ചെന്നൈ: പറക്കുന്നതിനിടെ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. ഇന്‍ഡിഗോ എയര്‍ ബസ് വിമാനം 320 ആണ് തിരിച്ചിറക്കിയത്. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകേണ്ടിയിരുന്നതായിരുന്നു വിമാനം.
വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനുള്ളില്‍ വലിയ ശബ്ദത്തോടെ എന്‍ജിനുള്ളില്‍ നിന്ന് പുക ഉയരുകയും വിമാനം ശക്തിയായി വിറയ്ക്കുകയും ചെയ്തു. ഇതോടെമുന്നറിയിപ്പ് ലഭിക്കുകയും വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കുകയുമായിരുന്നു.
എന്‍ജിന്റെ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വ്യോമഗതാഗത മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുടെ എൻജിൻ പിടിപ്പിച്ചതായിരുന്നു വിമാനം. എൻജിനും വിമാനവും മുമ്പും ഇൻഡിഗോയ്ക്ക് പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. ഇരുകമ്പനികളിൽനിന്നും നഷ്ടപരിഹാരവും വാങ്ങിയിട്ടുണ്ട്.
വ്യോമയാനമന്ത്രാലയം ഈ വിഷയത്തെ ഗൗരവമായെടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച വിശകലനം ചെയ്യുമെന്നും വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗബേ പറഞ്ഞു. ഡിസംബർ 10-ന് ജയ്‌പുർ-കൊൽക്കത്ത വിമാനത്തിൽ യാത്രയ്ക്കിടെ പുകയുയർന്നിരുന്നു. സംഭവം എ.എ.ഐ.ബി. അന്വേഷിച്ചുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.