ചോര്‍ച്ച എവിടെയെന്ന് ഭരണ പക്ഷത്തിനും ഒരു പിടിയുമില്ല;ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യെ ചെറുക്കാന്‍ എംഎൽഎമാരെ ഗവര്‍ണറുടെ മുന്‍പില്‍ ഹാജരാക്കും.

ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ ശ്രമങ്ങൾക്കെതിരെ കോൺഗ്രസ്, ജനതാദൾ എസ് എംഎൽഎമാരെ രാജ്ഭവനിലെത്തിച്ച് ഗവർണർ വാജുഭായി വാലയ്ക്കു മുന്നിൽ പരേഡ് നടത്തുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. തീയതി പിന്നീടു തീരുമാനിക്കും. സാമാജികരെ കൂറുമാറ്റി ഭരണത്തിലേറാമെന്ന യെഡിയൂരപ്പയുടെ വ്യാമോഹം നടക്കില്ലെന്നും പരമേശ്വര പറഞ്ഞു. അതിനിടെ,കുമാരസ്വാമി വാക്കുകൾ കരുതലോടെ പ്രയോഗിക്കണമെന്ന നിർദേശം സിദ്ധരാമയ്യ മുന്നോട്ടുവച്ചതായി സൂചന.സിദ്ധരാമയ്യയുടെ വസതിയിൽ കോൺഗ്രസ് – ദൾ യോഗം ചേർന്നു. കുമാരസ്വാമി, ജി.പരമേശ്വര, മന്ത്രി ഡി.കെ ശിവകുമാർ,ദിനേഷ് ഗുണ്ടുറാവു, ഈശ്വർ ഖണ്ഡെ തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎമാരെ ചാക്കിടാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ ചെറുക്കാനുള്ള മാർഗങ്ങളും യോഗം ചർച്ച…

Read More

ദുരിതാശ്വാസ നിധിയിലേക്ക് ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ധന സമാഹരണം ആരംഭിച്ചു;ലക്ഷ്യം 10 ലക്ഷം രൂപ.

ബെംഗളൂരു : പ്രളയാനന്തര കേരളത്തിന്‌ കൈത്താങ്ങാകാന്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ധനസമാഹരണം ആരംഭിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ നല്‍കുക എന്നാ ലക്ഷ്യവുമായാണ് ധന സമാഹരണം തുടരുന്നത്. കെ ഇ എന്‍ ട്രസ്റ്റ്‌ മുന്‍ സെക്രട്ടേറി രാമകൃഷ്ണ പിള്ള ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി കേരള സമാജം പ്രസിഡണ്ട്‌ സി പി രാധാകൃഷ്ണന്‍ അറിയിച്ചു. ഓണാഘോഷ പരിപാടികള്‍ നിര്‍ത്തിവച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കേരള സമാജം 25 ട്രക്ക് സാധനങ്ങള്‍ കേരളത്തിലേക്ക് അയച്ചിരുന്നു.

Read More

പൂജ അവധിക്ക് നാട്ടില്‍ പോകാന്‍ സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി.

ബെംഗളൂരു : പൂജ സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ ടി സി,ഒക്ടോബര്‍ 17 ന് നാട്ടിലേക്കു തിരക്ക് കൂടാന്‍ സാധ്യത ഉള്ള ദിവസങ്ങളിലേക്കാണ് കര്‍ണാടക ആര്‍ ടി സിയുടെ സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ചത്.കേരള ആര്‍ ടി സി ഇതുവരെ സ്പെഷ്യല്‍ സര്‍വീസുകളെ കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. 1381 രൂപ മുതല്‍   1591 രൂപ വരെയാണ് ടിക്കെറ്റ് ചാര്‍ജ്, സ്ഥിരം ബസുകളിലെ ടിക്കെറ്റുകള്‍ തീരുന്ന മുറക്ക് ഏറണാകുളം,തൃശൂര്‍ ,കോഴിക്കോട്,ഭാഗങ്ങളിലേക്ക് കൂടുതല്‍ സെര്‍വീസുകള്‍ പ്രഖ്യാപിക്കും.

