ബെംഗളുരു: കഴിഞ്ഞ 14 ന് ക്ഷേത്ര ഭക്ഷണത്തിൽ വിഷം ചേർത്ത് അനേകം പേർ മരിക്കാനിടയായ സംഭവത്തിൽ 3 പേർ വീണ്ടും ചികിത്സ തേടി. സംഭവത്തിൽ 17 പേർ മരണമടഞ്ഞിരുന്നു. കിച്ചുഗട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം നടന്നത്, ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട 3 പേേരാണ് വീണ്ടും ചികിത്സ തേടി എത്തിയിരിക്കുന്നത്.
Read MoreYear: 2018
അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ നിര്‍ണ്ണായക പ്രസ്താവനയുമായി ബാബാ രാംദേവ് രംഗത്ത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ലെന്ന് ബാബാ രാംദേവ് അഭിപ്രായപ്പെട്ടു. താന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ ആരെയും പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും രാംദേവ് പറഞ്ഞു. കൂടാതെ, അടുത്ത തിരഞ്ഞെടുപ്പ് അതീവ ശക്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ളതോ ആയി ഇന്ത്യയെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തെയും ലോകത്തെയും ആത്മീയ വഴിയില്‍ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read Moreഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനനീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപയാണ് പ്രവര്‍ത്തന ലാഭമുണ്ടാക്കിയത്. എന്നാല്‍, ലാഭവിഹിതം മുഴുവന്‍ കിട്ടാക്കട നീക്കിയിരുപ്പിനായാണ് ഉപയോഗിച്ചത്. രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റുകളുടെതാണ്. ഭീമമായ ഇത്തരം കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും…
Read Moreനഗരത്തിൽ “പബ്ജി”യുടെ വിളയാട്ടം തുടരുന്നു;ഓൺലൈൻ ഗെയിമിന് അടിമയായ വിദ്യാർത്ഥിയെ ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു : യുവാക്കളേയും വിദ്യാർത്ഥികളേയും മൊബൈലിന് മുന്നിലും വിർച്വൽ ലോകത്തും പിടച്ചിരുത്തിയ ഓൺലൈൻ ഗെയിം ആണ് പബ്ജി (PUBG), ഒരു ഗെയിം എന്നതിലുപരി അതിന് അടിമയാകുകയും വെർച്വൽ ലോകത്തോട് മാത്രം അഭിരമിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് ഏറ്റവും പുതിയ വാർത്തകൾ. ഒരു മാസത്തിൽ 40 പേരോളം ഈ ഓൺലൈൻ ഗെയിമിന്റെ പേരിൽ ചികിൽസ തേടുന്നതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ ഗണത്തിലേക്ക് ഒരു വിദ്യാർത്ഥികൂടി. തുടർച്ചയായി സ്കൂളിൽ പോകാൻ താൽപര്യമില്ലായ്മ പ്രകടിപ്പിച്ച വിദ്യാർത്ഥിയെ ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഓൺലൈൻ ഗെയം ആണ് ഇതിലെ…
Read Moreഇന്തോനേഷ്യയിലെ സുനാമി; മരണം 373 കവിഞ്ഞു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മരണം 373 കടന്നു. 1400 ലധികം പേർക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീരമേഖല തകർന്നടിഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ശക്തമായ തിരയേറ്റം തുടരുന്നതിനാൽ സുനാമി ജാഗ്രതാ നിർദ്ദേശം ഇന്നത്തേക്ക് കൂടി നീട്ടി. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്നിപർവതത്തിൽ നിന്ന് തുടർ സ്ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.…
Read Moreഏപ്രിൽ ഒന്നുമുതൽ രാജ്യത്താകെ പ്രീ-പെയ്ഡ് വൈദ്യുത മീറ്ററുകൾ
ന്യൂഡല്‍ഹി: അടുത്തവർഷം ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ വൈദ്യുത മീറ്ററുകള്‍ പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകളാക്കാന് നീക്കം. പ്രീ-പെയ്ഡ് സിം കാർഡിന്റെ മാതൃകയിൽ ആവശ്യാനുസരണം റീച്ചാർജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനമാണിത്. ഔദ്യോഗിക നിർദേശം സംസ്ഥാനങ്ങൾക്ക് വൈകാതെ നൽകും. കേന്ദ്ര ഊർജ സഹമന്ത്രി ആർ.കെ. സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യമൊട്ടാകെ 2.26 കോടി പുതിയ മീറ്ററുകൾ സ്ഥാപിച്ചെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ബില്ലുകൾ കൃത്യമായി വിതരണംചെയ്യുന്നതിലും തുക ഈടാക്കുന്നതിലുമുണ്ടായ തടസ്സവും ഉയർന്ന ബിൽ നിരക്കിനെച്ചൊല്ലിയുള്ള പരാതിയും വർധിച്ചതോടെയാണ് പ്രീ-പെയ്ഡ് മീറ്ററുകളിലേക്ക് മാറാൻ സർക്കാർ തീരുമാനിച്ചത്. പ്രീ പെയ്ഡ് ആകുമ്പോള്‍ ഒരുമാസത്തേക്ക് നിശ്ചിത…
Read Moreആന്‍ഡമാനിലെ മൂന്നുദ്വീപുകളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റുന്നു
പോര്‍ട്ട് ബ്ലെയര്‍: ദേശീയ സ്വാതന്ത്ര ചരിത്രത്തിലടക്കം ഏറെ പ്രാധാന്യമുള്ള ആന്‍ഡമാന്‍ നിക്കോബാറിലെ മൂന്ന് പ്രധാന ദ്വീപുകളുടെ പേര് മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ ദ്വീപുകളായ റോസ് ദ്വീപ്, നെയില്‍ ദ്വീപ്, ഹാവ്ലോക്ക് ദ്വീപ് എന്നിവയുടെ പേരുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്യാനൊരുങ്ങുന്നത്. ഇവയുടെ പേരുകള്‍ യഥാക്രമം നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് പേര് മാറ്റുന്നത്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്‍ഡമാന്‍ സന്ദര്‍ശന വേളയില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ബാക്കി നടപടി ക്രമങ്ങളെല്ലാം ആഭ്യന്തര വകുപ്പ്…
Read Moreദയ വേണ്ടാ, കൊന്നുകളഞ്ഞേയ്ക്ക്: കുമാരസ്വാമിയുടെ വിവാദ ഫോണ്‍ സംഭാഷണം
ബംഗളൂരു: ജെ.ഡി.എസ് നേതാവിനെ കൊന്നവരോട് അതേ നാണയത്തില്‍ പ്രതികാരം ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നിദ്ദേശം നല്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജെ.ഡി.എസിലെ പ്രാദേശിക നേതാവിന്റെ കൊലപാതകികളെ കൊന്നു കളയണമെന്ന് മുതിര്‍ന്ന പൊലിസ് ഓഫീസര്‍ക്ക് നല്കിയ നിര്‍ദേശമാണ് പുറത്തായത്. കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യചാനലാണ് പുറത്തുവിട്ടത്. ഒരു ദയാദാക്ഷിണ്യം കൂടാതെ പ്രതികളെ വെടിവയ്ക്കാനാണ് അദ്ദേഹം വീഡിയോയില്‍ നിര്‍ദ്ദേശിക്കുന്നത്. ‘പ്രകാശ് നല്ല മനുഷ്യനായിരുന്നു. ഇത്രയും നല്ല മനുഷ്യന് കൊല്ലപ്പെട്ടവാര്‍ത്ത കേട്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ നടുങ്ങിപ്പോയി. ഞാന്‍ ഏറെ നിരാശാജനകനാണ്. ആരാണ് അദ്ദേഹത്തെ…
Read Moreകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; ഫെബ്രുവരി 1 മുതൽ
ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ . ചാമ്പ്യൻഷിപ്പ്കർണാടക കളരിപ്പയറ്റ് അസോസിയേഷനുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 500 -ഓളം പേർ മത്സരത്തിലായി പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തുന്നത്. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് കളരിപ്പയറ്റ് സെമിനാറും സംഘടിപ്പിക്കും.
Read Moreകേസുകളിൽ കുടുങ്ങിയ വിജയ് മല്യക്കെതിരെ പാപ്പർ കേസും
ബാങ്കുകളുടെ കടം തിരിച്ചടവ് കേസിൽ കുരുങ്ങിയ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ പാപ്പർ കേസും. 9,000 കോടി തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകൾ മല്യക്കെതിരെ നൽകിയ പാപ്പർ ഹർജി അടുത്ത വർഷംആദ്യം ലണ്ടൻ ഹൈക്കോടതി വാദം കേൾക്കും. മല്യയുടെ ബെംഗളുരുവിലുള്ള ഫ്ലാറ്റുകളും കെട്ടിടങ്ങളും വാടകക്ക് നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Read More