മസ്‌കറ്റ്: മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വിസിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ബുക്കിംഗ് ആരംഭിച്ചത്. തുടക്കത്തില്‍ മസ്‌കറ്റില്‍ നിന്ന് വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വീസ്. കണ്ണൂരില്‍നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് മസ്‌കറ്റിലെത്തും. തിരികെ ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം ആറിന് കണ്ണൂരിലെത്തും. ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് 30 റിയാലും ഇരുവശങ്ങളിലേക്ക് 60 റിയാലുമായിരുന്നു നിരക്ക്. തിരക്കേറിയതോടെ ഇത് 45 റിയാലായി ഉയര്‍ന്നു. ഫെബ്രുവരി 28ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വീസില്‍ 35…
Read MoreDay: 19 January 2019
ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വന്‍ ഓഫറുകള്‍
ബെംഗളൂരു: റിപ്പബ്ളിക് ദിന ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ വിപണികള്‍ രംഗത്തെത്തി.ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവര്‍ വില്‍പ്പന ദിനങ്ങളുടെ പ്രഖ്യാപനം നടത്തി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വില്‍പ്പന ആരംഭിക്കുന്നത്. അതേസമയം സാംസംഗ്, ആപ്പിള്‍, നോക്കിയ, ഓണര്‍, ഹുവായ്, റെഡ്മി ഫോണുകള്‍ക്ക് വില്‍പ്പന ആരംഭിക്കുന്നതിന് മുന്പ് തന്നെ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 7000 രൂപ വരെ വിലക്കിഴിവ് ലഭിച്ചേക്കാം. ലാപ്ടോപ്, ടാബ്ലെറ്റ്, മോബൈല്‍ ഫോണ്‍ മറ്റ് ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയ്ക്കു വന്‍ വിലക്കുറവുണ്ടാകുമെന്ന് രണ്ട് കന്പനികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്ളിപ്കാര്‍ട്ടില്‍ ജനുവരി 22നും ആമസോണില്‍ ജനുവരി 23നും ഡിസ്കൗണ്ട് വില്‍പ്പന…
Read Moreഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല, ജനങ്ങളുടെ ശബ്ദമാകാനാണ് ആഗ്രഹം; പ്രകാശ് രാജ്
ബെംഗളൂരു:ഏതെങ്കിലും പാർട്ടിയിൽ മൂന്നുമാസത്തിൽ കൂടുതൽ തനിക്ക് നിൽക്കാനാകില്ലെന്നും ഒരു പാർട്ടിയും സത്യസന്ധമല്ലെന്നും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേരില്ലെന്നും ജനങ്ങളുടെ ശബ്ദമാകാനാണ് ആഗ്രഹമെന്നും പ്രകാശ് രാജ് ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനെ ബി.ജെ.പി. താഴെയിടാൻ ശ്രമിക്കുന്നതിനെ പ്രകാശ് രാജ് വിമർശിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കോൺഗ്രസിന് മതേതര വോട്ടുകൾ നഷ്ടപ്പെടുമെന്ന വാദത്തെയും അദ്ദേഹം നിരസിച്ചു. മതേതര പാർട്ടികൾ പിന്തുണയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മതേതര വോട്ടുകൾ നഷ്ടപ്പെടുമെന്ന് കോൺഗ്രസിന് ഭയമുണ്ടെങ്കിൽ അവർ തന്നെ പിന്തുണയ്ക്കട്ടെയെന്നും പ്രകാശ് രാജ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായി…
Read Moreമധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നു
കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നു. ഈ വാര്‍ത്ത സണ്ണി ലിയോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്‍. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി. മധുരരാജയിലൂടെ മലയാളത്തില്‍ ഇത്തരമൊരു അവസരമുണ്ടായതിന്‍റെ സന്തോഷത്തിലാണ് താരം. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009…
Read Moreഅനധികൃത നിർമ്മാണം മൂലം മെയിൻ റോഡ് ഇടിഞ്ഞു താഴ്ന്നു; വൈറ്റ് ഫീൽഡിലെ ദർഷിത ഹൈറൈസിന്റെ അനുമതി പിൻവലിച്ച് കർണാടക വ്യവസായ വികസന ബോർഡ്.
ബെംഗളൂരു : സമീപത്തെ റോഡ് തകരുകയും അതുമൂലം അടുത്തുള്ള 750 ഓളം കുടുംബങ്ങളുടെ ജീവജലം തടസ്സപ്പെടുകയും ചെയ്ത സംഭവത്തിൽ വൈറ്റ് ഫീൽഡിലെ ദർഷിത ഹൈറൈസിനെതിരെ കർണാടക വ്യവസായ ഏരിയാ വികസന വകുപ്പിന്റെ കടുത്ത നടപടി. അവരുടെ പദ്ധതി അപ്രൂവൽ റദ്ദാക്കി. അനധികൃതമായി 70 അടിയോളം താഴേക്ക് മണ്ണ് തുരന്നതോടെ സമീപത്ത് ഉണ്ടായിരുന്ന റോഡ് തകരുകയായിരുന്നു, കുടിവെള്ള പൈപ്പിന് കേടുപാട് സംഭവിക്കുകയും 750 ഓളം കുടുംബങ്ങളെ അത് സാരമായി ബാധിക്കുകയും ചെയ്തു. കുടുംബങ്ങൾ എച്ച് എ എൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. റോഡ് പഴയ…
Read Moreകർണാടക ആർടിസിയെ കണ്ട് പഠിക്കണം! ഒരു ടിക്കറ്റിന് 50 രൂപ അധിക വില ഈടാക്കിയ തമിഴ്നാട്ടിലെ ഫ്രാഞ്ചെസിയിൽ മിന്നൽ പരിശോധന നടത്തി കൈയ്യോടെ പൊക്കി കെഎസ്ആർടിസി ഉദ്യോഗസ്ഥർ;ബുക്കിംഗ് നിർത്തിവച്ചു.
ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും നല്ല ബസ് സർവ്വീസ് ഏതാണ് എന്ന് ചോദിച്ചാൽ ഒരു നല്ല വിഭാഗം പറയുന്നത് കർണാടക ആർടിസിയെ കുറിച്ചായിരിക്കും. സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കുന്നതിലും സമയനിഷ്ഠയോടെ നടത്തുന്ന സർവ്വീസിലുമെല്ലാം നഗരത്തിൽ സ്വകാര്യ ബസുകളെ പോലും പിന്നിലാക്കുന്ന വിധത്തിൽ ആണ് കെഎസ്ആആർടിസിയുടെ ഇടപെടലുകൾ. ഇതുവരെ 15 ൽ അധികം അവാർഡുകൾ നേടിയിട്ടുണ്ട് കർണാടക ആർ ടി സി. ഓൺലെൻ റിസർവേഷൻ ദക്ഷിണേന്ത്യയിൽ തുടങ്ങിയത് ആന്ധ്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആണെങ്കിലും അത് വേണ്ട വിധത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദായത് കെ എസ് ആർ…
Read More