ബെംഗളൂരു : മാര്‍ത്തള്ളിയില്‍ 5 നില കെട്ടിടം ചെരിഞ്ഞു;പി ജി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 50 ല്‍ അധികം പേരെ രക്ഷപ്പെടുത്തി;മൂന്ന് നില മാത്രം നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നിടത്ത് അനധികൃതമായി 5 നില നിര്‍മിച്ച കെട്ടിട ഉടമ ശിവ പ്രസാദിനെ എച് എ എല്‍ പോലീസ് അറെസ്റ്റ് ചെയ്തു. അശ്വത് നഗർ 6th ക്രോസിലാണ് സംഭവം. താമസക്കാരായ അന്‍പതോളം പേരെ പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.മൂന്ന് നില മാത്രം നിര്‍മ്മിക്കാന്‍ അനുമതി ഉള്ള സ്ഥലത്ത് ശക്തിയില്ലാത്ത അടിത്തറയുടെ മേലെ കെട്ടിടം നിര്‍മിക്കുകയായിരുന്നു. ശിവപ്രസാദിന് എതിരെ…
Read MoreDay: 9 December 2018
ചരിത്രമെഴുതി “ജസ്റ്റ് 5000”; 24 മണിക്കൂറില്‍ ഈ ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം കണ്ടത് 10000ല്‍ അധികം ആളുകള്‍.
ബെംഗളൂരു : ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നഗരത്തിലെ മലയാളി യുവാക്കൾ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജസ്റ്റ് 5000 ചരിത്രം രചിക്കുകയാണ്.റിലീസ് ചെയ്തു വെറും 24 മണിക്കൂറിനുള്ളില്‍ പതിനായിരത്തില്‍ അധികം വ്യുസ് ആണ് യു ടുബില്‍ രേഖപ്പെടുത്തിയത്. ആദ്യാവസാനം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹ്രസ്വചിത്രം പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധേയമാണ്, സജിന സത്യൻ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീരാജ് എസ് ആണ്.സംഗീതം ഫെറി, ഛായാഗ്രാഹണം അക്ഷയ് അമ്പാടി, എഡിറ്റിംഗ് അംജത് ഹസൻ.പ്രൊഡക്ഷൻ കട്രോളർമാർ പ്രജിത് നമ്പിയാർ, ഷെറിൻ ഇബ്രാഹിം സേട്ട് എന്നിവരാണ്. ശ്രുതി നായർ,…
Read Moreപതിനേഴുകാരനായ മകന്‍ അമ്മയെ ചൂലിന് പൊതിരെ തല്ലി; കാരണം പഠനനിലവാരം അയല്‍വാസിയുമായി ചര്‍ച്ച ചെയ്തതിന്!
ബെംഗളൂരു: പഠനത്തിൽ പിന്നോക്കമായത്തിന്റെ ആശങ്ക അമ്മ അയൽവാസിയുമായി പങ്കു വെച്ചതിന് പതിനേഴ് വയസുള്ള മകൻ അമ്മയെ ചൂലിന് പൊതിരെ തല്ലി. അമ്മയെ അടിക്കരുതെന്നും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പോലീസിന് നല്‍കുമെന്നും പെണ്‍കുട്ടി പറയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇതും അവഗണിച്ച് മാതാവിനെ ചൂലിന് അടിക്കുകയും ദൃശ്യങ്ങള്‍ പോലീസിന് നല്‍കിയാല്‍ മര്‍ദ്ദിക്കുമെന്ന് സഹോദരിയേയും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയെ ചൂലിന് തല്ലുന്ന ദൃശ്യം ജെ.പി നഗര്‍ പോലീസിന് കെമാറിയത്. ഇതേ തുടര്‍ന്ന് ആണ്‍കുട്ടി സ്റ്റേഷനില്‍ എത്തി മാപ്പ് പറയുകയും ഇനി ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കിയതോടെയാണ് പോലീസ് വിട്ടയച്ചത്.…
Read Moreപ്രതീക്ഷിക്കാത്ത രൂപത്തില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍!
ന്യൂയോര്‍ക്ക്: ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത തരത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിയില്‍ മനുഷ്യനോടൊപ്പമുണ്ടെന്ന് ഗവേഷകര്‍. നാസ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ സില്‍വിയോ പി കോളമ്പാനോയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെച്ചത്. ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമാകാമെന്നും മനുഷ്യരുടെ മനസിലുള്ള രൂപമില്ലാത്തതിനാല്‍ തിരിച്ചറിയാനാകില്ലെന്നും അദ്ദേഹം പറയുന്നു. ഇവയെ കണ്ടെത്താന്‍ പുതിയ പഠനം തന്നെ ആരംഭിക്കണമെന്ന് സില്‍വിയോ പി കോളമ്പാനോ പറയുന്നു. സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് അസാധ്യമായ അവസ്ഥയില്‍ അന്യഗൃഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് മനുഷ്യന്‍റെ ശാസ്ത്ര പുരോഗതിയുടെ…
Read Moreഐഐഎസ്.സി സ്ഫോടനം: പ്രഫസർമാർക്കെതിരെ സുരക്ഷാവീഴ്ച്ചക്ക് കേസെടുത്തു.
