രാജനും കന്നട യിലെ യുവതാരവുമായ സാനിയ അയ്യരും ആണ് നീ എൻ സഖി #NES എന്ന റൊമാൻറിക് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ഐ റ്റി മേഖലയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ ഒരു കൂട്ടം ചെറുപ്പക്കാർ ആണ് ഇതിന്റെ അണിയറ പ്രവർത്തകർ എന്നത് ശ്രദ്ധേയമാണ്. നജിം അർഷാദ് പാടി ജോയിസ് സാമുവൽ എഴുതി സംഗീതം ചെയ്ത “നീ എൻ സഖി”സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് ഒലിയിൽആണ്. സാധാരണ ആൽബം വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ് സിനിമാറ്റിക് ശൈലിയിലുള്ള ചിത്രീകരണവും സംവിധാനശൈലിയുമാണ് നീ എൻ സഖിയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. ബെംഗളൂരുവും കണ്ണൂരുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. 5 ദിവസം എടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. “നീ എൻ സഖി” യുടെ ആദ്യ പോസ്റ്റർ ഷെയർ ചെയ്തത് നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നു. ഗാനം കോപ്പി റൈറ്റ് ഏറ്റെടുത്തു യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത് സത്യം വിഡിയോസും ആണ്. എസ് .ആർ പാട്ടീൽ സംവിധാനം ചെയ്ത കന്നഡ ചിത്രം “ഈദിഗ ബന്ധ സുദ്ധി”ക്കു സംഗീതം ചെയ്താണ് ആദ്യമായ് ജോയിസ് സാമുവൽസിനിമാ സംഗീതം രംഗത്തേക്കു കടന്നു വന്നത്. കന്നടയിൽ ചെയ്ത ‘കാലവേ നമ്മെല്ല ‘ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. Click Here for Music director Joice Samuel Book my show profile നീ എൻ സഖി വീഡിയോ താഴെ:
Read MoreMonth: January 2019
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക്
ന്യൂഡല്‍ഹി: എ.ഐ.സി.സി.യില്‍ വന്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയും സജീവ രാഷ്ട്രീയത്തിലേയ്ക്ക്. എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയുടെ നിയമനം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും. കാലങ്ങളായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമാണ് ഇന്ന് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യേഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതേസമയം, ഊഹപോഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന…
Read Moreകിവികളുടെ ചിറകരിഞ്ഞ് വിജയതുടക്കവുമായി ഇന്ത്യ.
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. നേപ്പിയറില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 157 റണ്‍സ് ഇന്ത്യ 34.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 64 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ ചെറുത്ത് നിന്നത്. നിര്‍ണായകമായ മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ…
Read Moreടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ അവാര്‍ഡ് ഡോ. ശ്യാം സൂരജിന്
ബെംഗളൂരു: ഗ്ലോബല്‍ ട്രംപ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ പുരസ്‌കാരം വയനാട് മാനന്തവാടി സ്വദേശി ഡോ. ശ്യാം സൂരജിന്. കമ്മ്യൂണിറ്റി മ്യൂസിക്കിലെ മികച്ച സംഭാവനകള്‍ക്കാണ് പുരസ്‌കാരം. റോയല്‍ ഓര്‍ക്കിഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗ്രാമി പുരസ്‌കാര ജേതാവ് റിക്കി കേജില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഇന്ററാക്ടീവ് ഡ്രമ്മിംഗ് എന്ന ആശയം സംഗീതാസ്വാദകരിലേക്കെത്തിച്ച, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രം ഇവന്റ്‌സ് ഇന്ത്യ എന്ന മ്യൂസിക് ബാന്റിന്റെ സ്ഥാപകന്‍ കൂടിയാണ് ശ്യാം സൂരജ്. ഇന്ത്യയിലെ ആദ്യ…
Read More“ചിലപ്പോള്‍ തീക്കട്ടയിലും ഉറുമ്പരിച്ചെന്നിരിക്കും”!പെട്രോളിംഗ് നടത്തി തിരിച്ചെത്തി പാര്‍ക്ക് ചെയ്ത അസിസ്റ്റ്ന്റ് സബ്ഇന്‍സ്പെക്ടറുടെ ബൈക്ക് കള്ളന്മാര്‍ അടിച്ചുമാറ്റി;സംഭവം നടന്നത് 2 പോലീസ് സ്റ്റേഷനുകളില്‍ നിന്നും മീറ്ററുകള്‍ അകലത്തില്‍;വണ്ടിയുടെ ഇന്‍ഷുറന്‍സ് എന്തായാലും 8 വര്‍ഷം മുന്‍പേ തീര്‍ന്നതാണ്.
