അമൃത്സര്‍ : അമൃത്‍സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി വന്‍ ദുരന്തം. അപകടത്തില്‍ 30 പേര്‍ മരിച്ചതായി ആദ്യ റിപ്പോര്‍ട്ട്. അമൃത്സറിലെ ധോബി ഖട്ടില്‍ വൈകിട്ട് 6.30ഓടെയാണ് ദുരന്തം സംഭവിച്ചത്. ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. ട്രാക്കിലുണ്ടായിരുന്നവരാണ് അപകടടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടില്ല. എഴുനൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read MoreDay: 19 October 2018
ദീലിപിനെ ‘അമ്മ’ പുറത്താക്കി; രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് മോഹന്‍ലാല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് ‘അമ്മ’യില്‍ നിന്നും രാജിവച്ചതായി സംഘടന’ അദ്ധ്യക്ഷന്‍ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപിന്‍റെ രാജി ചോദിച്ച് വാങ്ങുകയായിരുന്നുവെനന്നും രാജി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് രാജി തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിക്കപ്പെട്ട വിവിധ ആരോപണങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടിയും നല്‍കി. അതില്‍ മുഖ്യമായത് ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാരെന്ന്തന്നെ വിളിച്ചു എന്നതാണ്. മുന്‍പ് അഭിനേത്രികളെ ‘നടിമാര്‍’ എന്ന് വിളിച്ചതിന് ആക്ഷേപമുയര്‍ന്നിരുന്നു. മൂന്ന് നടിമാര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും…
Read Moreഇനി സിഗ്നലുകളില്‍ കാത്ത് നില്പ് കുറയും;പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സെൻസർ അധിഷ്ഠിത സ്മാർട് ട്രാഫിക് സിഗ്‌നലുകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്.
ബെംഗളൂരു : സെൻസർ അധിഷ്ഠിത സ്മാർട് ട്രാഫിക് സിഗ്‌നലുകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്.20 ജംക്‌ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് 100 ജംക്‌ഷനുകളിൽ കൂടി സ്മാർട് സിഗ്‌നലുകൾ സ്ഥാപിക്കുന്നത്. ഇതിനുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു നൽകി.സിഗ്‌നലുകളിലെ കാത്തുനിൽപ് ഒഴിവാക്കാമെന്നതാണ് സ്മാർട് സിഗ്‌നലുകളുടെ മെച്ചം. വശങ്ങളിൽ നിന്ന് വാഹനങ്ങൾ വരുന്നില്ലെങ്കിൽ ഉടൻ തന്നെ ചുവപ്പ് മാറി പച്ച ലൈറ്റ് തെളിയും. സിഗ്‌നൽ ലൈറ്റിന് താഴെ സ്ഥാപിക്കുന്ന ക്യാമറയും ഡിറ്റക്ടറും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. രാത്രി കാലങ്ങളിലാണ് സ്മാർട് സിഗ്‌നലുകൾ ഏറെ…
Read Moreപോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ല എന്ന് അറിയിച്ചതിന് ശേഷം പുതിയ ഒരു യുവതി മലകയറുന്നു.
പമ്പ : പമ്പയില്‍ നിന്ന് ശബരി മലയിലേക്ക് യാത്ര ചെയ്യാന്‍ മേരി സ്വീറ്റി എന്ന പുതിയ യുവതി രംഗത്ത്,സ്വാമി അയ്യപ്പന്‍ റോഡില്‍ വച്ച് ശ്രദ്ധയില്‍ പെട്ട യുവതിയുമായി പോലീസ് ചര്‍ച്ച തുടരുകയാണ്. ഷാര്‍ജ യില്‍ മാധ്യമ പ്രവര്‍ത്തകയാണ് എന്നാണ് അറിയിച്ചത്,വയസ്സ് 46 ആണ് എന്നും അറിയിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്.ഇപ്പോള്‍ അവര്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ ഉണ്ട്.
Read Moreശബരിമലയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയുടെ വീട് തകര്‍ത്തു.
കൊച്ചി: ശബരിമലയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം. യുവതിയുടെ വീട് ഒരു സംഘം തല്ലിത്തകര്‍ത്തു. ഇന്ന് രാവിലെയാണ് ഐജി ശ്രീജിത്ത് അടക്കമുള്ള പൊലീസ് സംഘത്തിന്‍റെ അകമ്പടിയോടെ രഹ്ന അടക്കം രണ്ട് യുവതികള്‍ മലകയറിയത്. എന്നാല്‍ ഭക്തര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തിനടുത്ത് എത്തിയ യുവതികള്‍ തിരിച്ചുമടങ്ങിയത്. വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണന എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിന് സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. വിശ്വാസികളായ സ്ത്രീകള്‍…
Read Moreകളി മാറി;തന്ത്രിമാരുടെയും മേല്‍ശാന്തിമാരുടെയും പരികര്‍മികള്‍ പൂജകള്‍ ബഹിഷ്ക്കരിച്ചു കൊണ്ട് പ്രതിഷേധിക്കുന്നു;ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതിഷേധത്തില്‍.
സന്നിധാനം : തന്ത്രിമാരുടെയും മേല്‍ശാന്തിമാരുടെയും പരികര്‍മികള്‍ പൂജകള്‍ ബഹിഷ്ക്കരിച്ചു കൊണ്ട് പ്രതിഷേധിക്കുന്നു;ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതിഷേധത്തില്‍.നട തുറന്നിരിക്കുന്നുണ്ട് എങ്കിലും പൂജകള്‍ ഒന്നും നടക്കുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രതിഷേധത്തിന് ശബരിമല സാക്ഷ്യം വഹിക്കുന്നത്.സ്വാമി ശരണം വിളിച്ചു കൊണ്ട് പതിനെട്ടാം പടിക്ക് താഴെയാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.എന്നാല്‍ ഭക്തന്മാരേ ശബരിമലയിലേക്ക് കടത്തിവിടുന്നുണ്ട്. നെയ്യഭിഷേകം കഴിഞ്ഞു ഇനി 11 മണിക്ക് കളഭാ ഭിഷേകം നടത്തേണ്ടതുണ്ട്,എന്നാല്‍ പരികര്‍മ്മികള്‍ എല്ലാം പൂജക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്യാതെ ആണ് പ്രതിഷേധിക്കുന്നത്.
