പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ടി വി ചാത്തുക്കുട്ടി നായർ പുരസ്കാരം.

ബെംഗളൂരു : പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ചാത്തുക്കുട്ടി പുരസ്‌കാരം.

സ്വാതന്ത്ര്യ സമരസേനാനിയും വൈക്കം സത്യാഗ്രഹ സമര നേതാക്കളിൽ ഒരാളുമായ ടി. വി ചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വിവർത്തനത്തിനുള്ള പുരസ്‌കാരമാണ് ഉദ്യാന നഗരിയുടെ സ്വകാര്യ അഹങ്കാരമായ സുധാകരൻ രാമന്തളിക്ക് ലഭിച്ചത്.

“രാമപുരത്തിന്റെ കഥ”ആണ് സുധാകരൻ രാമന്തളിയുടെ ശ്രദ്ധിക്കപ്പെട്ട ഒരു കൃതി.കന്നഡ ഭാഷയിലുള്ള നിരവധി കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ജ്ഞാനപീഠ ജേതാവായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖര സൂര്യ, മഹമ്മൂദ് ഗാവാൻ, ശിവനദാംഗൂര തുടങ്ങിയ പ്രശസ്തമായ കന്നഡ ഭാഷയിലുള്ള രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ശ്രീ സുധാകരൻ രാമന്തളിയാണ്.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന കനകദാസന്റെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും ശ്രീ സുധാകരൻ രാമന്തളിയാണ്.

വലതുപക്ഷ വിമർശകനും സിനിമാതാരവുമായ ശ്രീ പ്രകാശ് രാജിന്റെ ” നമ്മെ വിഴുങ്ങുന്ന മൗനം” മറ്റൊരു പ്രധാന വിവർത്തനമാണ്.

പുരസ്കാരലബ്ധിയുടെ നിറവിൽ നിൽക്കുന്ന ഉദ്യാനനഗരത്തിന്റെ സ്വന്തം എഴുത്തുകാരന് ബെംഗളൂരു വാർത്തയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us