കെഎസ്ആർടിസിയും ബിഎംടിസിയും സർവീസ് നടത്തിയേക്കില്ല;സ്വകാര്യ സ്കൂളുകൾക്ക് 2 ദിവസത്തെ അവധി പ്രഖ്യാപിച്ചു;നമ്മ മെട്രോ സർവ്വീസ് നടത്തും.

ബെംഗളൂരു: ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും ചേർന്ന് നടത്തുന്ന രണ്ട് ദിവസത്തെ പണിമുടക്ക് നഗരത്തെ നിശ്ചലമാക്കാൻ സാദ്ധ്യത. കെഎസ്ആർടിസി ,ബിഎംടിസി എന്നിവയിലെ പ്രബലരായ നാല് യുണിയനുകൾ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു.ഈ നീക്കം അടുത്ത രണ്ട് ദിവസം നഗരജീവിതത്തെ ബാധിക്കാനാണ് സാദ്ധ്യത. നിരവധി ഓട്ടോ ടാക്സി യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകളുടെ അസോസിയേഷൻ സ്വകാര്യ സ്കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ബാങ്കിംഗ് മേഖല യിലും യൂണിയനുകൾ പണിമുടക്കിനെ അനുകൂലിക്കുന്നുണ്ട്. രണ്ട് ദിവസവും നമ്മമെട്രോ സർവ്വീസ് നടത്തും.

Read More

180 ഉദ്യോഗസ്ഥർ, 26 സ്ഥലങ്ങളിൽ,25 കിലോഗ്രാം സ്വർണം,2.85 കോടി രൂപ, ആകെ 109 കോടിയുടെ രേഖകൾ ! സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിൽ “സിനിമാ സ്റ്റൈലിൽ” നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തവ ഇവയാണ്.

ബെംഗളൂരു : കന്നഡ സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിൽ 109 കോടി രൂപയുടെ അനധികൃത വരുമാനം സംബന്ധിച്ച രേഖകൾ കണ്ടെടുത്തതായി ആദായ നികുതി വകുപ്പ്. ശിവരാജ്കുമാർ, പുനീത് രാജ് കുമാർ, സുദീപ്, യാഷ് തുടങ്ങിയ നടൻമാരുടെയും സി ആർ മനോഹർ, റോക്ക് ലൈൻ വെങ്കിടേഷ് ,വിജയ് കിരങ് ഗുരു, ജയണ്ണ എന്നീ നിർമ്മാതാക്കളുടെയും വീട്ടിലാണ് പരിശോധന നടത്തിയത്. 180 ഉദ്യോഗസ്ഥർ പങ്കെടുത്തു 26 സ്ഥലങ്ങളിൽ റൈഡ് നടത്തി പിടിച്ചെടുത്തത് 25 കിലോഗ്രാം സ്വർണം,2.85 കോടി രൂപ, 11 കോടി…

Read More

ആധാര്‍-ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കല്‍ ഉടന്‍

ഡ്രൈവിംഗ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. അപകടങ്ങളുണ്ടാക്കി കടന്നുകളയുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ വഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ 106-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ പ്രഭാഷണത്തില്‍ “ഡിജിറ്റല്‍ ഇന്ത്യ” പദ്ധതിയുടെ നേട്ടത്തെപ്പറ്റി അദ്ദേഹം വിവരിക്കുകയുണ്ടായി. 123 കോടി ആധാർ കാർഡുകൾ, 121 കോടി മൊബൈൽ ഫോണുകൾ, 44.6 കോടി…

Read More

യാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് റെയില്‍വേ സ്റ്റേഷനിലും ഇനി ചെക്ക് ഇന്‍!!

train travelers

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് സ്റ്റേഷനില്‍ എത്തി ചെക്ക് ഇന്‍ ചെയ്യണമെന്ന നിബന്ധനയോട് കൂടിമാറ്റങ്ങള്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പോകേണ്ട ട്രെയിന്‍ സ്‌റ്റേഷനിലെത്തുന്നതിന് 15-20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഈ നിബന്ധനകള്‍ ഉടന്‍ പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ കുംഭമേളയോടനുബന്ധിച്ച് അലഹബാദില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള…

Read More

ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിജയത്തിന്‍റെ ചരിത്രമെഴുതി ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര സ്വന്തം. നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മഴമൂലം സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പരവിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി. അഡ്ലെയ്ഡ് ടെസ്റ്റിലും മെൽബൺ ടെസ്റ്റിലും നേടിയ വിജയത്തോടെ…

Read More

പൊതുപണിമുടക്ക് കാരണം നഗരത്തിൽ നിന്നുള്ള കേരള ആർടിസി ബസുകൾ 8 മണിക്ക് പുറപ്പെടും; കർണാടക ആർ ടി സി സർവ്വീസുകൾക്ക് മാറ്റമില്ല.

ബെംഗളൂരു : വിവിധ തൊഴിലാളി സംഘടനകൾ നാളെ പ്രഖ്യാപിച്ച പൊതുപണിമുടക്ക് കാരണം കേരളത്തിലേക്കുള്ള കേരള ആർടിസി ബസുകളെല്ലാം എട്ടു മണിക്ക് മുൻപ് സർവീസ് തുടങ്ങുന്ന രീതിയിൽ ക്രമീകരിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവരെ ഫോണിൽ വിവരമറിയിക്കും.സർവ്വീസുകൾ ഒന്നും റദ്ധാക്കിയിട്ടില്ല. നഗരത്തിലെ കെ എസ് ആർ ടി സി നമ്പറുകളിൽ ബന്ധപ്പെടാൻ ഇവിടെ ക്ലിക് ചെയ്യുക കർണാടക ആർ ടി സി യുടെ സർവ്വീസുകളിൽ മാറ്റമില്ല.  

Read More

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നയങ്ങൾ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ ആരംഭിക്കും. റയിൽവെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ട- ടാക്സി തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ എല്ലാ പ്രധാന റെയിൽവേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാൽ യാത്രക്കാർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ തീവണ്ടിയാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്ദാനം മോദിയുടെ…

Read More

ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായി ഉയര്‍ത്തും.

ബെംഗളൂരു: നഗരത്തിൽ  ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായി ഉയര്‍ത്തും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഇടാക്കാനാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി  നടത്തിയ  ചര്‍ച്ചയില്‍ ധാരണയായത്. നിലവില്‍ രണ്ട് കിലോമീറ്ററിന് 25 രൂപയാണ് മിനിമം നിരക്ക്. എല്‍പിജി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന നിലപാടിലാണ് ഓട്ടോ തൊഴിലാളികള്‍. പുതിയ നിരക്ക് അടുത്ത ദിവസം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

Read More
Click Here to Follow Us