പ്രതീക്ഷിക്കാത്ത രൂപത്തില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍!

ന്യൂയോര്‍ക്ക്: ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത തരത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിയില്‍ മനുഷ്യനോടൊപ്പമുണ്ടെന്ന് ഗവേഷകര്‍‍.

നാസ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ സില്‍വിയോ പി കോളമ്പാനോയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെച്ചത്.

ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമാകാമെന്നും മനുഷ്യരുടെ മനസിലുള്ള രൂപമില്ലാത്തതിനാല്‍ തിരിച്ചറിയാനാകില്ലെന്നും അദ്ദേഹം പറയുന്നു.

ഇവയെ കണ്ടെത്താന്‍ പുതിയ പഠനം തന്നെ ആരംഭിക്കണമെന്ന് സില്‍വിയോ പി കോളമ്പാനോ പറയുന്നു.

സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് അസാധ്യമായ അവസ്ഥയില്‍ അന്യഗൃഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് മനുഷ്യന്‍റെ ശാസ്ത്ര പുരോഗതിയുടെ ഒരു നൂറ് ഇരട്ടിയെങ്കിലും മുന്നിലാണ്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

അന്താരാഷ്ട്ര ശാസ്ത്രജ്ഞൻമാർക്കിടയിൽ വൻ ചർച്ചയായിരിക്കുകയാണ് കൊളമ്പാനൊയുടെ പ്രസ്താവന.

എന്നാല്‍ അന്യഗൃഹ ജീവികള്‍ ഭൂമിയില്‍ ഉണ്ടാകാനുള്ള ഒരു സാധ്യത മാത്രമാണ് താന്‍ പറഞ്ഞതെന്ന് എന്നാണ് പിന്നീട് സില്‍വിയോ പി. കോളമ്പാനോ ഇതിനെ വിലയിരുത്തിയത്.

നാസയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വൻ പ്രാമുഖ്യത്തോടെ തന്നെ കോളമ്പാനോയുടെ അഭിപ്രായം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തില്‍ അന്യഗൃഹ ജീവികളെ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുന്നുണ്ട്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

അടുത്തിടെ അയര്‍ലാന്‍റ് തീരത്ത് യുഎഫ്ഒ കണ്ടതായി ചില വ്യോമയാന പൈലറ്റുകള്‍ സാക്ഷ്യപ്പെടുത്തിയത് ഇതുവരെ ശാസ്ത്രലോകം നിഷേധിച്ചിട്ടില്ല.

ഇത് കൂടാതെ കഴിഞ്ഞവര്‍ഷം സൗരയൂഥത്തില്‍ എത്തിയ ഔമാമുവ എന്ന പാറക്കഷണ൦ അന്യഗൃഹ പേടമാണെന്ന് അന്ന് വാദം ഉയര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts