ബെംഗളൂരു: അസുരരാജാവായ മഹാബലിയും ഭരണവും പിന്നീട് വാമനനായി മഹാവിഷ്ണു വേഷം മാറി വന്ന് പാതാളത്തിലേക്ക് ചവുട്ടിത്തഴ്ത്തിയതായിട്ടുള്ള മലയാളികള്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടത് ഇല്ല,ആ ജന സ്വീകാര്യനായ ഭരണാധികാരി പാതാളത്തില്‍ നിന്ന് തന്റെ പ്രജകളെ കാണാന്‍ ഒരു ദിനം തിരിച്ചു വരുമെന്നും അതിനെ നമ്മള് മലയാളികള്‍ ഓണം എന്നും വിളിക്കും.സാധാരണ സെപ്റ്റംബര്‍ ഓഗസ്റ്റ് മാസങ്ങളില്‍ ആണ് നമ്മള് ഓണം ആഘോഷിക്കറുള്ളത്.
എന്നാല്‍ ഇതേ ഐതീഹ്യതിന്റെ ചുവടു പിടിച്ചുള്ള ഒരു ആഘോഷം ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ ഉണ്ട് അത് കര്‍ണാടകയിലും ആന്ധ്രയുടെ ചില ഭാഗങ്ങളിലും “ബലിപാട്യമി” എന്നറിയപ്പെടുന്നു,മഹാരാഷ്ട്രയില്‍ “ബലിപ്രതിപാദ”.ഐതീഹ്യം മുകളില്‍ പറഞ്ഞത് തന്നെയാണ്,തന്റെ പ്രജകളെ കാണാന്‍ ബലി മഹാരാജാവ് എഴുന്നെള്ളുന്ന ദിവസം ആണ് ഇന്ന്.
സാധാരണ ദീപാവലിയുടെ നാലാമത്തെ ദിവസമാണ് ബാലിപാദ്യ ആഘോഷിക്കുന്നത്,ഹിന്ദു കലണ്ടറില്‍ കാര്‍ത്തിക മാസം ആരംഭിക്കുന്നതും ഇതേ ദിവസമാണ്,ഗുജറാത്തില്‍ ഈ ദിവസം അവരുടെ പുതുവര്‍ഷവുമാണ്.
ഏകദേശം ഓണം പോലെ തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലും ബലിപാട്യമി ദിനം കൊണ്ടാടുന്നത്.രാവിലെ എണ്ണതേച്ചു “ശികകായ്” തേച്ച് കുളിച്ച്,ശരീരത്തിനെയും മനസ്സിനെയും ശുദ്ധമാക്കുന്നു.നല്ല വസ്ത്രം ധരിക്കുന്നു,ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങളും മധുരവും വിതരണം ചെയ്യുന്ന്.വൈകുന്നേരം വീടുകളിലും ക്ഷേത്രങ്ങളിലും ദീപാലങ്കാരങ്ങള്‍,പിന്നെ “മാവേലി നാട് വാണീടും കാലം”ത്തിനു സമാനമായ പ്രാദേശിക ഭാഷകളില്‍ ഉള്ള ഗാനം ഉരുവിടുന്നു.
ഉത്തരേന്ത്യയില്‍ ഇന്നേ ദിവസം ചൂത് കളിയ്ക്കാന്‍ ഉള്ള ദിനമാണ് ,ആറു മുഖങ്ങള്‍ ഉള്ള കട്ട (ഡയസ്) ഉപയോഗിച്ച് കുടുംബംഗങ്ങള്‍ ചൂത് കളിക്കുന്നു.ശിവ ഭഗവന്‍ പാര്‍വതിയെ ചൂത് കളിച്ചു തോല്‍പ്പിക്കുകയും ,മകന് കാര്ത്തികേയന് പാര്‍വതിയെ തോല്‍പ്പിക്കുകയും ,കാര്‍ത്തികേയനെ ഗണപതി തോല്‍പ്പിക്കുകയും ചെയ്തതിന്റെ ഓര്‍മ്മക്കാണ് ഈ ആഘോഷം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.