Read More

കൃഷിയിടത്തിൽ കഞ്ചാവ് ചെടി വളർത്തി;കര്‍ഷകന്‍ അറസ്റ്റില്‍.

ബെംഗളൂരു : കൃഷിയിടത്തിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ കർഷകൻ അറസ്റ്റിൽ. നന്ദിഹിൽസിനു സമീപം എരനഹള്ളി ഗ്രാമീണവാസിയായ മുനിനാരായണപ്പ (43) ആണ് പിടിയിലായത്. ഇയാളുടെ കൃഷിയിടത്തിൽനിന്ന് 22 കഞ്ചാവ് ചെടികൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തക്കാളി, തുവരപ്പരിപ്പ് കൃഷികൾക്കിടയിലാണിതു വളർത്തിയിരുന്നത്.

Read More

ബെംഗളൂരു വാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ “ഡബ്സ് മാഷ് ചാലഞ്ചിൽ ” വിധികർത്താക്കളാകാൻ വായനക്കാർക്കും അവസരം.

ബെംഗളൂരു : ബെംഗളൂരു വാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ ഡബ്സ് മാഷ് ചാലഞ്ച് മൽസരത്തിന് ലഭിച്ചത് അഭൂത പൂർവ്വമായ പ്രതികരണമായിരുന്നു, ബെംഗളൂരു മലയാളികൾക്ക് മാത്രമായി സംഘടിപ്പിച്ച ഏറ്റവും നല്ല അഭിനേതാവിനെ കണ്ടെത്താനുള്ള ഓൺലൈൻ മൽസരത്തിൽ പങ്കെടുത്തത് 300ൽ അധികം മൽസരാർത്ഥികൾ ആയിരുന്നു. ഓരോ ഡബ്സ് മാഷും ഒന്നിനൊന്ന് മെച്ചമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ? ടൈമിംഗ്, അഭിനയം, ഭാവം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെടുത്തി ഞങ്ങളുടെ ജഡ്ജിംഗ് കമ്മിറ്റി ആറു പേർ അടങ്ങുന്ന അവസാന ലിസ്റ്റ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി വായനക്കാരുടെ ഊഴമാണ് അവസാന റൗണ്ടിൽ…

Read More

ഒടിയന്‍റെ ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ടു

കൊച്ചി: നീണ്ട നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടിയന്‍റെ ട്രെയിലര്‍ എത്തുന്നു. കായംകുളം കൊച്ചുണ്ണിയുടെ കൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിടുന്നത്. ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് പുറത്തുവിട്ടത്. ‘അതേ, ‘ഒടിയന്‍’ ട്രെയിലര്‍ എത്തുകയാണ്, കായംകുളം കൊച്ചുണ്ണി’യ്‌ക്കൊപ്പം ഒക്ടോബര്‍ 11ന്. സ്‌ക്രീനില്‍ കാണുന്നതിനു ഏതാനും മിനുറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്‍റെ പേജിലും ട്രെയിലര്‍ എത്തും’ എന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്. ചിത്രത്തിന്‍റെ റീലിസ് മുമ്പ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ്…

Read More

പായ്‌വഞ്ചിയില്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി

പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി അഭിലാഷ് ടോമിയുടെ പുതിയ സന്ദേശം എത്തി. ഗുരുതരമായ പരുക്കുണ്ടെന്നും ജിപിഎസും അടിയന്തര സന്ദേശത്തിനുള്ള റേഡിയോ ബീക്കണും പ്രവര്‍ത്തനക്ഷമമാണെന്നും സന്ദേശത്തില്‍ പറഞ്ഞു. അഭിലാഷിന്‍റെ പായ് വഞ്ചി കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍ തുടരുകയാണ്. പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിന് ഗുരുത പരിക്കേറ്റിട്ടുണ്ടെന്ന് ഇന്നലെ അയച്ച സന്ദേശത്തില്‍ അഭിലാഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്‍റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി…

Read More

മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം; റാഫേല്‍ വിമാനം ആദ്യം പറത്തി രഘുനാഥ് നമ്പ്യാര്‍

