ബെംഗളൂരു: അപ്രഖ്യാപിത വൈദ്യുതി മുടക്കം സാധാർക്കാരെയും നഗരത്തിലെ ചെറുകിട വ്യവസായ യൂണിറ്റുകളെയും ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അരമണിക്കൂർ മുതൽ 2 മണിക്കൂർവരെയാണ് വൈദ്യുതി മുടങ്ങിയത്.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് അധികൃതർ വിശദീകരിക്കുമ്പോൾ ഇതു മുൻകൂട്ടി അറിയിക്കേണ്ടതല്ലേ എന്ന ചോദ്യവുമായി നഗരവാസികൾ. ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ 1912 എന്ന ഹെൽപ് ലൈനിൽ വിളിച്ചാൽ പാട്ടു കേൾക്കാമെന്നല്ലാതെ ആരും ഫോൺ അറ്റൻഡ് ചെയ്യാറില്ലെന്നും പരാതിയുണ്ട്. വൈദ്യുതി മുടക്കം മുൻ കൂട്ടി അറിയാനുള്ള എസ്എംഎസ് സംവിധാനവും കാര്യക്ഷമമല്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു.
അപ്രഖ്യാപിത വൈദ്യുതി മുടക്കം സാധാരണക്കാരുടെ ജീവിതം കഷ്ടത്തിലാക്കി. തണുപ്പ് കാലമായതിനാൽ വെള്ളം ചൂടാക്കാതെ കുളിക്കാനും സാധിക്കില്ല. വൻകിട അപാർട്മെന്റുകളിൽ ജനറേറ്റർ സൗകര്യം ഉള്ളതിനാൽ വൈദ്യുതി മുടക്കം ഇവരെ ബാധിക്കാറില്ല. ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടാത്തവർ വാട്സാപ് നമ്പറിലേക്കും ഫെയ്സ്ബുക്, ട്വിറ്റർ പേജുകളിലേക്കുമാണ് പരാതികൾ അയക്കുന്നത്. വൈദ്യുതി വിതരണം സംബന്ധിച്ച പരാതികൾ നൽകാൻ ബെസ്കോം സബ് ഡിവിഷൻ ഓഫിസുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അദാലത്തുകളും ഫലം കാണുന്നില്ല.
വൈദ്യുതി മുടക്കം നഗരത്തിലെ ചെറുകിട വ്യവസായ യൂണിറ്റുകളെയും ബാധിക്കുന്നു. ഉൽപാദനം പാതിവഴിയിൽ മുടങ്ങുന്നത് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. വായ്പ എടുത്തും മറ്റും വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നവർക്ക് കൂറ്റൻ ജനറേറ്ററുകൾ സ്ഥാപിക്കാൻ കഴിയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.