ബെംഗളൂരു : നഗരത്തിലെ ബൈക്ക് കള്ളന്മാരെ കുറിച്ച് ഉള്ള ഒരു വാര്‍ത്ത ഇന്നലെ തന്നെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു,എന്നാല്‍ അതുമായി ബന്ധപ്പെട്ടതും നഗരത്തിലെ പോലീസിന്റെ “കഴിവും” നമുക്ക് മനസ്സിലാക്കി തരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. തന്റെ സ്ഥിരം പട്രോളിംഗ് പൂര്‍ത്തിയാക്കി സബ് ഇന്‍സ്പെക്ടര്‍ തമ്മന്ന ഗൌഡ തന്റെ ഔദ്യോഗിക വാഹനമായ പള്‍സര്‍ ബൈക്ക് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തു,ചിക് പെട്ട് ട്രാഫിക് പോലീസ് സ്റ്റേഷന്‍റെയും വി വി പുരം പോലീസ് സ്റ്റേഷന്റെയും സമീപത്ത് ആണ് അദ്ദേഹം ബൈക്ക് നിര്‍ത്തിയത്.സ്റ്റേഷനില്‍ പോയി രാവിലെ 6…
Read Moreമുസ്ലിം പുരുഷനും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത ഇല്ല; സുപ്രീംകോടതി
ന്യൂഡല്‍ഹി: മുസ്ലിം പുരുഷനും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അതിനുള്ള കാരണമായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് മുസ്ലിം പുരുഷന്‍ അഗ്നിയെയോ, വിഗ്രഹത്തെയോ ആരാധിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യുന്നത് നിയമപരമായി സാധുവല്ലെന്ന കാരണമാണ്. അതേസമയം ഈ ബന്ധത്തില്‍ ഉള്ള കുട്ടികള്‍ക്ക് പിതൃസ്വത്തില്‍ അവകാശം ഉണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ശാന്തനഗൗഡര്‍, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. തിരുവനന്തപുരം സ്വദേശിയായ ഇല്യാസ്- വള്ളിയമ്മ ദമ്പതികളുടെ മകനായ ഷംസുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇല്യാസിന്റെ മരണശേഷം…
Read Moreബിഎംടിസി കണ്ടക്ടർ ടിക്കറ്റ് വിലയുടെ ബാക്കി തന്നില്ലേ? അപമര്യാദയായി പെരുമാറിയോ?പരാതി നൽകാം വാട്സപ്പിലൂടെയും ഫേസ് ബുക്കിലൂടെയും.
ബെംഗളൂരു : നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഒരിക്കലെങ്കിലും ബി എം ടി സി കണ്ടക്ടറിൽ നിന്ന് ഏതെങ്കിലും വിധത്തിലുള്ള ദുരനുഭവം ഉണ്ടാവാതിരുന്നിരിക്കില്ല.സ്ഥിരമായി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബിഎംടിസി ബസ് സർവീസുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഇനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാം. നേരത്തെ ബിഎംടിസി വെബ്സൈറ്റ്, ട്രോൾ ഫ്രീ നമ്പർ എന്നിവയിൽ മാത്രമുണ്ടായിരുന്ന അവസരം ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ കൂടുതൽ സജീവമാക്കുന്നതോടെ കാര്യക്ഷമത കൂട്ടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ബിഎംടിസി ജീവനക്കാരുടെ മോശം പെരുമാറ്റം, ബസുകളുടെ ശോചനീയാവസ്ഥ എന്നിവയ്ക്ക് പുറമേ പുതിയ ബസ് റൂട്ടുകൾ…
Read Moreമഡിവാളയില്‍ നിന്നും യെശ്വന്ത്പൂരില്‍ നിന്നും വിലകൂടിയ ബൈക്കുകള്‍ അടിച്ചുമാറ്റി;റോഡരുകില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഹാന്റില്‍ ലോക്ക് പൊട്ടിച്ച് ഇലക്ട്രിക് കേബിളുകള്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോകുന്നതാണ് രീതി;കേരളത്തില്‍ പിടിയിലായ അന്തര്‍ സംസ്ഥാന വാഹന മോഷ്ട്ടാക്കള്‍ ചെറിയ മീനുകളല്ല!