ന്യൂഡൽഹി: മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷൻ ഇന്ത്യക്കുവേണ്ടി നിർമ്മിച്ച റാഫേല്‍ യുദ്ധവിമാനം ആദ്യം പറത്തിയതു മലയാളിയാണ്. കണ്ണൂർ സ്വദേശിയായ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ രഘുനാഥ് നമ്പ്യാരാണ്‌ വ്യാഴാഴ്ച ഫ്രാൻസിൽ റഫാൽ വിമാനത്തിൽ പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനത്തിന്‍റെ കാര്യക്ഷമത വിലയിരുത്തുന്നതിനുവേണ്ടിയായിരുന്നു പറക്കൽ. റാഫേല്‍ വിമാനങ്ങളുടെ നിർമ്മാണപുരോഗതികൂടി വിലയിരുത്തുന്നതിനാണ്‌ നാലുദിവസം മുമ്പ് അദ്ദേഹം ഫ്രാൻസിലെത്തിയത്. 36 റാഫേല്‍ വിമാനങ്ങളാണ്‌ ദസോൾട്ടിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. എടക്കാട് സ്വദേശിയായ നമ്പ്യാർ ഷില്ലോങ്ങിൽ കിഴക്കൻ വ്യോമ കമാൻഡിന്‍റെ ചുമതലയുള്ള സീനിയർ…

Read More

ഇണയെ പുള്ളിപ്പുലി കൊന്നതോടെ വിഷാദത്താല്‍ അക്രമാസക്തനായി;വധുവിനെ കണ്ടെത്തി കല്യാണം നടത്തിക്കൊടുത്ത് ഗ്രാമവാസികള്‍.

ബെംഗളൂരു : അനാഥനായ കഴുതയ്ക്ക് ഇണയെ കണ്ടെത്തി വിവാഹം നടത്തിക്കൊടുത്ത് മൈസൂരു നഞ്ചൻഗുഡിലെ ഹുറ ഗ്രാമവാസികൾ. ഒപ്പമുണ്ടായിരുന്ന പെൺകഴുതയെ രണ്ടുമാസം മുൻപു പുള്ളിപ്പുലി കൊന്നതോടെ തനിച്ചായ ആൺകഴുത അക്രമാസക്തനായപ്പോഴാണു ഗ്രാമീണർ പുതിയ ഇണയെ തേടി രംഗത്തിറങ്ങിയത്.  കഴുതയെ വാങ്ങാൻ 23000 രൂപയും ഇവർ പിരിച്ചെടുത്തു. പെൺകഴുതയെ സൗജന്യമായി നൽകാമെന്ന് ഉടമ പറഞ്ഞതോടെയാണു പിരിച്ചെടുത്ത പണം ഉപയോഗിച്ചു ഗംഭീര വിവാഹം നടത്താൻ തീരുമാനിച്ചത്. പുതുവസ്ത്രങ്ങൾ അണിഞ്ഞെത്തിയ ‘വധൂവരൻമാരെ’ മാല അണിയിക്കുകയും പൂജാരിയുടെ കാർമികത്വത്തിൽ വിവാഹച്ചടങ്ങുകൾ നടത്തുകയും ചെയ്തു. മധുരവിതരണവും നടത്തി.

Read More

മുഖ്യമന്ത്രിക്ക് എതിരെയുള്ള പ്രതിഷേധം തെരുവിൽ.

ബെംഗളൂരു: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ വിപ്ലവം നടത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്യുമെന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പരാമർശത്തിനെതിരേ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു മൈസൂരു ബാങ്ക് സർക്കിളിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കുമാരസ്വാമിക്കും മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്കും എതിരേയുള്ള പ്ലക്കാഡുകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. കുമാരസ്വാമിയുടെ പരാമർശത്തിനെതിരേ ഗവർണറെ കൂടാതെ ഡി.ജി.പി. നീലാമണി എൻ. രാജുവിനും പരാതി നൽകിയിട്ടുണ്ട്.

Read More
Click Here to Follow Us