ബെംഗളൂരു: ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തറിച്ച് ഗവേഷകൻ മനോജ് കുമാർ മരിച്ച സംഭവത്തിൽ ഐഐഎസ് സി പ്രഫസർമാർക്കെതിരെ സുരക്ഷാവീഴ്ച്ചക്ക് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്. മരിച്ച മനോജ് കുമാറിന്റെ ഭാര്യയ്ക് ഐഐഎസ്.സി 10 ലക്ഷം നഷ്ടപരിഹാരം നൽകി.
Read Moreകണ്ണൂര്‍ വിമാനത്താവളം ഉത്ഘാടനം ചെയ്യപ്പെടുമ്പോള്‍ കലാകാരനായ അജയ് ന് നിരവധി പോരാട്ടത്തിന് ശേഷം നേടിയ നീതിയുടെ വിജയം.
കണ്ണൂര്‍ : ഇന്ന് കണ്ണൂര്‍ വിമാനത്താവളം ഉത്ഘാടനം ചെയ്യപ്പെട്ടു,കൂടുതല്‍ പേര്‍ അറിയാത്ത ഒരു കലാകാരന്റെ വേദനയും ഈ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട തെയ്യത്തിന്റെ ചിത്രം അജയ് പി കെ എന്നാ കലാകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൃഷ്ട്ടിച്ചതായിരുന്നു ,എന്നാല്‍ യഥാര്‍ത്ഥ സൃഷ്ട്ടാവില്‍ നിന്ന് അനുമതി വാങ്ങാതെയും കടപ്പാട് പോലും വക്കതെയും ആണ് വിമാനത്താവളത്തില്‍ പുന സൃഷ്ട്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട് അജയ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇവിടെ വായിക്കാം. എന്നാല്‍ പിന്നീട് അധികൃതര്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അജയിന് അനുകൂലമായി ഒരു…
Read Moreദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ വായു കർണ്ണാടകയിൽ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ അന്തരീക്ഷ വായു കർണ്ണാടകയിലെന്ന് പഠനങ്ങൾ. സംസ്ഥാനത്ത് 1 ലക്ഷം പേരിൽ 95 പേരോളം വായു മലിനീകരണത്താൽ മരിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ ശരാശരിയായ 90നെക്കാൾ മുകളിലാണിത്.
Read Moreട്രാൻസ്ജെൻഡറിന് സെക്രട്ടറിയേറ്റ് ജോലി സ്ഥിരമാക്കി
ബെംഗളൂരു: നിയമ നിർമ്മാണ സെക്രട്ടറിയേറ്റിൽ ട്രാൻസ്ജെൻഡറിന് കർണ്ണാടക സർക്കാർ സ്ഥിര നിയമനം നൽകി. ഡിഗ്രൂപ്പ് വിഭാഗത്തിൽ കരാർ ജോലി ചെയ്തിരുന്ന ആൾക്കാണ് ജോലി സ്ഥിരമാക്കി നൽകിയത്.
Read Moreഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് തുടർച്ചയായി രണ്ടു വർഷം പീഡിപ്പിക്കുകയും ഗർഭമലസിപ്പിക്കുകയും ചെയ്ത കേസിൽ കന്നഡ നടൻ അറസ്റ്റിൽ;യുവതിയുടെ ഭാവിവരന് നഗ്നചിത്രങ്ങൾ അയച്ച് കൊടുത്തതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.
ബെംഗളൂരു : യുവതിയെ രണ്ടു വർഷത്തോളം ഭീഷണിപ്പെടുത്തി പീഡനത്തിന് വിധേയനാക്കിയ കേസിൽ ഒളിവിലായിരുന്ന കന്നഡ നടൻ കരൺ മഹാദേവ് എന്നറിയപ്പെടുന്ന മഞ്ചുനാഥ് (25) അറസ്റ്റിൽ. രണ്ട് വർഷം മുമ്പ് ആണ് യുവതി ഫേസ് ബുക്കിലൂടെ നടനെ പരിചയപ്പെടുന്നത്, നൃത്തവും സംഗീതവും പഠിപ്പിക്കാമെന്നും സിനിമാപ്രവർത്തകർക്ക് പരിചയപ്പെടുത്തി നൽകി അവസരങ്ങൾ വാങ്ങി നൽകാം എന്നും ഉറപ്പ് നൽകി.നൃത്തം പഠിക്കാൻ ജ്ഞാന ഭാരതിക്ക് സമീപമുള്ള സ്റ്റുഡിയോയിൽ യുവതി നിത്യ സന്ദർശകയായി, പിന്നീട് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി, വഴങ്ങാതിരുന്ന സമയങ്ങളിൽ പഴയ വീഡിയോ ക ളും മറ്റും കാണിച്ച്…
Read More