കോലിപ്പടയുടെ കൻഗാരൂ വേട്ട കഴിഞ്ഞു ഇനി ‘കിവി’; ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ.

ഓക്ക്‌ലാന്‍ഡ്: മൂന്നു മാസത്തോളം നീണ്ടുന്ന ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ന്യൂസിലാന്‍ഡാണ്. മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനായി വിരാട് കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ഓക്ക്‌ലാന്‍ഡില്‍ വിമാനമിറങ്ങി. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാനത്തെ നിര്‍ണായക പരമ്പര ന്യൂസീലന്‍ഡില്‍ ബുധനാഴ്ച തുടങ്ങും.  ഓസ്‌ട്രേലിയയില്‍ ട്വന്റി20, ടെസ്റ്റ്, ഏകദിന പരമ്പരകളാണ് ഇന്ത്യ കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിച്ചു കൊണ്ട് തുടങ്ങിയ ഇന്ത്യ ടെസ്റ്റ്,…

Read More

സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി 112 വയസ്സില്‍ സമാധിയായി;നാട് നീങ്ങിയത് വിദ്യാഭ്യാസത്തിന് വേണ്ടി സമര്‍പ്പിതമായ ജീവിതം.

ബെംഗളൂരു : സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി 112 വയസ്സില്‍ സമാധിയായി.സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തിന്റെ ആത്മീയ ആചാര്യന്‍ ആണ് തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി.ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നു കഴിഞ്ഞ പതിനഞ്ച് ദിവസമായി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. സംസ്കാരം നാളെ. തന്റെ സാമൂഹിക പ്രവര്‍ത്തനം കൊണ്ട് സ്വാമി അറിയപ്പെട്ടിരുന്നത് “നടക്കുന്ന ദൈവം” എന്നായിരുന്നു.ബ്രിട്ടീഷ് ഇന്ത്യയില്‍ മൈസൂര്‍ രാജ്യത്ത്  രാമനഗരക്ക് സമീപം മാഗഡിയില്‍ 1907 ഏപ്രില്‍ ഒന്നിന് ആണ് സ്വാമിയുടെ ജനനം.തുമുകുരു വില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയതിന് ശേഷം ബാംഗ്ലൂര്‍ യുനിവേഴ്സിറ്റി യില്‍ നിന്ന് ബിരുദം…

Read More

പുഷ്പങ്ങളുടെ വൈവിധ്യം ആസ്വദിക്കാൻ ലാൽബാഗിലേക്ക് സന്ദർശക പ്രവാഹം

ബെംഗളൂരു: പുഷ്പങ്ങളുടെ വൈവിധ്യം ആസ്വദിക്കാൻ ലാൽബാഗിലേക്ക് സന്ദർശക പ്രവാഹം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പുഷ്പമേളയുടെ മുഖ്യ ആകർഷണമാണ് പുഷ്പങ്ങൾകൊണ്ട് നിർമിച്ച ഗാന്ധിയും സബർമതി ആശ്രമവും. 12 അടി ഉയരമുള്ള ധ്യാനത്തിലിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ, ആറടി ഉയരമുള്ള ഫൈബർ ഗ്ലാസ് പ്രതിമ, സബർമതി ആശ്രമം തുടങ്ങിയവ സന്ദർശകരെ ആകർഷിക്കുന്നു. 209-ാമത് ലാൽബാഗ് പുഷ്പമേളയാണ് ഇത്. ഗാന്ധിജിയുടെ 150-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ മുഖ്യപ്രമേയമാക്കിയത്. കർണാടക ചിത്രകലാ പരിഷത്ത് പ്രിൻസിപ്പൽ ജിതേന്ദ്ര ഭാവ്‌നിയാണ് ആറടി ഉയരമുള്ള ഫൈബർഗ്ലാസ് പ്രതിമ നിർമിച്ചത്. 20 തൊഴിലാളികൾ 15 ദിവസം കൊണ്ടാണ് ആശ്രമം നിർമിച്ചത്. 2.4 ലക്ഷം…

Read More

പ്രണയദിനം അവിസ്മരണീയമാക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയിലേയ്ക്ക്

കൊച്ചി: പ്രണയദിനം അവിസ്മരണീയമാക്കാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നു. രണ്ടാം വട്ടമാണ് വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയിലേക്കെത്തുന്നത്. എംകെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019ല്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണി ലിയോണിനെ കൂടാതെ നിരവധി പ്രമുഖര്‍ അരങ്ങിലെത്തുന്ന വേദിയാണ് പ്രണയദിനത്തില്‍ ഒരുങ്ങുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി…

Read More

കാശുണ്ടോ?അധികാരമുണ്ടോ? ജയിലും റിസോര്‍ട്ട് ആകും!അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല “ജയിലില്‍”കഴിയുന്നത്‌ പഞ്ചനക്ഷത്ര സൌകര്യങ്ങളോടെ;സമീപത്തെ 5 മുറികളില്‍ നിന്ന് വനിതാ തടവുകാരെ മാറ്റി;ഇഷ്ട്ടപ്പെട്ട ഭക്ഷണം ഉടന്‍ ഉണ്ടാക്കി നല്‍കാന്‍ പാചകക്കാരും പരിവാരങ്ങളും;സന്ദര്‍ശകര്‍ക്ക് ഒരു നിയന്ത്രണവുമില്ല;മറ്റെന്ത് വേണം ജയിലില്‍ ?