ബെംഗളൂരു : വില കൂടിയ ബൈക്കുകള്‍ മോഷ്ട്ടിക്കുന്ന മൂലങ്കാവ് വടച്ചിറ തട്ടാരത്തൊടിയില്‍ സച്ചിന്‍ (22), മണിച്ചിറ പൊലച്ചിക്കല്‍ ഇഷാന്‍ (19), മൈതാനിക്കുന്ന് തട്ടയില്‍ ഷിയാസ് (19), കുപ്പാടി മറ്റത്തില്‍ ജോസിന്‍ ടൈറ്റസ് (20) എന്നിവരും മോഷ്ടിച്ച വാഹനങ്ങള്‍ വാങ്ങി ഉപയോഗിച്ചതിന് ചെതലയം തൈത്തൊടിയില്‍ അബ്ദുല്‍ സലാം (21), ആറാംമൈല്‍ കുതൊടിയില്‍ തുഷാര്‍ (19) എന്നിവരുമാണ് കേരളത്തില്‍ പോലീസിന്റെ വലയില്‍ ആയത്.ഈ വാര്‍ത്ത ഞങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാസം 18ന് സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റോഡിലെ ചെതലയത്ത് ആഡംബര ബൈക്കുകളുടെ റെയ്‌സിങ് നടന്നിരുന്നു. അപകടകരമാംവിധത്തില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ഈ…
Read Moreപ്രിയപ്പെട്ടവള്‍ക്ക് പിന്നാലെ അവനും പോയി
സാന്‍ഫ്രാന്‍സിസ്‌ക്കോ: തന്റെ പ്രിയ കളിക്കൂട്ടുകാരി ബഡിയുടെ വിയോഗത്തില്‍ മനംനൊന്ത് ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ നായക്കുട്ടി യാത്രയായി. ‘ബൂ’ എന്ന ഓമനത്തം തുളുമ്പുന്ന നായക്കുട്ടി സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ഫെയ്‌സ്ബുക്കില്‍ മാത്രം 16,281,115 16 ഫോളേവേഴ്‌സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ. പോമോറെനിയന്‍ വിഭാഗത്തില്‍പ്പെടുന്ന ബൂവിന് 12 വയസുണ്ട്. ബഡിയുടെ പെട്ടെന്നുളള മരണത്തില്‍ ബൂ തളര്‍ന്നുപോയിരുന്നു. ബഡിയുടെ മരണത്തോടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ബൂവിന് ഉണ്ടാകാന്‍ തുടങ്ങി. ബഡിയുടെ വിയോഗത്തില്‍ അവന്റെ ഹൃദയം തകര്‍ന്നുപോയി എങ്കിലും ഒരു വര്‍ഷത്തോളം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ പിടിച്ചു നിന്നു. ഇപ്പോള്‍ അവന്…
Read Moreആഢംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന ആറുപേർ പിടിയിൽ
കല്‍പ്പറ്റ: ആഡംബര ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ ആറുപേർ സുൽത്താൻ ബത്തേരിയിൽനിന്ന് പിടിയിൽ. ബംഗളുരുവിലെ തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന ഇവർ മലയാളികളാണ്. മൂലങ്കാവ് വടച്ചിറ തട്ടാരത്തൊടിയില്‍ സച്ചിന്‍ (22), മണിച്ചിറ പൊലച്ചിക്കല്‍ ഇഷാന്‍ (19), മൈതാനിക്കുന്ന് തട്ടയില്‍ ഷിയാസ് (19), കുപ്പാടി മറ്റത്തില്‍ ജോസിന്‍ ടൈറ്റസ് (20) എന്നിവരും, മോഷ്ടിച്ച വാഹനങ്ങള്‍ വാങ്ങി ഉപയോഗിച്ചതിന് ചെതലയം തൈത്തൊടിയില്‍ അബ്ദുല്‍ സലാം (21), ആറാംമൈല്‍ കുതൊടിയില്‍ തുഷാര്‍ (19) എന്നിവരുമാണ് അറസറ്റിലായത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം രഹസ്യമായി പോലീസ് തുടരുന്നുണ്ട്.…
Read More