Read Moreരഹന ഫാത്തിമയെ തള്ളിപ്പറഞ്ഞ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍;പിന്മാറ്റത്തിന് ന്യായീകരണവുമായി മന്ത്രി.
ശബരിമല കയറാന്‍ തയ്യാറായി വന്ന രഹന ഫാത്തിമ അടക്കം ഉള്ള ആക്ടി വിസ്റ്റുകളെ തള്ളിപറഞ്ഞ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍,ആക്ടിവിസ്റ്റ് കളെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ല,എന്നാല്‍ ഭക്തരെ സംരക്ഷിക്കാം തയ്യാറാണ്.പോലീസ് കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഏത് പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം മലകയറുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് രഹ്ന ഫാത്തിമ. കറുപ്പ് വസ്ത്രവും, മാലയുമൊക്കെ അണിഞ്ഞ് മലകയറാൻ തയ്യാറാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ഫോട്ടോയും പോസ്റ്റ്…
Read Moreചെന്നൈയ്ന്‍ എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കൊമ്പുകുത്തിച്ചു.
ഏഴു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചുകയറിയത്. ബര്‍ത്തോലോം ഒഗ്‌ബെച്ചെയുടെ ഹാട്രിക്കാണ് ചാംപ്യന്‍മാരുടെ തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 29, 37, 39 മിനിറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ ഹാട്രിക്ക് നേട്ടം. നാലാമത്തെ ഗോള്‍ 54ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജസിന്റെ വകയായിരുന്നു. ചെന്നൈക്കു വേണ്ടി തോയ് സിങ് ഇരട്ടഗോള്‍ നേടി. മറ്റൊരു ഗോള്‍ നോര്‍ത്ത്ഈസ്റ്റ് താരം ബോര്‍ജസിന്റെ സംഭാവനയായിരുന്നു. രണ്ടു ഗോളുകള്‍ക്കു പിറകില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് കളിയിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. നാലാം മിനിറ്റില്‍ത്തന്നെ ബോര്‍ജസിന്റെ…
Read Moreചരിത്ര സംഭവം! മലകയറി മോഡല്‍ രഹന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും.
പമ്പ: പതിനെട്ടാം പടി കയറാൻ ഇരുമുടി കെട്ടുമായി മല ചവിട്ടുന്നത് രഹ്ന ഫാത്തിമ. കൊച്ചിക്കാരി സന്നിധാനത്തേക്ക് പോകുന്നത് കറുത്ത വസ്ത്രം അണിഞ്ഞാണ്. ബിഎസ് എൻ എൽ ജീവനക്കാരി സന്നിധാനത്ത് എത്തിയാൽ അയ്യപ്പ ദർശനത്തിന് അനുവദിക്കേണ്ടി വരും. ഹൈദരാബാദിലെ മോജോ ടിവി ലേഖികയ്ക്കൊപ്പം യാത്ര ചെയ്യുന്നത് കിസ് ഓഫ് ലൗ സമരത്തിലൂടെ പ്രസിദ്ധയായ സാമൂഹിക പ്രവർത്തകയെന്നത് പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. കനത്ത സുരക്ഷയിൽ രണ്ട് യുവതികൾ സന്നിധാനത്തേക്ക് പോകുമ്പോൾ തടയാൻ ഭക്തരും തയ്യാറായി നിൽക്കുകയാണ്. ഇതോടെ സന്നിധാനം വീണ്ടും സംഘർഷത്തിലേക്ക് പോവുകയാണ്. ശബരിമലയിൽ ഏത്…
Read Moreകുട്ടികളുടെ വെറൈറ്റി പലഹാരം കേട്ട് ഞെട്ടി പോലീസും ജനങ്ങളും; മുത്തച്ഛന്റെ ചിതാഭസ്മം ചേര്‍ത്ത കുക്കീസ്
സാക്രമെന്റോ: വ്യത്യസ്തമായ കുക്കീസ് ഉണ്ടാക്കി വിദ്യാർഥികൾ. മുത്തച്ഛന്റെ ചിതാഭസ്മം ചേര്‍ത്ത് കുക്കീസ് തയ്യാറാക്കി വിദ്യാര്‍ഥികള്‍ വിതരണം നടത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. വീട്ടില്‍ പാകം ചെയ്ത ‘രുചികരമായ ഈ പലഹാരം’ സ്‌കൂളിലെ സഹപാഠികള്‍ സന്തോഷത്തോടെ നല്‍കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവർ സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും ഏകദേശം ഒമ്പത് സഹപാഠികള്‍ക്ക് ഈ ബിസ്‌കറ്റുകള്‍ നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കുട്ടികള്‍ ഇങ്ങനെ ചെയ്തതിന്റെ ലക്ഷ്യമെന്താണെന്നറിയില്ലെന്നും ഇക്കാര്യം കൈകാര്യം ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിട്ടുനല്‍കിയതായും പൊലീസ് വ്യക്തമാക്കി. എന്നാലിത് വീട്ടുകാര്യമാണെന്നും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നുമാണ് സ്‌കൂള്‍ അധികൃതകരുടെപക്ഷം.
Read More