ബെംഗളൂരു: പണവും അധികാരവും എങ്ങനെയാണ് നമ്മുടെ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് എന്നതിന് ഉറ്റ തെളിവാണ് ജയലളിതയുടെ തോഴി ശശികലയുടെ ജയിൽവാസം. കർണാടകം ഭരിക്കുന്നത് കോൺഗ്രസ്-ജെഡിഎസ് സഖ്യം ആണെങ്കിലും ബംഗളുരുവിലെ ജയിലിൽ ശശികലയ്ക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കണം എന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാളെ ശശികലയുടെ സമയം തെളിയുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഈ രാഷ്ട്രീയക്കാർ. ഇവരാണ് ഇപ്പോൾ ജയിലിൽ അവർക്ക് സുഖവാസം ഒരുക്കാൻ കൂട്ടുനിൽക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കു ജയിലിൽ…

Read More

നിയമനടപടിക്കൊരുങ്ങി പരിക്കേറ്റ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ

ബെംഗളൂരു: തന്റെ ഭര്‍ത്താവിനെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച്‌ ആക്രമിച്ചതിന് ജെ.എന്‍ ഗണേഷ് എം.എല്‍.എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് എം.എല്‍.എയുടെ ഭാര്യ ലക്ഷ്മി സിങ്. ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചുവെന്ന വാര്‍ത്ത സത്യമാണെന്നും താനും മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നും മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ ഡി കെ ശിവകുമാറിന്റെ വിശദീകരണത്തെ ഉദ്ധരിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്ന് അറിയില്ലെന്ന് ലക്ഷ്മി സിങ് പറഞ്ഞു. പ്രകോപനം ഉണ്ടായാല്‍തന്നെ ഒരാളെ കൊല്ലാന്‍ ശ്രമിക്കാമോ ? അത് ശരിയാണോയെന്നും അവര്‍…

Read More

ഒരു ആക്രമിക്കും ഈ ഗതി വരുത്തരുതേ! പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ചുറ്റികകൊണ്ട് അടിച്ച് യുവതി;അടി നിര്‍ത്തണമെങ്കില്‍ പേരും വിലാസവും പറയണമെന്നും ആവശ്യം;പേരു പറഞ്ഞ് ജീവനും കൊണ്ട് ഓടി അക്രമി.

ബെംഗളൂരു: എത്ര റോക്കിംഗ് സിറ്റി ആണെന്ന് പറഞ്ഞാലും സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ അത്ര നല്ല കണക്കുകള്‍ അല്ല ബെംഗളൂരുവിന് പറയാനുള്ളത്.സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഇവിടെ ഒരു തുടര്‍ക്കഥ തന്നെയാണ്.അതിലേക്കാണ് ഈ വാര്‍ത്ത‍ കൂടി ചേര്‍ക്കപ്പെടുന്നത്.എന്നാല്‍ ഇവിടെ യുവതി ബുദ്ധിമതിയും ശക്തിശാലിയും ആണ് എന്ന് മാത്രമല്ല തന്നെ ആക്രമിക്കാന്‍ വന്ന ആളെ മുട്ട് കുത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്ന് വീട്ടിലേക്കു എത്തിയ സമയത്ത് ഒരാള്‍ കതകു തകര്‍ത്ത്  യുവതിയുടെ മുറിയില്‍ പ്രവേശിക്കുകയായിരുന്നു.തന്റെ കയ്യില്‍ തോക്കുണ്ട് ഒച്ച വച്ചാല്‍ കൊന്നുകളയും എന്നും അക്രമി ഭീഷണിപ്പെടുത്തി.അമ്പരന്നു പോയ യുവതി ധൈര്യം…

Read More

നിങ്ങളുടെ കുട്ടിയുടെ നൃത്തത്തിലുള്ള കഴിവ് ലോകത്തെ അറിയിക്കാൻ സുവർണാവസരം;മഴവിൽ മനോരമയുടെ”ഡി 5″ റിയാലിറ്റി ഷോയുടെ സ്പോട്ട് ഓഡിഷൻ ബെംഗളൂരുവിൽ.

ബെംഗളൂരു : വളരെ അധികം ശ്രദ്ധിക്കപ്പെട്ട ഡി 4 ഡാൻസിന് ശേഷം മഴവിൽ മനോരമ അവതരിപ്പിക്കുന്ന ഡി 5 ജൂനിയറിലേക്ക് നിങ്ങളുടെ കുട്ടിയെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നഗരത്തിൽ നടക്കുന്ന സ്പോട്ട് ഓഡിഷനിൽ പങ്കെടുക്കുക. നിങ്ങളുടെ കുട്ടിയുടെ പ്രായം 15 വയസിന് താഴെ ആയിരിക്കണം, കുട്ടിയുടെ ബയോഡാറ്റയും ഒരു ഫുൾസൈസ് ഫോട്ടോയുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. നൃത്തം ചെയ്യാൻ വേണ്ടി 2 മിനിറ്റ് നേരമുള്ള ആഡിയോ ക്ലിപ്പും കയ്യിൽ കരുതണം. തീയതി : 23.01.2019 സമയം : രാവിലെ 9:00 മുതൽ വൈകുന്നേരം 6…

Read More

തെരുവിൽ ഉറങ്ങുന്നവർക്കായി ബെംഗളൂരു കോർപ്പറേഷന്റെ അഭയകേന്ദ്രങ്ങൾ വരുന്നു.

ബെംഗളൂരു: വീടില്ലാതെ തെരുവിലുറങ്ങുന്നവർക്ക് രാത്രി തങ്ങാൻ ബെംഗളൂരു കോർപ്പറേഷന്റെ അഭയകേന്ദ്രങ്ങളൊരുങ്ങുന്നു. കോർപ്പറേഷന്റെ കെട്ടിടങ്ങളിലും, വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുമാണ് അഭയകേന്ദ്രങ്ങളൊരുക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കിടക്കകൾ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്. കോർപ്പറേഷന്റെ 15-ഓളം കെട്ടിടങ്ങളാണ് അഭയകേന്ദ്രങ്ങളായി മാറുക. തെരുവിലുറങ്ങുന്നവരെ കണ്ടെത്താൻ പ്രത്യേക ആപ്പും തയ്യാറാക്കും. കോർപ്പറേഷന്റെ ഐ.ടി. വിഭാഗമാണ് ആപ്പ് വികസിപ്പിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഇംപാക്റ്റ് ഇന്ത്യ കൺസോർഷ്യം ഡിസംബറിൽ നഗരത്തിൽ നടത്തിയ മൂന്നുദിന സർവേയിൽ തെരുവിൽ താമസിക്കുന്ന 1526 പേരെ കണ്ടെത്തിയിരുന്നു. 13,000-ത്തിലേറെ പേർ തെരുവിലാണെന്നാണ് സന്നദ്ധസംഘടനകളുടെ കണക്ക്. 50-ഓളം അഭയകേന്ദ്രങ്ങൾ ഇവരെ പുനരധിവസിപ്പിക്കാൻ വേണ്ടിവരുമെന്ന് വരുമെന്ന് കാണിച്ച് ഇംപാക്റ്റ് ഇന്ത്യ കോർപ്പറേഷന് റിപ്പോർട്ട്…

Read More

നഗരമധ്യത്തിലെ വർത്തൂർ തടാകത്തിൽ വീണ്ടും തീപ്പിടിത്തം

ബെംഗളൂരു: വർത്തൂർ തടാകത്തിലെ മൂന്നു ഭാഗങ്ങളിൽനിന്ന് ഉയർന്ന തീ അരമണിക്കൂറിനുള്ളിൽ മറ്റു ഭാഗങ്ങളിലേക്കും പടർന്നു. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് തടാകത്തിൽ നിന്ന് പുകഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തീ ശക്തമായതോടെ സമീപപ്രദേശങ്ങളിലെ അപ്പാർട്ട്‌മെന്റുകളിലേക്കും വിഷപ്പുകയെത്തി. ഒരു കിലോമീറ്റർ അകലെയുള്ള വീടുകളിലേക്കു വരെ പുകയെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തടാകത്തിലുണ്ടായ രണ്ടാമത്തെ വലിയ തീപ്പിടിത്തമാണ് ഞായറാഴ്ചത്തേതെന്ന് തടാക സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർ പറഞ്ഞു. ഹരിത ട്രിബ്യൂണലിന്റെ നിർദേശങ്ങൾ അവഗണിച്ച് മാലിന്യം തള്ളുന്നതാണ് തീപ്പിടിത്തത്തിന് കാരണമെന്നും അവർ പറഞ്ഞു. 2017 മാർച്ചിൽ തടാകത്തിന് സമീപം മാലിന്യം കത്തിച്ചതിനെത്തുടർന്ന് തടാകത്തിലേക്കും തീപടർന്നതായിരുന്നു…

Read More
Click Here to Follow Us