#10Year ചലഞ്ച് വൈറലാകുന്നതിനിടെ #5Year ചലഞ്ചുമായി ബിജെപി

സമൂഹമാധ്യമങ്ങളില്‍ #10Year ചലഞ്ച് വൈറലാകുന്നതിനിടെ അതേറ്റെടുത്ത് ബിജെപി ഉള്‍പ്പെടെയെുള്ള പ്രമുഖ പാര്‍ട്ടികള്‍. ടെന്‍ ഇയര്‍ ചലഞ്ചിന് പകരം ഫൈവ് ഇയര്‍ ചലഞ്ചാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.

ഗെയിമില്‍ അല്‍പ്പം മാറ്റം വരുത്തി മുമ്പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനവുമായി താരതമ്യം ചെയ്താണ് ബിജെപി കളിക്കിറങ്ങുന്നത്. പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയുമായി ബന്ധപ്പെടുത്തി ബിജെപി നടത്തിയ ട്വീറ്റാണ് ഇതില്‍ ആദ്യത്തേത്. ബജറ്റില്‍ കുംഭമേളയ്ക്കായി മാറ്റിവച്ച തുക പരാമര്‍ശിച്ച് ബിജെപിക്കൊപ്പം യുപി മുഖ്യമന്ത്രിയും ചലഞ്ചുമായി മുന്നോട്ട് വന്നിരുന്നു. 2013 ല്‍ 1300 കോടി രൂപയാണ് കുംഭമേളക്കായി അനുവദിച്ചതെന്നും എന്നാല്‍ 2019 ല്‍ 4200 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നുമാണ് ഫൈവ് ഇയര്‍ ചലഞ്ചില്‍ ബിജെപി ചൂണ്ടിക്കാണിക്കുന്നത്.

ഈ ചലഞ്ചിനെതിരെ കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നെ ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us