അനധികൃത നിർമ്മാണം മൂലം മെയിൻ റോഡ് ഇടിഞ്ഞു താഴ്ന്നു; വൈറ്റ് ഫീൽഡിലെ ദർഷിത ഹൈറൈസിന്റെ അനുമതി പിൻവലിച്ച് കർണാടക വ്യവസായ വികസന ബോർഡ്.

ബെംഗളൂരു : സമീപത്തെ റോഡ് തകരുകയും അതുമൂലം അടുത്തുള്ള 750 ഓളം കുടുംബങ്ങളുടെ ജീവജലം തടസ്സപ്പെടുകയും ചെയ്ത സംഭവത്തിൽ വൈറ്റ് ഫീൽഡിലെ ദർഷിത ഹൈറൈസിനെതിരെ കർണാടക വ്യവസായ ഏരിയാ വികസന വകുപ്പിന്റെ കടുത്ത നടപടി. അവരുടെ പദ്ധതി അപ്രൂവൽ റദ്ദാക്കി.

അനധികൃതമായി 70 അടിയോളം താഴേക്ക് മണ്ണ് തുരന്നതോടെ സമീപത്ത് ഉണ്ടായിരുന്ന റോഡ് തകരുകയായിരുന്നു, കുടിവെള്ള പൈപ്പിന് കേടുപാട് സംഭവിക്കുകയും 750 ഓളം കുടുംബങ്ങളെ അത് സാരമായി ബാധിക്കുകയും ചെയ്തു. കുടുംബങ്ങൾ എച്ച് എ എൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

റോഡ് പഴയ നിലയാലാക്കാൻ ഒന്നര കോടി രൂപയെങ്കിലും ആകുമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts